ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

By Praseetha

ഹോണ്ട കാർ ഇന്ത്യ നിലവിൽ വില്പനയിലുള്ള എല്ലാ കാറുകളുടേയും വിലയിൽ വർധനവ് ഏർപ്പെടുത്തി. സെപ്തംബർ രണ്ടാംപകുതി മുതലായിരിക്കും പുതുക്കിയ വില നിലവിൽ വരിക.

6,300 രൂപ മുതൽ 14,250 രൂപ വരെയാണ് വില വർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വില വർധിപ്പിക്കാനുള്ള കാരണമൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

കോംപാക്ട് സെഡാൻ അമേസിന്റെ പെട്രോൾ വേരിയന്റിന് 6,300രൂപ മുതൽ 6,550 രൂപ വരെയാണ് വില വർധിപ്പിച്ചത്. ഡീസൽ വേരിയന്റിനാകട്ടെ 6,500-6,700 എന്ന നിരക്കിലും വില വർധിപ്പിച്ചു.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

6,900രൂപ മുതൽ 7,600രൂപ വരെയാണ് ഹോണ്ട ബ്രയോയുടെ വില വർധിപ്പിച്ചിരിക്കുന്നത്.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

ഹോണ്ട സിറ്റിയുടെ പെട്രോൾ വേരിയന്റിന് 11,000രൂപ മുതൽ 11,750 രൂപ വരെയാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. ഡീസൽ വേരിയന്റിന് 11,550 മുതൽ 12,150 രൂപവരേയും വില വർധിപ്പിച്ചു.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

പുതിയ ബിആർ-വി കോംപാക്ട് എസ്‌യുവിക്കും വില വർധനവ് ബാധകമാണ്. ഡീസൽ വേരിയന്റിന് 9,900 മുതൽ 14,250 രൂപ വരേയും പെട്രോൾ വേരിയന്റിന് 13,350 മുതൽ 14,050 രൂപ വരേയും വില വർധനവ് ഏർപ്പെടുത്തി.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

പെട്രോൾ എൻജിനുള്ള ഹോണ്ടയുടെ ജാസ് പ്രീമിയം ഹാച്ച്ബാക്കിന് 9,300 മുതൽ 9,950 രൂപ വരെ വില വർധിപ്പിച്ചു.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

ഡീസൽ എൻജിനുള്ള ഹോണ്ട ജാസിന് 9,850 രൂപ മുതൽ 10,600 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

ഹോണ്ട കാറുകൾ ഇനി തൊട്ടാൽ പൊള്ളും!!!

ഹോണ്ട സിആർ-വിയുടെ എക്സ്ഷോറൂം വിലയേക്കാൾ 14,100രൂപയോളമാണ് വില വർധനവ് ഏർപ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ വായിക്കൂ

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയുമായി മഹീന്ദ്ര

ഓഡി ക്യു2 മിനി എസ്‌യുവിയുമായി ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars India Experience Price Hike Up To Rs. 14,250
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X