ഫോക്സ്‌വാഗൺ ടിഗ്വാൻ എസ്‌യുവി ഇന്ത്യയിൽ അസംബ്ൾ ചെയ്യും

By Santheep

ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ ഇന്ത്യയിലെത്തിക്കാൻ ഉഴിഞ്ഞുവെച്ചിട്ടുള്ള വാഹനമാണ് ടിഗ്വാൻ എസ്‌യുവി. അടുത്തമാസം നടക്കാനിരിക്കുന്ന ഫ്രാങ്ക്ഫർട്ട് മോട്ടോർഷോയിൽ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് അവതരിക്കും. ഈ മോഡലായിരിക്കും ഇന്ത്യയിലെത്തുക.

2016 ടിഗ്വാൻ എസ്‌യുവി ഇന്ത്യയിൽത്തന്നെ അസംബ്ൾ ചെയ്യുമെന്നാണ് ലഭ്യമായ വാർത്തകൾ പറയുന്നത്.

ടിഗ്വാനിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പും ഇന്ത്യയിൽ വിൽപനയ്ക്കുണ്ടാകും. പെട്രോൾ, ഡീസൽ എൻജിനുകളിലും കാർ ലഭിക്കും.

ഫോക്സ്വാഗൺ ടിഗ്വാൻ

വലിയതോതിലുള്ള ഡിസൈൻ മാറ്റങ്ങളോടെയായിരിക്കും പുതിയ ടിഗ്വാൻ ഫ്രാങ്ഫർട്ടിൽ അവതരിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയിൽ 5 സീറ്റർ, 7 സീറ്റർ മോഡലുകൾ വിൽപനയ്ക്കുണ്ടായിരിക്കും.

ഇന്ത്യയിൽ അസംബ്ലിങ് നടത്തുന്നത് വിലയിൽ മത്സരക്ഷമത ഉറപ്പാക്കാൻ ഫോക്സ്‌വാഗനെ സഹായിക്കും. 2016 മധ്യത്തിൽ ഈ വാഹനം വിപണിയിലെത്തിച്ചേരുമെന്നാണ് കരുതുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen India Planning On Local Assembly Of Tiguan SUV.
Story first published: Friday, August 14, 2015, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X