യമഹയുടെ രണ്ട് സീറ്റുള്ള കാര്‍ വരുന്നു: അറിയേണ്ടതെല്ലാം

By Santheep

ലോകത്തിന്റെ മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ റോഡുകളില്‍ പ്രതിഫലിക്കുന്നത് ട്രാഫിക് ജാമുകളുടെ രൂപത്തിലാണ്. ഏറ്റവും വികസിച്ച നാടുകളില്‍ പോലും ഈ പ്രശ്‌നം നിലവിലുണ്ട്. ഇതില്‍ നിന്ന് രക്ഷപെടാന്‍ ആര്‍ക്കും കഴിയില്ല. പതുക്കെ സ്‌കൂട്ടാവാനേ സാധിക്കൂ. ചെറിയ വാഹനങ്ങള്‍ കൊണ്ടു നടക്കുക എന്നതാണ് ഒരേയൊരു പോംവഴി.

കാറിന്റെ സൗകര്യത്തില്‍ ഒരു ചെറിയ വാഹനം എന്ന സങ്കല്‍പം വരുന്നത് ഇവിടെ നിന്നാണ്. രണ്ട് സീറ്റുള്ള ചെറുകാര്‍ എന്നതാണ് യമഹ അവതരിപ്പിക്കുന്ന സങ്കല്‍പം. യൂറോപ്പില്‍ 2019നും മുമ്പായി ഈ വാഹനം എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. താഴെ താളുകളില്‍ യമഹയുടെ കാറിനെക്കുറിച്ച് വായിക്കാം.

യമഹയുടെ രണ്ട് സീറ്റുള്ള കാര്‍ വരുന്നു: അറിയേണ്ടതെല്ലാം

താളുകളിലൂടെ നീങ്ങുക.

മോട്ടീവ് കണ്‍സെപ്റ്റ്

മോട്ടീവ് കണ്‍സെപ്റ്റ്

യമഹ നേരത്തെ അവതരിപ്പിച്ച മോട്ടീവ് കണ്‍സെപ്റ്റ് മൈക്രോകാറിന്റെ ഉല്‍പാദനപ്പതിപ്പാണ് വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുന്നത്. യൂറോപ്പില്‍ തന്നെയായിരിക്കും ഈ കാറിന്റെ നിര്‍മാണം നടക്കുക. ഇതിനായി യമഹ വന്‍തോതിലുള്ള നിക്ഷേപം യൂറോപ്പില്‍ നടത്തുമെന്ന് റൂയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പെട്രോള്‍ എന്‍ജിന്‍ പതിപ്പും ഒരു ഇലക്ട്രിക് മോട്ടോര്‍ പതിപ്പും കാറിനുണ്ടായിരിക്കും.

യൂറോപ്പ്

യൂറോപ്പ്

യൂറോപ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്നിട്ടുള്ള പാരിസ്ഥിതികാവബോധം കാറിന്റെ വില്‍പനയെ സഹായിക്കുമെന്നാണ് യമഹയുടെ കണക്കു കൂട്ടല്‍. 2013 ടോക്കിയോ മോട്ടോര്‍ഷോയിലാണ് മോട്ടിവ് കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിക്കപെട്ടത്. ഇരുചക്രവാഹന നിര്‍മാതാവായ യമഹയ്ക്ക് കുറെക്കൂടി എളുപ്പത്തില്‍ കയറിച്ചെല്ലാവുന്ന ഇടമാണ് ഇതെന്ന് നിരീക്ഷകര്‍ അന്നേ അഭിപ്രായപ്പെട്ടിരുന്നു. നയപരമായ പാളിച്ച ഈ തീരുമാനത്തിലില്ല എന്നു തന്നെ പറയണം.

ടൊയോട്ട 2000ജിടിക്കു ശേഷം

ടൊയോട്ട 2000ജിടിക്കു ശേഷം

യമഹ ഇതാദ്യമായല്ല കാര്‍ നിര്‍മിക്കുന്നതെന്നു കൂടി പറയട്ടെ. ടൊയോട്ടയുമായി ചേര്‍ന്ന് 1960കളില്‍ ഇവര്‍ ഒരു സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിച്ചിരുന്നു. ടൊയോട്ട 200ജിടി എന്നാണ് ഈ കാര്‍ അറിയപ്പെടുന്നത്.

ഇന്ത്യയിലേക്ക്?

ഇന്ത്യയിലേക്ക്?

ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ കണ്‍സെപ്റ്റ് എത്തിച്ചേരുമെന്നാണ് കമ്പനിയില്‍ നിന്നുള്ള വിവരങ്ങള്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ഈ കാറിന് വലിയ സാധ്യതകളില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഇലക്ട്രിക് പതിപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങളും കുറവാണ്.

ശില്‍പി

ശില്‍പി

യമഹയുടെ മോട്ടിവ് ഇ കണ്‍സെപ്റ്റിന്റെ ശില്‍പി ബ്രിട്ടീഷ് ഡിസൈനറായ ഗോര്‍ഡന്‍ മുറേയ് ആണ്. മക്‌ലാറന്‍ ഫോര്‍മുല വണ്‍ കാര്‍ അടക്കമുള്ള വിഖ്യാത രചനകളുടെ ഉടമയാണ് ഇദ്ദേഹം.

വേഗതയും മറ്റും

വേഗതയും മറ്റും

മോട്ടിവ് ചെറുകാറിന് പരമാവധി സഞ്ചരിക്കാവുന്ന വേഗത മണിക്കൂറില്‍ 105 കിലോമീറ്ററാണ്. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ കാര്‍ 15 സെക്കന്‍ഡുകളെടുക്കും. ഭാരം 730 കിലോഗ്രാം. 105.9 ഇഞ്ച് നീളവും 57.9 ഇഞ്ച് വീതിയും 58.2 ഇഞ്ച് ഉയരവുമാണ് മോട്ടിവ് കണ്‍സെപ്റ്റിനുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #yamaha #യമഹ
English summary
Yamaha plans to launch 2-seater car in Europe by 2019.
Story first published: Saturday, February 28, 2015, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X