ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

By Santheep

ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്താണെന്ന് കാറോടിക്കുന്നയാളോടു ചോദിച്ചാല്‍ ഉത്തരം പാര്‍ക്കിങ് എന്നായിരിക്കും. പറഞ്ഞിട്ടു കാര്യമില്ല. അരക്കിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ചു ചെന്ന് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം തേടി ഒരു കിലോമീറ്റര്‍ വേറെയും തെണ്ടേണ്ടി വന്ന അനുഭവമുള്ളവര്‍ക്ക് അങ്ങനെ പറയാനേ കഴിയൂ. വികസിതരാജ്യങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചില അത്യാധുനികമായ പരിഹാരം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഒറ്റ ബില്‍ഡിങ്ങില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പെടുത്തുന്ന പരിപാടിയാണിത്.

ദുബൈയിലുള്ള ഇത്തരമൊരു പാര്‍ക്കിങ് കേന്ദ്രം ശ്രദ്ധ നേടുന്നത് റോബോട്ടിക് സാങ്കേതികതയുടെ സാന്നിധ്യം മൂലമാണ്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഉടമകള്‍ കെട്ടിടത്തിനകത്തേക്ക് ഡ്രൈവ് ചെയ്തു കയറേണ്ടതില്ല. എല്ലാം റോബോട്ടിക് ആണിവിടെ. കൂടുതല്‍ വായിക്കാം താഴെ താളുകളില്‍.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

ദുബൈ നഗരത്തിലെ എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ ടവറില്‍ സജ്ജീകരിച്ചിട്ടുള്ള ഈ റോബോട്ടിക് പാര്‍ക്കിങ് സൗകര്യം ഇത്തരത്തില്‍ പെട്ട ഏറ്റവും വലിയ സംവിധാനമാണ്.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

ലോകത്തിലെ ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് സൗകര്യം എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ ടവറിന്റെ പേരിലാണ്.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

9 നിലകളിലായി 1,191 കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴിയും ഇവിടെ. ഓരോ മിനിറ്റിലും ആറ് കാറുകള്‍ വീതം പാര്‍ക്കിങ്ങിനായി നീക്കുവാന്‍ സാധിക്കും.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

2011 ജൂണ്‍ മാസത്തിലാണ് എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ ടവറിലെ പാര്‍ക്കിങ് സൗകര്യം നിലവില്‍ വന്നത്.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

ഭൂമിക്ക് താഴേക്കും പാര്‍ക്കിങ് സൗകര്യമുണ്ട് എന്നതാണ് പ്രത്യേകത. പൂര്‍ണമായും ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റമാണിത്.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

സാധാരണമായി ഇത്തരം പാര്‍ക്കിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹൈഡ്രോളിക് സിസ്റ്റത്തിലാണ്. ഈ സംവിധാനം വലിയ ശബ്ദങ്ങളുണ്ടാക്കും. ദുബൈയിലെ ടവറില്‍ ഉപയോഗിച്ച ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനത്തിന് ഈ പ്രശ്‌നമില്ല. നിശ്ശബ്ദമായി ജോലിയെടുത്തോളും.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

ഇവിടെ പാര്‍ക്ക് ചെയ്യാന്‍, ടവറിലെ ട്രാന്‍സിഷന്‍ ബേയില്‍ വണ്ടി നിറുത്തുകയാണ് ആദ്യം വേണ്ടത്. കാറുടമയുടെ വിവരങ്ങളും മറ്റും പുറത്തുള്ള കമ്പ്യൂട്ടറില്‍ നല്‍കണം. ഇവിടെത്തന്നെ പണമടയ്ക്കുകയും ചെയ്യാം.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

എല്ലാ നടപടികളും പൂര്‍ത്തിയായാല്‍ കാറിനെ റോബോട്ടിക് സംവിധാനം പാര്‍ക്കിങ് സ്ഥലത്തേക്കു കൊണ്ടുപോകുന്നു.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

ഉടമ തിരികെ വന്ന് വിവരങ്ങളെല്ലാം നല്‍കിയാല്‍ കാര്‍ തിരിച്ചെടുക്കാവുന്നതാണ്. സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നവരാണെങ്കില്‍ ഈ വിവരങ്ങള്‍ ഓര്‍മിച്ചു വെക്കാനും കഴിവുണ്ട് ഈ റോബോട്ടിക് സംവിധാനത്തിന്.

ഏറ്റവും വലിയ റോബോട്ടിക് പാര്‍ക്കിങ് ദുബൈയില്‍

ഉടമ സ്ഥിരമായി തിരിച്ചുവരുന്ന സമയം ഏതാണ്ടടുത്താല്‍ വാഹനം പുറത്തേക്കുള്ള വഴിയോട് ഏറ്റവും ചേര്‍ന്ന ഇടത്തേക്ക് എത്തിനില്‍ക്കുന്നു.

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

Most Read Articles

Malayalam
English summary
World record Largest Automated Parking Facility.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X