30ലക്ഷത്തിൽ ഒരു ഓഡി സ്പോർടി സെഡാൻ

By Praseetha

വിപണിയിൽ നിലവിൽ ലഭ്യമായിട്ടുള്ള ഓ‍ഡി എ3 സെഡാന്റെ ടോപ്പ്-എന്റ് വേരിയന്റായ എസ്-ലൈൻ സ്പോർടി വേർഷനെയാണ് ജെർമൻ നിർമാതാവായ ഓഡി ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. 1996ലായിരുന്നു ആദ്യമായി എ3 മോഡലുകളുമായി രംഗത്തെത്തിയത്. അവയില്‍ മൂന്നാം തലമുറയിൽപ്പെട്ടതാണ് ഈ എസ്-ലൈൻ സ്പോർടി വേർഷൻ. ഫോക്സ്‌വാഗൺ എംക്യൂബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണിതിന്റെ നിർമാണം നടത്തിയിട്ടുള്ളത്.

2015 ഓഡി ക്യു3 റിവ്യൂ

ഡ്രൈവ് സ്പാർക് പുതിയ എസ്-ലൈൻ വേർഷന്റെയൊരു എക്സ്ക്ലൂസീവ് ടെസ്റ്റ് ഡ്രൈവ് നടത്തുകയുണ്ടായി. അതിനെ അടിസ്ഥാനപ്പെടുത്തി ഈ പുത്തൻ വേരിയന്റിന്റെ ഫീച്ചറുകൾ, എൻജിൻ, മൈലേജ് എന്നിവ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

ഡിസൈൻ

ഡിസൈൻ

മുൻവശത്തായി നൽകിയിട്ടുള്ള ഓഡി സിഗ്നേച്ചർ ഗ്രില്ലും ഡെ ടൈം റണ്ണിംഗ് ലാമ്പുകളാണ് ഇതിന്റെ മുഖ്യാകർഷണം. കൂടാതെയൊരു സ്പോർടി, അഗ്രസീവ് ലുക്ക് പകരുന്ന വിധത്തിലാണ് എസ്-ലൈൻ ബംബറുകൾ രൂപകല്പന ചെയ്തിട്ടുള്ളത്.

ഡിസൈൻ

ഡിസൈൻ

വശങ്ങളിൽ നിന്ന് നോക്കുമ്പോൾ വലിയ മാറ്റങ്ങളൊന്നും വരുത്താത്ത റെഗുലർ എ3 ഡിസൈൻ തന്നെയാണ് നൽകിയിട്ടുള്ളത്.

30ലക്ഷത്തിൽ ഒരു ഓഡി സ്പോർടി സെഡാൻ

വേറിട്ടൊരു ലുക്ക് പകരാനായി 17ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഈ എസ്-ലൈൻ വേർഷനിൽ. എല്ലാ ഓഡി വാഹനങ്ങളുടേയും പോലുള്ള പ്രതീതിയാണ് പിൻവശത്തുന്നായി ലഭിക്കുന്നത്.

ഡിസൈൻ

ഡിസൈൻ

കൂടുതൽ സ്പോർടി ലുക്ക് പകരാൻ ഡ്യുവൽ എക്സോസ്റ്റും പിൻവശത്തായി ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻജിൻ

എൻജിൻ

ഡൈറക്ട് ഇൻഞ്ചെക്ഷനും ടർബോചാർജറുമടങ്ങുന്ന 1.8ലിറ്റർ ടിഎഫ്എസ്ഐ പെട്രോൾ എൻജിനാണ് എസ്-ലൈനിന് കരുത്തേകുന്നത്.

30ലക്ഷത്തിൽ ഒരു ഓഡി സ്പോർടി സെഡാൻ

178ബിഎച്ച്പി 250എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. കൂടാതെ 7സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈലേജ്

മൈലേജ്

എആർഎഐ സാക്ഷ്യപ്പെടുത്തിയ 16.6km/l മൈലേജാണിത് വാഗ്ദാനം ചെയ്യുന്നത്. ഹൈവേ/സിറ്റി കണ്ടീഷനിൽ ഓടിച്ചപ്പോൾ ഇതെ മൈലേജ് തന്നെയാണ് നമ്മുക്ക് ലഭിച്ചിട്ടുള്ളത്.

ഇന്റീരിയർ

ഇന്റീരിയർ

ബ്ലാക്ക് കളർ സ്കീമാണ് അകത്തളിൽ ഉപയോഗിച്ചിട്ടുള്ളത്. എംഎംഐ സ്ക്രീനും ജെറ്റ് ഫൈറ്റർ ടർബാനുകളോട് സാമ്യതയുള്ള ഏസി വെന്റുകളുമാണ് അകത്തളങ്ങളിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്.

ഇന്റീരിയർ

ഇന്റീരിയർ

ഒരു മെമ്മറി കാർഡ് റീഡറും സിഡി പ്ലെയറുമാണ് ഗ്ലോവ് ബോക്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

30ലക്ഷത്തിൽ ഒരു ഓഡി സ്പോർടി സെഡാൻ

മൾട്ടിമീഡിയ ഓപ്ഷനുകളുടെ ഭാഗമായി 20ജിബി ഹാർഡ് ഡ്രൈവും നൽകിയിട്ടുണ്ട്. ബ്ലാക്ക് പ്രീമിയം ലെതർ സീറ്റുകളാണ് ഉപയോടിച്ചിട്ടുള്ളത്.

ഡ്രൈവ്എബിലിറ്റി

ഡ്രൈവ്എബിലിറ്റി

സുഖകരമായ ഡ്രൈവിംഗ് അനുഭൂതിയാണ് നിങ്ങൾക്ക് അനുഭവപ്പെടുക.പ്രത്യേകിച്ച് എസ് മോഡിൽ ഓടിക്കുമ്പോഴാണ് ഡ്രൈവിംഗ് കൂടുതൽ ആസ്വാദകരമാകുന്നത്.

ഡ്രൈവ്എബിലിറ്റി

ഡ്രൈവ്എബിലിറ്റി

വളവ്തിരുവുകളിൽ സസ്പെൻഷൻ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. മൊത്തത്തിൽ നല്ലൊരു അനുഭവമാണ് ഓഡിയുടെ ഈ സ്പോർടി സെഡാൻ പ്രദാനം ചെയ്യുന്നത്.

 സുരക്ഷ

സുരക്ഷ

ആറ് എയർബാഗുകൾക്ക് പുറമെ എബിഎസ്, ഇബിഡി, ഇഎസ്‌പി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ എന്നീ സുരക്ഷാസംവിധാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്ലസ് പോയിന്റുകൾ

പ്ലസ് പോയിന്റുകൾ

  • പ്രീമിയം, സ്പോർടി ഡിസൈൻ
  • മികച്ച ഡ്രൈവിംഗ് അനുഭവം
  • സുരക്ഷാസംവിധാാനങ്ങൾ
  • മൈനസ് പോയിന്റുകൾ

    മൈനസ് പോയിന്റുകൾ

    പതിവ് ഓ‍ഡി ഡിസൈൻ

    പ്രീമിയം പ്രൈസ് ടാഗ്

    വിധി

    വിധി

    ഓട്ടോമാറ്റിക് ട്രാൻസ്മിഷനുൾപ്പെടുത്തിയതിനാൽ പാഡൽ ഷിഫ്റ്റേസിന്റെ അഭാവമുണ്ടെന്നല്ലാതെ ഈ സ്പോർടി അവതാരത്തിന് പറയത്തക്ക കുറവുകളൊന്നും തന്നെയില്ല.

    വിധി

    വിധി

    എൻജിൻ മികച്ച നിലവാരം പുലർത്തുന്നതും സാമാന്യം നല്ല ഇന്ധനക്ഷമതയുമാണ് ഈ വാഹനം പ്രദാനം ചെയ്യുന്നത്.

    വിധി

    വിധി

    നാലുപേർക്ക് സുഖകരമായി ഇരിക്കാനുള്ള സ്ഥല സൗകര്യമാണ് അകത്തളങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നു.

    കൂടുതൽ വായിക്കൂ

    2015 ഫോഡ് ഫിഗോ ടെസ്റ്റ് ഡ്രൈവ്

    ഡിസയറും സെസ്റ്റും തമ്മിലുള്ള ഒരു എഎംടി താരതമ്യം

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi #review #റിവ്യൂ
English summary
Audi A3 S-Line Review: Normal Yet Sporty Sedan
Story first published: Monday, March 14, 2016, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X