ആഡംബര ബിഎംഡബ്ല്യു എക്സ്1 ഇന്ത്യയിൽ

By Praseetha

ബിഎംഡബ്ല്യു എക്സ്1 ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറാണ് അനാവരണ കർമ്മം നിർവഹിച്ചത്. 29.90ലക്ഷത്തിലാണ് (ദില്ലി എക്സ്ഷോറൂം) ഈ എസ്‌യുവിയുടെ വിലയാരംഭിക്കുന്നത്. ഇന്ത്യയിൽ ഡീസൽ വേരിയന്റ് മാത്രമായിരിക്കും നിലവിൽ ലഭ്യമാവുക. പെട്രോള്‍ വേരിയന്റ് വർഷാവസാനത്തോടെ എത്തുന്നതായിരിക്കും.

ബിഎംഡബ്ല്യു എക്സ്1

വേരിയന്റുകളും വിലയും

  • ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ്20ഡി എക്സ്പെഡിഷൻ - 29,90,000 രൂപ
  • ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ്20ഡി എക്സ് ലൈൻ 33,90,000 രൂപ
  • ബിഎംഡബ്ല്യു എക്സ്1 എക്സ് ഡ്രൈവ്20ഡി എക്സ്‌ലൈൻ 35,90,000 രൂപ
  • ബിഎംഡബ്ല്യു എക്സ്1 എക്സ് ഡ്രൈവ്20ഡി എം സ്പോർട് 39,90,000 രൂപ

188ബിഎച്ച്പി കരുത്തും 400എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 2.0ലിറ്റർ ഡീസൽ എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 7.6സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുണ്ടിതിന്. മണിക്കൂറിൽ 219 കിലോമീറ്ററാണ് ഉയർന്ന വേഗത. 20.8km/l മൈലേജും വാഗ്‌ദാനം ചെയ്യുന്നു.കൂടാതെ 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും, ഓൾ വീൽ ഡ്രൈവും ഉൾപ്പെടുത്തിയിരിക്കുന്നു.

ബിഎംഡബ്ല്യു എക്സ്1

രണ്ടായി ഭാഗിച്ച ബിഎംഡബ്ല്യൂ സിഗ്നേച്ചർ കിഡ്നി ഗ്രില്ലും പുതുക്കിയ എൽഇഡി ഹെഡ്-ടെയിൽ ലാമ്പുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് ഈ വാഹനത്തിന്റെ മുഖ്യാകർഷണം. മൊത്തത്തിൽ മുൻതലമുറക്കാരെക്കാൾ പൗരുഷം തുളുമ്പുന്ന ഡിസൈനാണ് നൽകിയിരിക്കുന്നത്. മികച്ച ഇന്റീരിയർ ഫിനിഷിംഗാണ് നൽകിയിട്ടുള്ളത്. മെച്ചപ്പെടുത്തിയ സ്ഥലസൗകര്യം, ബിഎംഡബ്ല്യൂ ഐ-ഡ്രൈവ് സിസ്റ്റത്തോടൊപ്പം 6.5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 505 ലിറ്റർ ബൂട്ട് സ്പെയിസ്‍ എന്നിവയാണ് മറ്റ് സവിശേഷതകൾ.

എബിഎസ്, 6 എയർബാഗുകൾ, ഹിൽ ഡിസന്റ് കണ്‍ട്രോൾ,കോർണറിംഗ് ബ്രേക്ക് കൺട്രോൾ,ഡൈനാമിക് ട്രാക്ഷൻ കൺട്രോള്‍,സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ,ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ,ക്രാഷ് സെൻസർ എന്നീ സംവിധാനങ്ങൾ സുരക്ഷ കൂടുതൽ ഉറപ്പ് വരുത്തുന്നു.

ഇന്ത്യയിലെ ഏത് ബിഎംഡബ്ല്യൂ ഷോറൂമുകളിലും എക്സ്1 ലഭ്യമാണ്. ഏപ്രിൽ മാസത്തിലായിരിക്കും വിപണിയിലെത്തുക. ഓഡി ക്യൂ ത്രീ, മേഴ്സിഡസ് ബെൻസ് ജിഎൽ എ എന്നിവരാണ് മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
Sachin Tendulkar Launches BMW X1 In India At Auto Expo
Story first published: Thursday, February 11, 2016, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X