ഐക്കോണിക് സ്പോർട്സ് കാറുമായി ഷവർലെ

By Praseetha

ഷവർലെയുടെ സ്പോർട്സ് കാറായ ഏഴാം തലമുറ കോർവറ്റ് സ്റ്റിൻഗ്രേ ഓട്ടോഎക്സ്പോയിൽ മുഖം കാണിച്ചു. ഏവരുടേയും ശ്രദ്ധാകേന്ദ്രമായിരുന്നു ഈ സ്പോർട്സ് കാർ. അമേരിക്കൻ വിപണിയിൽ ഏറ്റവും കൂടുതൽ വില്പനയുള്ള സ്പോർട്സ് കാർ, ലോകത്തിൽ വച്ച് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം വില്പനയിലുള്ള സ്പോർട്സ് കാർ എന്നീ ബഹുമതികൾ ഉണ്ട് കോർവെറ്റിന്.

ഷവർലെ

6.2 ലിറ്റർ ശേഷിയുള്ള വി8 എൻജിനാണ് ഈ സ്പോർട്സ് കാറിന് കരുത്തേകുന്നത്. 460കുതിരശക്തിയും 624എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്. 3.7സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജ്ജിക്കാനുള്ള ശേഷിയുണ്ട്. 291km/h ആണിതിന്റെ ഏറ്റവും കൂടിയ വേഗത. 7സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാക്കിയിട്ടുണ്ട്.

പെർഫോമൻസ് വർധിപ്പിക്കുന്ന രീതിയിലാണ് ഈ സ്പോർട്സ് കാറിന്റെ സ്റ്റൈലിംഗ് നടത്തിയിരിക്കുന്നത്. ബംബറും ഗ്രില്ലും നിലംപറ്റിയ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് ഈ വാഹനത്തിന്റെ മോടി കൂട്ടുന്നു. ബൈ സെനൻ എച്ച്ഐഡി ഹെഡ്‌ലാമ്പുകളും എൽഇഡി ടേൺ ഇന്റിക്കേറ്ററും വലുപ്പമേറിയ എയർവെന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻവശത്തായി കമ്പനിയുടെ ട്രേഡ്‌മാർക്ക് ടെയിൽ‌ലാമ്പുകളും മധ്യഭാഗത്തായി നാല് എക്സോസ്റ്റ് പൈപ്പുകളും ഘടിപ്പിച്ചിരിക്കുന്നു.

നാപ ലെതർ ഉപയോഗിച്ചാണ് ഇന്റീരിയർ നിർമാണം നടത്തിയിരിക്കുന്നത്. 8ഇഞ്ച് എൽസിഡി ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹെഡ്സ് അപ് ഡിസ്പ്ലെ, ഓക്സ്, ബ്ലൂടൂത്ത് ഉള്ള പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം എന്നിവയ്ക്ക് പുറമെ ആപ്പിൾ കാർ പ്ലെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുതായി ലോഞ്ച് ചെയ്ത നിസാൻ ജിടി-ആർ, പോർഷെ 911 എന്നിവയോട് മത്സരിക്കേണ്ടിവരുന്ന ഷവർലെയുടെ ഈ സ്പോർട്സ് കാർ എന്നാണ് ഇന്ത്യൻ വിപണിയിലേക്കെത്തുക എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഷവർലെ #chevrolet #2016 indian auto expo
English summary
Auto Expo 2016: Chevrolet Corvette Stingray Growls its Way Into India
Story first published: Saturday, February 13, 2016, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X