പോളോ വിൽക്കരുതെന്ന് ഡീലർമാരോട് ഫോക്സ്‌വാഗൺ

By Santheep

പോളോ ഹാച്ച്ബാക്ക് വിൽക്കുന്നത് നിറുത്തിവെക്കാൻ ഡീലർമാരോട് ഫോക്സ്‌വാഗൺ നിർദ്ദേശം നൽകി. കൃത്യമായ കാരണം പറയാതെയാണ് വിൽപന നിറുത്തുവാൻ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.

ഡീസൽ എൻജിൻ കാറുകളുടെ എമിഷൻ ടെസ്റ്റ് അനുകൂലമാക്കുവാൻ അമേരിക്കയിൽ നടത്തിയ തട്ടിപ്പുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ ഈ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത് എന്ന സംശയം ഉയരുന്നുണ്ട്. കൂടുതൽ വിശദമായി അറിയാം താഴെ.

നിർദ്ദേശം

നിർദ്ദേശം

"We request, not to physically deliver any Polo vehicle (all variants) with immediate effect till further notice from VW,"- എന്ന ഒരു ഒറ്റവരി നിർദ്ദേശമാണ് രാജ്യത്തെ ഫോക്സ്‌വാഗൺ ഡീലർഷിപ്പുകളിലേക്ക് ചെന്നിരിക്കുന്നത്. പോളോയുടെ ഒരു വേരിയന്റും വിൽക്കരുതെന്നാണ് നിർദ്ദേശം.

പോളോ വിൽക്കരുതെന്ന് ഡീലർമാരോട് ഫോക്സ്‌വാഗൺ

ഫോക്സ്‌വാഗന്റെ രണ്ട് സീനിയർ ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. വിൽ‌പനാനന്തര പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ആശിഷ് ഗുപ്തയും പങ്കജ് ശർമയുമാണിവർ.

എമിഷനല്ല പ്രശ്നം?

എമിഷനല്ല പ്രശ്നം?

അതെസമയം ഈ നിർദ്ദേശത്തിന് എമിഷൻ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ഫോക്സ്‌വാഗൺ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എന്താണ് യഥാർത്ഥ കാരണമെന്ന് പറയുന്നില്ല.

ഇന്ത്യയുടെ നടപടി

ഇന്ത്യയുടെ നടപടി

അമേരിക്കയിൽ ഉടലെടുത്ത ഫോക്സ്‌വാഗൺ ഡീസൽ എൻജിൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കാർ‌ ടെസ്റ്റിങ് ഏജൻസിയായ എആർഎഐ ഇടപെടൽ നടത്തിയിരുന്നു. ഈ വിഷയത്തിൽ വിശദമായ ഒരു റിപ്പോർട്ടാണ് എആർഎഐ കമ്പനിയോടാവശ്യപ്പെട്ടത്. ഇതിനായി ഫോക്സ്‌വാഗൺ ഒരു അന്വേഷണസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

'ഡിഫീറ്റ് ഡിവൈസ്'

'ഡിഫീറ്റ് ഡിവൈസ്'

ഡിഫീറ്റ് ഡിവൈസ് എന്നു പേരായ ഒരു സോഫ്റ്റ്‌വെയർ ഡീസൽ കാറുകളിലെ മെയിൻ സോഫ്റ്റ്‌വെയറിലേക്ക് കടത്തിവിട്ടാണ് ഫോക്സ്‌വാഗൺ തട്ടിപ്പ് നടത്തിയത്. ഡിഫീറ്റ് ഡിവൈസ് ചെയ്തത് കാറുകളിലെ മെയിൻ സോഫ്റ്റ്‌വെയറിനെ നിർവീര്യമാക്കുകയാണ്. ഈ ഡിവൈസ് പക്ഷെ കാറുകൾ ടെസ്റ്റിനെടുക്കുന്നത് തിരിച്ചറിയുകയും പ്രസ്തുത സന്ദർഭങ്ങളിൽ മെയിൻ സോഫ്റ്റ്‌വെയറിനെ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യും. ചുരുക്കത്തിൽ എമിഷൻ ടെസ്റ്റുകളിൽ അനുകൂലമായ ഫലം ലഭിക്കുന്നു.

മലിനീകരണം

മലിനീകരണം

എൻജിനോടൊപ്പം പ്രവർത്തിച്ച് മലിനീകരണം തടയുകയാണ് മെയിൻ സോഫ്റ്റ്‌വെയറിന്റെ ജോലി. മൈലേജ് കൂട്ടുവാൻ ഇത് സഹായിക്കുന്നു. മൈലേജ് കൂടുമ്പോൾ സ്വാഭാവികമായും എൻജിന്റെ പ്രകടനക്ഷമത കുറയുന്നു. ഇതിന് പുതിയ സാങ്കേതികത വികസിപ്പിച്ചെടുക്കുകയോ മറ്റോ ചെയ്ത് മെനക്കെടാതെ ഒരു ചെറിയ തിരിമറി നടത്തി ഊരാൻ ശ്രമിക്കുകയായിരുന്നു ഫോക്സ്‌വാഗൺ.

കൂടുതൽ

കൂടുതൽ

എന്താണ് ഫോക്സ്‌വാഗൺ സംഭവം?

ഫോക്സ്‌വാഗൺ തട്ടിപ്പ് 'മഞ്ഞുമലയുടെ മുകളറ്റം' മാത്രമെന്ന്!

ഓഡി കാറുകളിലും 'സോഫ്റ്റ്‌വെയർ ചതി!!'

ഇന്ത്യയിലേക്ക് വരുന്ന 5 ഫോക്സ്‌വാഗൺ കാറുകൾ

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen asks dealers not to sell Polo in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X