ബീറ്റില്‍ ഇതിഹാസം അവസാനിക്കുന്നു?

By Santheep

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്ന ഇതിഹാസവാഹനം അധികകാലം വിപണിയില്‍ തുടരില്ല എന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കമ്പനിയുടെ ചെലവു ചുരുക്കല്‍ പദ്ധതികളിലൊന്ന് ബീറ്റില്‍ ഉല്‍പാദനം അവസാനിപ്പിക്കലാണെന്നാണ് വാര്‍ത്തകള്‍.

കാറുലകത്തെ ഇത്രയേറെ സ്വാധീനീച്ച മറ്റൊരു കാര്‍ ഡിസൈന്‍ ഇല്ലെന്നു തന്നെ പറയാം. ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രത്യേക ആവശ്യപ്രകാരമാണ് ഫോക്‌സ്‌വാഗണ്‍ ഈ കാര്‍മോഡല്‍ നിര്‍മിക്കുന്നത്. ജര്‍മനിയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള നീക്കമായിരുന്നു. 'വികസനം' ആയിരുന്നു അദ്ദേഹത്തിന്റെയും മുദ്രാവാക്യം.

ഫോക്‌സ്‌വാഗണ്‍

നിലവില്‍ ബീറ്റില്‍ മോഡല്‍ കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. ബ്രാന്‍ഡ് പ്രതിച്ഛായയെ മുന്‍നിര്‍ത്തിയാണ് ഈ മോഡല്‍ ഇതുവരെ ഉല്‍പാദിപ്പിച്ചു വന്നത്. ഇത് അദികകാലം തുടരാന്‍ പറ്റില്ലെന്നാണ് ഫോക്‌സ്‌വാഗന്റെ ഇപ്പോഴത്തെ നിലപാട്.

സാധ്യമായ എല്ലായിടങ്ങളിലും ചെലവു ചുരുക്കല്‍ നടപ്പാക്കുവാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വിപണിപ്രകടനം മോശമായ എല്ലാ മോഡലുകളും അവസാനിപ്പിക്കുക എന്നതാണ് നയം.

Most Read Articles

Malayalam
English summary
Volkswagen Beetle Could Be Axed In Cost Cutting Measures.
Story first published: Thursday, March 12, 2015, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X