ഓഫ് റോഡർ പ്രേമികൾക്കായി ജീപ്പ് റാംഗ്ലർ

By Praseetha

ഓഫ് റോഡർ വാഹനപ്രേമികളുടെ ഹരമായ ജീപ്പ് റാംഗ്ലർ ഓട്ടോഎക്സ്പോയിൽ അവതരിച്ചു. കരുത്തിലും സ്റ്റൈലിലും മികവ് പുലർത്തുന്ന ഈ ഭീമൻ ഓഫ് റോഡർ എസ്‌യുവി ഓട്ടോഎക്സ്പോയിലെ മുഖ്യ ആകർഷണങ്ങളില്‍ ഒന്നായിരുന്നു. റെഡ് ഹാർഡ് ടോപ്പ്, ബ്ലാക്ക് ഹാർഡ് ടോപ്പ് എന്നിങ്ങനെ രണ്ട് റാംഗ്ലർ മോഡലുകളാണ് പ്രദർശനത്തിനെത്തിയിരുന്നത്.

ഈ രണ്ട് വാഹനങ്ങളും ആളുകളുടെ മനംകവർന്നു എന്നു വേണം പറയാൻ. ഒന്നു കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ആളുകളുടെ വൻതിരക്കായിരുന്നു. ജനത്തിരക്ക് അധികമായതോടെ ബാരിക്കേടുകൾ വച്ച് നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു. ഇതൊന്നും ആരാധകർക്കൊരു കുറവും വരുത്തിയില്ല. ഈ കരുത്തുറ്റ സുന്ദരനെ കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.

ജീപ്പ് റാംഗ്ലർ


1.8 മീറ്റർ വീതിയും ഉയരവും 4.8 മീറ്റർ നീളവും 3 മീറ്റർ വീൽബേസുമാണ് ഈ ഓഫ് റോഡർ എസ്‌യുവിക്കുള്ളത്. ജീപ്പ് റാംഗ്ലർ ഡീസൽ-പെട്രോൾ വേരിയന്റുകളിൽ ലഭ്യമാണ്. പെട്രോൾ വേരിയന്റിൽ 3.6ലിറ്റർ ശേഷിയുള്ള വി6എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 275ബിഎച്ച്പി കരുത്തും 359എൻഎം ടോർക്കും സൃഷ്ടിക്കുന്നു. എസ്‌യുവി ഡീസലിൽ 197 ബിഎച്ച്പി കരുത്തും 451എൻഎം ടോർക്കും സൃഷ്ടിക്കുന്ന 2.8ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ വാഹനത്തിന്റെ പെട്രോൾ മോഡലിൽ 5സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഓഫ് റോഡിങ്ങിന് യോജിക്കും വിധം17 ഇഞ്ച് ടയറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടച്ച് സ്ക്രീൻ പാനൽ, ആർഫൈൻ പ്രീമിയം ഓഡിയോ സിസ്റ്റം എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഇന്റീരിയറിന്റെ മോടി കൂട്ടിയിരിക്കുന്നു.

വിലയെന്തെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏകദേശം 25നും 30ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത. ഈ വർഷം പകുതിയോടുകൂടി എല്ലാ ഫിയറ്റ് ഷോറൂമുകളിലും ലഭിക്കുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep #2016 indian auto expo
English summary
Jeep Wrangler Unlimited Unveiled at 2016 Indian Auto Expo
Story first published: Tuesday, February 9, 2016, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X