2 ലക്ഷം വിലക്കിഴിവിൽ ഷവർലെ എൻജോയ്!!!

Written By:

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഷവർലെയുടെ എംപിവി വാഹനം എൻജോയ് ഇന്ത്യയിലെത്തിയത്. എന്നാൽ വിപണിയിൽ എംപിവി വാഹനങ്ങൾക്ക് പൊതുവെ കിട്ടുന്ന ഒരു സ്വീകാര്യത എൻജോയി ലഭിച്ചില്ലെന്നുള്ളതാണ് വാസ്തവം. ഡിസൈനിലുള്ള ചില പോരായ്മകളും ഉപഭോക്താക്കൾക്കത്ര ആകർഷണീയത തോന്നാത്ത തരത്തിലുള്ള ഫീച്ചറുകളും കൊണ്ട് പിൻതള്ളപെടുകയായിരുന്നു എൻജോയ്.

മന്ദഗതിയിലായിരിക്കുന്ന വില്പനയൊന്ന് കൊഴുപ്പിക്കാനും നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനും വേണ്ടി എൻജോയിയുടെ വില ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി.

ഉത്സവക്കാലത്തോടനു ബന്ധിച്ച് കൂടുതൽ വില്പന മുന്നിൽകണ്ടുകൊണ്ടാണ് ഷവർലെയുടെ ഈ നീക്കം. ഓരോ വേരിയന്റുകൾക്കും 1.5 ലക്ഷം മുതൽ 1.93 ലക്ഷം വരെയാണ് വിലക്കിഴിവ് നൽകിയിരിക്കുന്നത്.

നിലവിൽ ടാക്സി സെഗ്മെന്റിലാണ് ഈ വാഹത്തിന് കൂടുതൽ ആവശ്യക്കാരുള്ളത്. മറ്റ് ഉപഭോക്താക്കളിലേക്കും ഷവർലെ എൻജോയ് എത്തിക്കാൻ കമ്പനി ഏർപ്പെടുത്തിയ വിലക്കിഴിവ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ദില്ലി എക്സ്ഷോറൂം വിലകൾ:

  • ഷവർലെ എൻജോയ് പെട്രോൾ എൽഎസ്8 & എൽഎസ്7-4.99 ലക്ഷം
  • ഷവർലെ എൻജോയ് പെട്രോൾ എൽടി8 & എൽടി7- 5.64ലക്ഷം
  • ഷവർലെ എൻജോയ് പെട്രോൾ എൽടിസെഡ്8 & എൽടിസെഡ്7- 6.24ലക്ഷം

  • ഷവർലെ എൻജോയ് ഡീസൽ എൽഎസ്8 & എൽഎസ്7-5.99ലക്ഷം
  • ഷവർലെ എൻജോയ് ഡീസൽ എൽടി8 & എൽടി7-6.64ലക്ഷം
  • ഷവർലെ എൻജോയ് ഡീസൽ എൽടിസെഡ്8 & എൽടിസെഡ്7-7.24ലക്ഷം

ഷവർലെ എൻജോയ് പെട്രോൾ മോഡലിന്റെ ബേസ് വേരിയന്റിന് ദില്ലി എക്സഷോറൂം 6.52ലക്ഷവും ഡീസൽ ബേസ് വേരിയന്റിന് 7.88ലക്ഷവുമായിരുന്നു മുൻപത്തെ വില.

ഇപ്പോൾ എൻജോയ് എംപിവിയുടെ വില ഗണ്യമായ നിരക്കിൽ വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. ഇതുവഴി മെച്ചപ്പെട്ട വില്പന തന്നെയാണ് മുന്നിൽ കാണുന്നതും.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Enjoy Witnesses Huge Price Slash All Of A Sudden
Please Wait while comments are loading...

Latest Photos