ഏതായിരുന്നു ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ആദ്യത്തെ കാര്‍?

By Santheep

പാതകളില്‍ കാല്‍നടയാത്രക്കാരെയും വണ്ടിമാടുകളെയും മാത്രം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇത് പാമ്പുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പുള്ള കാലമൊന്നുമല്ല. ഒരു പത്തറുപത് കൊല്ലം മുമ്പു വരെയും ഇതായിരുന്നു സ്ഥിതി. രാജാക്കന്മാരും ജന്മിമാരുമെല്ലാം കാറുകള്‍ വാങ്ങിത്തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ഇവയെല്ലാം ഇറക്കുമതിക്കാറുകളായിരുന്നു.

ജംഷഡ്ജി ടാറ്റയാണ് ആദ്യമായി കാര്‍ വാങ്ങിയ ഇന്ത്യാക്കാരന്‍. ഇതിനുമെത്രയോ കാലം പിന്നിട്ടാണ് ഇന്ത്യയില്‍ കാര്‍ നിര്‍മിക്കാന്‍ തുടങ്ങുന്നത്. അതെക്കുറിച്ചാണ് താഴെ ചര്‍ച്ച. ആദ്യത്തെ ഇന്ത്യന്‍ കാര്‍!

ഏതായിരുന്നു ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ആദ്യത്തെ കാര്‍?

ഹിന്ദുസ്ഥാന്‍ 10 എന്നാണ് ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കപെട്ട കാറിന്റെ പേര്. ബ്രിട്ടീഷ് മോഡലായ മോറിസ് 10 സീരീസ് എം കാറിനെ റീബാഡ്ജ് ചെയ്യുകയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. ഗുജറാത്തിലെ ഓഖ തുറമുഖത്തിനടുത്ത് നിര്‍മിച്ച ഒരു ചെറിയ പ്ലാന്റിലായിരുന്നു ഉല്‍പാദനം നടന്നത്. 1940കളുടെ മധ്യത്തില്‍.

Photo credit: Wleiter/Wiki Commons

ഏതായിരുന്നു ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ആദ്യത്തെ കാര്‍?

ഒരു 1.3 ലിറ്റര്‍ എന്‍ജിനാണ് ഹിന്ദുസ്ഥാന്‍ 10 കാറില്‍ ഘടിപ്പിച്ചിരുന്നത്. 4000 ആര്‍പിഎമ്മില്‍ 37 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍ജിനായിരുന്നു ഇത്. എന്‍ജിനോടൊപ്പം ഒരു 4 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ചേര്‍ത്തിരുന്നത്.

ഏതായിരുന്നു ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ആദ്യത്തെ കാര്‍?

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ എന്‍ജിന് ശേഷിയുണ്ടായിരുന്നു എന്നറിയുക! ഒരു മിനിറ്റ് സമയം കൊണ്ട് ഈ വേഗത പിടിക്കാനും കാറിന് കഴിയുമായിരുന്നു.

Photo credit: Sicnag/Wiki Commons

ഏതായിരുന്നു ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ആദ്യത്തെ കാര്‍?

934 കിലോഗ്രാം ഭാരമാണ് ഹിന്ദുസ്ഥാന്‍ 10 കാറിനുണ്ടായിരുന്നത്. ലീപ് സ്പ്രിങ് സസ്‌പെന്‍ഷനാണ് ഇരു ആക്‌സിലുകളോടുമൊപ്പം ചേര്‍ത്തിരുന്നത്.

ഏതായിരുന്നു ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച ആദ്യത്തെ കാര്‍?

പുതിയ ഡിസൈനുകള്‍ വന്നതോടെ ഈ കാര്‍ പതുക്കെ ചരിത്രത്തിലേക്കു പിന്‍വാങ്ങി. നമ്മളിന്ന് അംബാസ്സഡര്‍ കാറുകള്‍ എന്ന് പേരിട്ടു വിളിക്കുന്ന ആ ക്ലാസിക് മോഡലുകളുടെ ആദ്യ തലമുറക്കാരനാണ് ഹിന്ദുസ്ഥാന്‍ 10.

Photo credit: mancbranch/Wiki Commons

Most Read Articles

Malayalam
English summary
What Was India’s First Production Car.
Story first published: Friday, May 22, 2015, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X