നിരത്ത് കീഴടക്കാനെത്തുന്നു ഷവർലെയുടെ പുത്തൻ കോംപാക്ട് സെഡാൻ

Written By:

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് ഷവർലെ അവതരിപ്പിക്കുന്ന പുതിയ വാഹനം എസൻഷ്യ വിപണിപിടിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുക്കഴി‍ഞ്ഞു. വിപണി പ്രവേശനത്തിന് മുന്നോടിയായുള്ള പരീക്ഷണ ഘട്ടങ്ങൾ നടത്തിവരികയാണിപ്പോൾ. മൊത്തമായും മൂടപ്പെട്ട നിലയിൽ പൂനൈ ഹൈവെയിലാണ് പരീക്ഷണയോട്ടം നടത്തുന്നതായി കാണപ്പെട്ടത്.

ഷവർലെയിൽ നിന്നുമുള്ള ഈ പുത്തൻ കോംപാക്ട് സെഡാൻ അടുത്ത വർഷത്തോടെയായിരിക്കും വിപണിയിലെത്തിച്ചേരുക. ഇതോടൊപ്പം തന്നെയായാരിക്കും ഇതിനകം തന്നെ പരീക്ഷണയോട്ടം നടത്തപ്പെട്ട പുത്തൻ തലമുറ ബീറ്റിന്റേയും വിപണി പ്രവേശം.

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു എസൻഷ്യയുടെ ആദ്യ പ്രദർശനം നടത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന പുതിയ തലമുറ ബീറ്റിന്റെ അതെ പ്ലാറ്റ്ഫോമിലാണ് എസൻഷ്യയുടേയും നിർമാണം നടത്തിയിരിക്കുന്നത്.

ബീറ്റിൽ ഉപയോഗിച്ചിട്ടുള്ള അതെ 936സിസി ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് എസൻഷ്യയ്ക്കും കരുത്തേകുന്നത്.

57 ബിഎച്ച്പി കരുത്താണ് ഈ എൻജിനുള്ളത്. മാത്രമല്ല 1.2ലിറ്റർ പെട്രോൾ എൻജിൻ കൂടി ഉൾപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

മുൻചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നതിനായി ഇരു എൻജിനുകളിലും 5 സ്പീഡ് മാനപവൽ ട്രാൻസ്മിഷനായിരിക്കും ഉൾപ്പെടുത്തുക.

നിലവിലുള്ള ബീറ്റ് മോഡലിന് സമാന രീതിയിലുള്ള അകത്തളമാണ് എസൻഷ്യയിലും ഒരുക്കിയിട്ടുള്ളത്. മോട്ടോർസൈക്കിളിൽ നിന്നും പ്രചോദനം കൊണ്ട് തയ്യാറാക്കിയിട്ടുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പ്രത്യേകത.

ആൻഡ്രോയിഡ്ഓട്ടോ, ആപ്പിൾ കാർപ്ലെ എന്നീ സാങ്കേതികതകൾ ഉൾപ്പെടുത്തിയിട്ടുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റും സിസ്റ്റവും ഈ കോംപാക്ട് സെഡാന്റെ മറ്റൊരു സവിശേഷതയാണ്.

സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ്, എബിഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ സന്നാഹങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അടുത്ത വർഷത്തോടെ വിപണിപിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന എസൻഷ്യ കോംപാക്ട് സെഡാന് 7 ലക്ഷത്തോളമാണ് വില പ്രതീക്ഷിക്കുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Essentia Compact Sedan Spied Testing In India
Please Wait while comments are loading...

Latest Photos