വോള്‍വോ വി40 ക്രോസ്സ്‌്‌ കണ്‍ട്രി പെട്രോള്‍ വരുന്നു

By Santheep

മറ്റ്‌ പ്രീമിയം കാര്‍നിര്‍മാതാക്കളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ വിപുലമായ ഒരു നിര്‍മാണ അടിത്തറ ഇല്ല എന്നതാണ്‌ വോള്‍വോ നേരിടുന്ന വെല്ലുവിളി. വിദേശത്ത്‌ നിര്‍മിച്ച്‌ ഇറക്കുമതി ചെയ്യമ്പോള്‍ സ്‌വഭാവികമായും വില കൂടുന്നു. മത്സരക്ഷമമായി വിലയിടന്‍ വോള്‍വോയ്‌ക്ക്‌ പലപ്പോഴും സാധിക്കാത്തത്‌ ഇതിനാലാണ്‌.

ഇത്രയെല്ലം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ വോള്‍വോ കാറുകളോട്‌ വലിയ ആഭിമുഖ്യം കാണിക്കുന്നുണ്ട്‌. വിശ്വാസ്യത, സുരക്ഷാ സംവിധനങ്ങളുടെ മികവ്‌ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിന പിന്നിലുണ്ട്‌.

volvo india future plan

പുതിയ വാര്‍ത്തകള്‍ പറയുന്നത്‌ വോള്‍വോ വി40 ക്രോസ്സിന്റെ പുതിയൊരു പതിപ്പ്‌ വിപണിലെത്തുന്നതിനെക്കുറിച്ചാണ്‌. വി40 ക്രോസ്സിന്റെ ഒരു പുതിയ പെട്രോള്‍ പതിപ്പാണ്‌ വരുന്നത്‌. ഇതിനകം തന്നെ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്‌.

ഏപ്രില്‍ 20നാണ്‌ ഈ വാഹനം വിപണിയിലെത്തുക. ഓഡി ക്യൂ3, ബിഎംഡബ്ല്യു എക്‌സ്‌1 എന്നീ എതിരാളികളാണ്‌ വോള്‍വോ വി40 ക്രസ്സ്‌ കണ്‍ട്രിക്കുള്ളത്‌.

volvo new model india launch

അന്തര്‍ദ്ദേശീയ വിപണിയില്‍ വി40 ക്രോസ്സന്റെ രണ്ട്‌ പെട്രോള്‍ മോഡലുകള്‍ വില്‍ക്കുന്നുണ്ട്‌ വോള്‍വോ. ഇവയിലൊന്ന്‌ 180 കുതിരശക്തി പകരുമ്പോള്‍ മറ്റേത്‌ 213 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. രണ്ടും ആള്‍വീല്‍ ഡ്രൈവ്‌ പതിപ്പുകളാണ്‌.

ഇവയില്‍ ഏതാണ്‌ ഇന്ത്യയിലെത്തുക എന്നത്‌ വ്യക്തമായിട്ടില്ല.

volvo v40 cross india price

വോള്‍വോ വി40 ക്രോസ്സ്‌ കണ്‍ട്രി പെട്രോള്‍ വേരിയന്റിന്‌ 30 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിലായിരിക്കും വില.

Most Read Articles

Malayalam
കൂടുതല്‍... #volvo #auto news
English summary
Volvo V40 Cross Country Variant Launch On 20th April.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X