ആകർഷകമായ 3 ലക്ഷം വിലക്കിഴിവോടെ ഷവർലെ ട്രെയിൽബ്ലേസർ

Written By:

എംപിവി വാഹനം എൻജോയിയുടെ വില കുറച്ചതിനൊപ്പം ഷവർലെയുടെ പ്രീമിയം എസ്‌യുവി ട്രെയിൽബ്ലേസറിന്റേയും വിലയിൽ ഇളവ് വരുത്തിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിലക്കുറവ്. വിപണിയിൽ ട്രെയിൽബ്ലേയിസറിന്റെ പുതുക്കിയ പതിപ്പെത്തും മുൻപെ നിലവിലുള്ള മോഡലുകളെല്ലാം വിറ്റവിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി.

26.99ലക്ഷം ദില്ലിഎക്സ്ഷോറൂം വിലയായിരുന്നു ട്രെയിൽബ്ലേയിസറിന്റെ വിപണി വില. 3.04 ലക്ഷത്തോളം വിലക്കിഴിവ് ഏർപ്പെടുത്തിയതിനാൽ 23.95 ലക്ഷമെന്ന ആകർഷക വിലയിൽ ഈ പ്രീമിയം എസ്‌യുവി ലഭ്യമാക്കാവുന്നതാണ്.

എൽടിസെഡ് എന്ന ഒരേയൊരു വേരിയന്റിൽ മാത്രമാണ് ട്രെയിൽബ്ലേയിസറിനെ ഇറക്കിയിട്ടുള്ളത്. സിബിയു വഴി ഇന്ത്യയിലെത്തിയ ഈ എസ്‌യുവി ഇതുവരെയായി വെറും 50 യൂണിറ്റുകളുടെ വില്പനമാത്രമാണ് കാഴ്ചവെച്ചിട്ടുള്ളത്.

ഇതിനിടെ ഫോഡ് പ്രീമിയം എസ്‌യുവി എൻഡവറിന്റെ വിലയും കുറച്ചിരിക്കുന്നു. ഫോഡ് എൻഡവറിന്റെ നേരിട്ടുള്ള എതിരാളി എന്ന നിലയ്ക്ക് ഷവർലെയ്ക്ക് ഈ എസ്‌യുവിയുടേയും വിലയിൽ കുറവു വരുത്തേണ്ടതായിട്ടുണ്ട്.

വിപണിയിൽ പിടിച്ചുനിൽക്കാനുള്ള കാർനിർമാതാക്കളുടെ തന്ത്രങ്ങളായിട്ട് വേണം കാണാൻ. മാത്രമല്ല ടൊയോട്ടയുടെ പുതിയ ഫോർച്യൂണറിന്റെ വരവ് എൻഡവർ, ട്രെയിൽബ്ലേയിസർ എസ്‌യുവികൾക്ക് കനത്തൊരു തിരിച്ചടിയായേക്കാം.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഷവർലെ #chevrolet
English summary
Chevrolet Trailblazer Witnesses Huge Price Cut In India During Festive Season
Please Wait while comments are loading...

Latest Photos