സ്റ്റീയറിങ് വീലും പെഡലൊന്നുമില്ലാത്ത കാറുമായി ഫോഡ്

By Praseetha

സെൽഫ് ഡ്രൈവിംഗ് കാർ മേഖലയിലേക്ക് ഫോഡും ഒരു ചുവടുവെപ്പ് നടത്തുന്നു. സ്വയം ഓടുന്ന കാർ 2021ആകുമ്പോഴേക്കും നിരത്തിലെത്തുമെന്നാണ് യുഎസ് നിർമാതാവായ ഫോഡ് മോട്ടോർ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

മികച്ച സുരക്ഷ ഉറപ്പുനൽകികൊണ്ടായിരിക്കും ഫോഡ് സെൽഫ്-ഡ്രൈവിംഗ് കാറുകൾ വിപണിയിലെത്തുക. സ്റ്റിയറിംഗ് വീലുകളോ ബ്രേക്കോ പെഡലുകളോ ഒന്നുമില്ല എന്നുള്ളതാണ് ഈ കാറുകളുടെ പ്രത്യേകതയായി ഫോഡ് ചൂണ്ടിക്കാണിക്കുന്നത്.

സ്റ്റീയറിങ് വീലും പെഡലുമൊന്നുമില്ലാത്ത കാറുമായി ഫോഡ്

സെൽഫ് ഡ്രൈവിംഗ് കാർ മേഖലയിൽ മറ്റുള്ള എതിരാളികൾ മുന്നേറുമ്പോൾ ഈ സാങ്കേതിക രംഗത്ത് പിൻതള്ളപ്പെട്ട ഫോഡ് തകർപ്പനൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ്.

സ്റ്റീയറിങ് വീലും പെഡലുമൊന്നുമില്ലാത്ത കാറുമായി ഫോഡ്

ഇതിനായി സിലിക്കൻ വാലിയിലെ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും വൻതോതിൽ വർധിപ്പിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ടെന്നാണ് ഫോഡ് ചീഫ് എക്സിക്യൂട്ടീവ് മാർക് ഫീൽഡ്സ് വ്യക്തമാക്കിയത്.

സ്റ്റീയറിങ് വീലും പെഡലുമൊന്നുമില്ലാത്ത കാറുമായി ഫോഡ്

സിലിക്കൻ വാലിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം മുന്നൂറിലധികമാക്കുകയും പാളൊ ഓൾട്ടോയിലെ ഗവേഷണ കേന്ദ്രം വിപുലപ്പെടുത്തുമെന്നുമാണ് ഫോഡിന്റെ അറിയിപ്പ്.

സ്റ്റീയറിങ് വീലും പെഡലുമൊന്നുമില്ലാത്ത കാറുമായി ഫോഡ്

സെൽഫ് ഡ്രൈവിംഗ് കാറുകൾ വൻതോതിൽ വികസിപ്പിച്ച് 2021ആകുമ്പോഴേക്കും വിപണനം നടത്താനുള്ള പദ്ധതിയിലാണ് ഫോഡ്.

സ്റ്റീയറിങ് വീലും പെഡലുമൊന്നുമില്ലാത്ത കാറുമായി ഫോഡ്

ലെവൽ-4 സെൽഫ് ഡ്രൈവിംഗ് ഫീച്ചറുകൾ ഉൾപ്പെടുത്തിയായിരിക്കും കാർ നിർമാണം നടത്തുക.

കൂടുതൽ വായിക്കൂ

ടെസ്‌ലയെ വെല്ലാൻ മെഴ്സിഡസ് ഇലക്ട്രിക് കാറുകൾ

കൂടുതൽ വായിക്കൂ

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

Most Read Articles

Malayalam
കൂടുതല്‍... #ഫോഡ് #ford
English summary
Ford Developing Cars Without A Steering Wheel Or Pedals — The Future Of Technology
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X