ഇന്ത്യൻ നിരത്തിൽ കുതിക്കാൻ ഓ‍ഡിയുടെ സൂപ്പർക്കാറെത്തുന്നു

By Praseetha

ജർമ്മൻ ലക്ഷ്വറി കാർ നിർമാതാവായ ഓഡിയുടെ പുതിയ സൂപ്പർകാർ ആർ8 വി10 പ്ലസ് ഓട്ടോഎക്സ്പോയിൽ അവതരിച്ചു. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടേയും ബോളിവുഡ് താരം ആലിയ ബട്ടിന്റേയും സാന്നിധ്യത്താലായിരുന്നു പ്രദർശനം. ദില്ലി എക്സ്ഷോറൂം വില 2.47കോടിയാണ് ഈ സൂപ്പർകാറിന്റെ വില.

ആർ8 വി10 പ്ലസ്

5.2ലിറ്റർ വി10 എൻജിനാണ് ഈ സൂപ്പർ കാറിന് കരുത്തേകുന്നത്. 602ബിഎച്ച്പി കരുത്തും 560എൻഎം ടോർക്കുമാണിതിനുള്ളത്. 3.2സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുണ്ട് ഈ എൻജിന്. 330km/h ആണിതിന്റെ ഉയർന്ന വേഗത. മൂന്ന് ഓട്ടോമാറ്റിക് മോഡുകളും ഓപ്ഷണൽ മാനുവൽ കൺട്രോളുമുള്ള 7സ്പീഡ് എസ്-ട്രോണിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഓൾ വീൽ ഡ്രൈവ് സാധ്യമാക്കുന്നു.

ആർ8 വി10 പ്ലസ്

ഒരു അഗ്രസീവ് ലുക്ക് പകരാനായി ഹണികോംപ് സിങ്കിൾ ഫ്രെയിം ഗ്രില്ലാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. ഓഡി ലേസർ ടെക്നോളജി ഉൾക്കൊള്ളിച്ചിട്ടുള്ള എൽഇഡി ഹെഡ്‌ലൈറ്റും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്രൈവർ ഫോകസ്ഡ് കോക്ക്പിറ്റ്, ഓ‍ഡി വേര്‍ച്ച്യുൽ കോക്ക്പിറ്റ്, എംഎംഐ നാവിഗേഷൻ, എംഎംഐ ടച്ച് എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഈ സൂപ്പർകാറിൽ. ഓ‍ഡി വേര്‍ച്ച്യുൽ കോക്ക്പിറ്റിൽ ഡിജിറ്റൽ ഡിസ്പ്ലെ നൽകിയിട്ടുണ്ട്. ഡ്രൈവ് ഓറിയന്റഡ് കോക്ക്പിറ്റ് ഡിസൈൻ സ്റ്റിയറിംഗ് വീലിൽ നിന്ന് കൈയെടുക്കാതെ തന്നെ മൾട്ടിഫങ്ഷൻ പുഷ്-അപ്പ് ബട്ടൻ ഉപയോഗിച്ച് എല്ലാ ഫങ്ഷനുകളും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ബക്കറ്റ് സീറ്റ്, ഡ്യൂലക്സ് ക്ലൈമറ്റ് കൺട്രോൾ, റിവേസ് ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകൾ. സുരക്ഷയ്ക്കായി 8 എസർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലൈസേഷൻ കൺട്രോൾ, ടയർ പ്രെഷർ ലോസ് ഇൻഡിക്കേറ്റർ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തുള്ള എല്ലാ ഓ‍ഡി ഡീലർഷിപ്പുകളിലും പുതിയ ആർ8 വി10 പ്ലസ് ലഭ്യമായിരിക്കും. പോഷെ 911 ടർബോ, മേഴ്സിഡെസ് എഎംജി ജിടിഎസ്, നിസൻ ജിടി ആർ എന്നിവയാണ് മുഖ്യ എതിരാളികളാവുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi #2016 indian auto expo
English summary
Ballistic Audi R8 V10 Plus Roars Into India With Virat Kohli At The Wheel
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X