ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

പുതിയ ക്രോസോവർ എസ്‌യുവി ഡബ്ല്യൂആർ-വിയുമായി ഹോണ്ട ഇന്ത്യയിലെത്തിച്ചേരുന്നു. വിപണിയിലെ അരങ്ങേറ്റം അടുത്ത വർഷം.

By Praseetha

ലോകത്താകമാനം എസ്‌യുവി തരംഗമാണ്. എസ്‌യുവി സെഗ്മെന്റിൽ വർധിച്ച് വരുന്ന ഡിമാന്റ് മാനിച്ച് നിർമാതാക്കളും പുതിയ വാഹനങ്ങളെ നിരത്തിലെത്തിക്കുന്നു. സിആർ-വിയ്ക്ക് പുറമെ 'ഡബ്ല്യൂആർ-വി' എന്നപേരിൽ പുതിയ ക്രോസോവർ മോഡലുമായി എത്തുകയാണ് ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

2016 പൗലോ ഓട്ടോ ഷോയിലായിരുന്നു ഈ ക്രോസോവർ മോഡലിന്റെ ആദ്യ അവതരണം. അടുത്ത വർഷം പകുതിയോടെ ഡബ്ല്യൂആർ-വി ഇന്ത്യൻ മണ്ണിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

ഹോണ്ട ഈ ക്രോസവർ എസ്‌യുവിയുടെ പരീക്ഷയോണട്ടവും ഇതിനകം നടത്തിക്കഴിഞ്ഞു. ഹോണ്ട ജാസ് ഹാച്ച്ബാക്കിന്റെ അതെ പ്ലാറ്റ്ഫോമിലാണ് ഈ എസ്‌യുവിയുടേയും നിർമാണം നടത്തുന്നത്. അഗ്രസീവ് ലുക്ക് പകരുന്ന തരത്തിലുള്ളതാണ് ക്രോസോവറിന്റെ ഡിസൈൻ.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

പുത്തൻ ഹെഡ്‌ലാമ്പും ഇതുമായി ഇഴുകിചേരുന്ന തരത്തിലുള്ള വലിയ ഗ്രില്ലുമാണ് മുൻഭാഗത്തെ മുഖ്യാകർഷണം. സ്പോർടി ബംബറും, വലിയ എയർഇൻടേക്കുകളും ഫോഗ് ലാമ്പുമാണ് മറ്റ് പ്രത്യേകതകൾ.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

ജാസിലേതിനു സമാനമായ ഡോറുകളും ഫെന്ററുകളുമാണ് ഈ എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. ജാസിലേതിനു സമാനമായ ഫീച്ചറുകൾ തന്നെയായിരിക്കും അകത്തളത്തിലും ഉൾപ്പെടുത്തുക.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

ഏത് പരുക്കൻ പ്രദേശങ്ങളിലും അനായാസമോടാൻ സാധിക്കുന്ന തരത്തിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് ഈ വാഹനത്തിനു നൽകിയിരിക്കുന്നത്.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

1.2ലിറ്റർ i-VTEC പെട്രോൾ എൻജിനും 1.5 ലിറ്റർ i-DTEC ഡീസൽ എൻജിനും ഉൾപ്പെടുത്തിയായിരിക്കും ഹോണ്ട ഡബ്ല്യൂആർ-വി ലഭ്യമാവുക.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയ 1.2ലിറ്റർ എൻജിന് 90ബിഎച്ച്പി കരുത്താണുള്ളത്. 100ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമെ ഉൾപ്പെടുത്തുകയുള്ളൂ.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നീ വാഹനങ്ങളായിരിക്കും ഈ എസ്‌യുവിക്ക് എതിരാളികളായി തീരുക.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

7.5 ലക്ഷം മുതൽ 10.5ലക്ഷം വരേയായിരിക്കും ഹോണ്ട ഡബ്ല്യൂആർ-വിയുടെ ഇന്ത്യൻ വിപണിയിലെ വില.

ഹോണ്ട ഡബ്ല്യൂആർ-വി എസ്‌യുവി ഇന്ത്യൻ മണ്ണിലേക്ക്...

ഇന്ത്യൻ റോഡിലോരു അലങ്കാരമാകാൻ മിനി ക്ലബ്‌മാൻ

റിനോ ലോഡ്ജി സ്റ്റെപ്പ്‌വേ പുതുപുത്തൻ 16 ഫീച്ചറുകളിൽ

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda WR-V Crossover SUV India Launch Slated For Mid-2017
Story first published: Friday, December 9, 2016, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X