ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

By Praseetha

സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായ് ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ വിപണിയിലെത്തിച്ചു. ഇന്ത്യൻ കാർ ഓഫ് ദി ഇയർ എന്ന അവാർഡ് നേടിയതും കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ വാഹനമാണ് ക്രേറ്റ. കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഡീസൽ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ആദ്യത്തെ നിർമാതാവാണ് ഹ്യുണ്ടായ്.

കാർ വാങ്ങുന്നുണ്ടോ എന്നാൽ ഈ വേനൽക്കാല ഓഫറുകൾ ലഭ്യമാക്കൂ

ക്രേറ്റയുടെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ ഡീസൽ വേരിയന്റ് വിപണിയിൽ നിലവിലുണ്ട്. വിപണന തന്ത്രമെന്നോണം ഇപ്പോൾ പെട്രോൾ വേരിയന്റിൽ കൂടി എഎംടി ഉൾപ്പെടുത്തിയിരിക്കുന്നു. ക്രേറ്റയുടെ എസ്എക്സ് പ്ലസ് വേരിയന്റിലാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

ദില്ലി എക്സ്ഷോറൂം വില 12.86ലക്ഷം രൂപയാണ് ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന്റെ വില.

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

6 സ്പീഡ് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയ 1.6ലിറ്റർ ഫോർ സിലിണ്ടർ എൻജിനാണ് ക്രേറ്റയ്ക്ക് കരുത്തേകുന്നത്.

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

122ബിഎച്ച്പിയും 154എൻഎം ടോർക്കുമാണ് എൻജിനുല്പാദിപ്പിക്കുന്നത്.

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

ഓഡിയോ വിഷ്വൽ നാവിഗേഷൻ, എൻഇഡി പ്രോജക്ടർ ഹെഡ്‌ലാമ്പ്, റിയർ പാർക്കിംഗ് ക്യാമറ, സ്മാർട് കീ, പുഷ് ബട്ടൻ സ്റ്റാർട്, ക്രോം ഡോർ ഹാന്റിൽ, ചൈൽഡ് സീറ്റ് ആങ്കർ, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ടെംപറേച്ചർ കൺട്രോൾ എന്നീ സവിശേഷതകളാണ് നൽകിയിട്ടുള്ളത്.

ക്രേറ്റയുടെ പെട്രോൾ ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തു

സുരക്ഷയ്ക്കായി ക്രേറ്റയുടെ എല്ലാ വേരിയന്റുകളിലും രണ്ട് എയർബാഗുകൾ വീതം ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്രേറ്റ വേരിയന്റുകളുടെ വില-പെട്രോൾ

ക്രേറ്റ വേരിയന്റുകളുടെ വില-പെട്രോൾ

ബേസ്-9,15,881രൂപ

എസ്(എംടി)-10,32,307രൂപ

എസ്എക്സ് പ്ലസ് (എംടി)- 11,84,099രൂപ

എസ്എക്സ് പ്ലസ് (എടി)- 12,86,618രൂപ

ക്രേറ്റ വേരിയന്റുകളുടെ വില-ഡീസൽ

ക്രേറ്റ വേരിയന്റുകളുടെ വില-ഡീസൽ

ഡീസൽ(1.4സിആർഡിഐ)

ബേസ്-9,99,096രൂപ

എസ്(എംടി)-11,20,547രൂപ

എസ്എക്സ് പ്ലസ് (എംടി)- 12,11,224രൂപ

ക്രേറ്റ വേരിയന്റുകളുടെ വില-ഡീസൽ

ക്രേറ്റ വേരിയന്റുകളുടെ വില-ഡീസൽ

ഡീസൽ(1.6സിആർഡിഐ വിജിടി)

എസ്എക്സ് (എംടി)- 12,37,041രൂപ

എസ്എക്സ് പ്ലസ് (എംടി)- 13,36,949രൂപ

എസ്എക്സ് പ്ലസ് (എടി)- 14,50,388രൂപ

എസ്എക്സ് (ഓപ്ഷണൽ)- 14,43,317രൂപ

കൂടുതൽ വായിക്കൂ

റിനോ ക്വിഡിനെ വെല്ലാൻ ഹ്യുണ്ടായുടെ പുത്തൻ കാർ

കൂടുതൽ വായിക്കൂ

ഇന്ത്യൻ വിപണിക്ക് തന്നെ അപമാനമായിട്ടുള്ള കാറുകൾ

Most Read Articles

Malayalam
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Creta Petrol Automatic Launched; Priced At Rs. 12.86 Lakh
Story first published: Tuesday, April 26, 2016, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X