ഫോക്‌സ്‌വാഗണ്‍ 'പസ്സാറ്റ് സിസി'യെ ഇന്ത്യക്കാര്‍ എന്തിന് ശ്രദ്ധിക്കണം

By Santheep

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് സിസി മോഡലിന്റെ വരുംതലമുറ പതിപ്പ് കണ്‍സെപ്റ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. നമ്മുടെ വിപണിയില്‍ ലഭിക്കുന്ന പസ്സാറ്റ് സെഡാന്റെ ഫാസ്റ്റ്ബാക്ക് ഡിസൈന്‍ പതിപ്പാണ് പസ്സാറ്റ് സിസി എന്ന പേരില്‍ അറിയപ്പെടുന്നത്.

2015 ജനീവ മോട്ടോര്‍ ഷോയില്‍ അവതരിക്കാനിരിക്കുന്ന ഈ വാഹനത്തെ കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഈ കണ്‍സെപ്റ്റില്‍ നമുക്കെന്ത് കാര്യം എന്ന ചോദ്യം പ്രസക്തമാണ്. ശരിയാണ്, ഈ കാര്‍ ഇന്ത്യയിലേക്കു വരില്ല. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ മോഡലുകളുടെ ഭാവി ഡിസൈനാണ് അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ മുമ്പില്‍ വന്നു കിടക്കുന്നത്! ഇതൊന്ന് കാണാതെ പോകുന്നത് ശരിയാണോ?

ഫോക്‌സ്‌വാഗണ്‍ 'പസ്സാറ്റ് സിസി'യെ ഇന്ത്യക്കാര്‍ എന്തിന് ശ്രദ്ധിക്കണം

താളുകളിലൂടെ നീങ്ങുക.

ഫോക്‌സ്‌വാഗണ്‍ 'പസ്സാറ്റ് സിസി'യെ ഇന്ത്യക്കാര്‍ എന്തിന് ശ്രദ്ധിക്കണം

ഫോക്‌സ്‌വാഗണ്‍ ഡിസൈനിന്റെ അടിസ്ഥാന തീം നിലനിര്‍ത്തിക്കൊണ്ടു തന്നെ വന്‍ ശില്‍പമാറ്റം സാധിച്ചിട്ടുണ്ട് പുതിയ പസ്സാറ്റ് സിസി. ഗ്രില്ലിന്റെ ഡിസൈന്‍ ശൈലി തന്നെ നോക്കുക. ഹെഡ്‌ലാമ്പിന്റെ ഡേടൈം റണ്ണിഘ് ലാമ്പുകളോട് ചേരുന്ന വിധത്തിലാണ് ഗ്രില്ലിലെ ക്രോമിയം പട്ടകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെയുള്ള സ്‌പോയ്‌ലര്‍ വാഹനത്തിന്റെ സ്‌പോര്‍ടി രചനാശൈലിയെ എടുത്തുകാട്ടുന്നു. വലിപ്പമേറിയ എയര്‍ഡാമുകള്‍ ഇരുവശത്തും കാണാം. ഗ്രില്‍ ഡിസൈനിന്റെ പ്രത്യേകത കൊണ്ടാകാം, കാറിന് ഇപ്പോള്‍ അല്‍പം വീതിക്കൂടുതല്‍ ഫീല്‍ ചെയ്യുന്നത്.

ഫോക്‌സ്‌വാഗണ്‍ 'പസ്സാറ്റ് സിസി'യെ ഇന്ത്യക്കാര്‍ എന്തിന് ശ്രദ്ധിക്കണം

വശങ്ങളിലെ കാരക്ടര്‍ ലൈനുകള്‍ വാഹനത്തിന് ഒരല്‍പം മസിലന്‍ സ്വഭാവം നല്‍കുന്നതായി കാണാം. അലോയ് വീല്‍ ഡിസൈന്‍ അതറിയിട്ടുണ്ട് എന്ന് ചുരുങ്ങിയ വാക്കുകളില്‍ പറയാം.

ഫോക്‌സ്‌വാഗണ്‍ 'പസ്സാറ്റ് സിസി'യെ ഇന്ത്യക്കാര്‍ എന്തിന് ശ്രദ്ധിക്കണം

പിന്നിലെ കൂപെ ഡിസൈന്‍ ശൈലിയില്‍ സ്‌പോര്‍ടി സൗന്ദര്യം പകരാന്‍ ഫോക്‌സ്‌വാഗണ്‍ ശ്രമിച്ചത് വിജയിച്ചിട്ടുണ്ടെന്നു പറയാം.

ഫോക്‌സ്‌വാഗണ്‍ 'പസ്സാറ്റ് സിസി'യെ ഇന്ത്യക്കാര്‍ എന്തിന് ശ്രദ്ധിക്കണം

നിലവിലെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഡിസൈന്‍ ശൈലിയില്‍ നിന്ന് ചെറിയതോതിലുള്ള വേറിട്ടു നില്‍ക്കല്‍ മാത്രമേ റിയര്‍ ലാമ്പില്‍ കാണാന്‍ കഴിയൂ.

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen Passat CC Concept Finally Getting With The Times.
Story first published: Thursday, February 26, 2015, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X