നാല് ഡോറുകളുള്ള പുതിയ ഇലക്ട്രിക് കാർ; മഹീന്ദ്ര ഇ2ഒ പ്ലസിന് തകർപ്പൻ ലോഞ്ച്

Written By:

ഇന്ത്യൻ കാർ നിർമാതാവായ മഹീന്ദ്ര ഇലക്ട്രിക് കാർ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഇ2ഒ പ്ലസ് മോഡലിനെ വിപണിയിലെത്തിച്ചു. നിലവിലെ രണ്ടു ഡോറുകളുള്ള ഇ2ഒ ഇലക്ട്രിക് കാറിനെ പുതുക്കി നാല് ഡോറുകളുള്ള പതിപ്പിക്കായിണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം 5.46 ലക്ഷം പ്രാരംഭവിലയ്ക്കാണ് ഇ2ഒപ്ലസ് മോഡൽ എത്തിച്ചേർന്നിരിക്കുന്നത്.

ഇലക്ട്രിക് കാർ ശ്രേണിയിലേക്ക് അടുത്തിടെയായിരുന്നു ഇ-വെരിറ്റോ, ഇ-സുപ്രോ വാൻ എന്നീ വാഹനങ്ങളുടെ അവതരണം.

നിലവിൽ ഇന്ത്യൻ വിപണിയെലക്ഷ്യം വെച്ചാണ് ഇ2ഒപ്ലസ് ഇറക്കിയതെന്നും കയറ്റുമതിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമാണ് കമ്പനി വ്യക്തമാക്കിയത്.

സ്കോർപിയോയിൽ നൽകിയിട്ടുള്ള അതെ ഗ്രില്ലാണ് ഈ കാറിലും നൽകിയിട്ടുള്ളതെന്നാണ് മുൻഭാഗത്തെ പ്രധാന ആകർഷണമായി പറയാനുള്ളത്.

കാറിന്റെ നീളവും വീൽ ബേസും ഉയർത്തി 3590എംഎം നീളവും 2258എംഎം വീൽബേസുമാക്കി മാറ്റിയിട്ടുണ്ട്.

ട്രാഫിക് കുരുക്കുകളിൽ പെടുമ്പോൾ ഇന്ധന നഷ്ടം സംഭവിക്കാത്ത തരത്തിൽ അ‍ഡ്വാൻസ്ഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇ2ഒപ്ലസിൽ ഘടിപ്പിച്ചിട്ടുള്ളത്.

ഇ2ഒ ഇലക്ട്രിക് കാറിലുള്ള അതെ ഇന്റീരിയർ ഫീച്ചറാണ് പ്ലസ് മോഡലിലും നൽകിയിട്ടുള്ളത്. അതിൽ നിന്നും വിഭിന്നമായി ടച്ച് സ്ക്രീൻ മോണിറ്ററും ജിപിഎസ് നാവിഗേഷൻ സിസ്റ്റവും ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി പവർ 10 ശതമാനത്തിൽ താഴെയായാൽ 7-10 കിലോമീറ്റർ ഓടാൻ പ്രാപ്തമാക്കുന്ന എസ്ഒഎസ് ഫീച്ചറും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഇ2ഒ പ്ലസ് ആപ്പ് ഇൻസ്റ്റോൾ ചെയ്ത് ഈ സൗകര്യം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ഇ2ഒ പ്ലസിന്റെ പി4,പി6 വേരിയന്റുകൾക്ക് 3 ഫേസ് ഇൻഡക്ഷൻ മോട്ടോറുമായി ബന്ധപ്പെടുത്തിയ 48വി ഇവക്ട്രിക് ബാറ്ററി പാക്കാണ് കരുത്തേകുന്നത്.

25.4ബിഎച്ച്പിയും 70എൻഎം ടോർക്കും നൽകുന്ന ഈ മോട്ടോറിന് 14.1 സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.

110 കിലോമീറ്റർ റേഞ്ചാണ് ഈ ബാറ്ററി പാക്കിനുള്ളത്. വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ ബാറ്ററിക്ക് ഫുൾ ചാർജിനായി ആറുമണിക്കൂറാണ് ആവശ്യമായിട്ടുള്ളത്.

ഇ2ഒ പ്ലസിന്റെ പി8 വേരിയന്റിന് 2 ഫേസ് ഇന്റക്ഷൻ മോട്ടോറുമായി ഘടിപ്പിച്ച 72വി ബാറ്ററി പാക്കാണ് കരുത്തേകുന്നത്. 40ബിഎച്ച്പിയും 91എൻഎം ടോർക്കുമാണ് ഈ മോട്ടോർ ഉല്പാദിപ്പിക്കുന്നത്.

140 കിലോമീറ്റർ റേഞ്ചുള്ള ഈ ബാറ്ററി പാക്കിന് ഒമ്പത് മണിക്കൂറാണ് ഫുൾ ചാർജിംഗിന് ആവശ്യമായിട്ടുള്ളത്.

മഹീന്ദ്ര ഇ2ഒ പ്ലസ് വില

  • മഹീന്ദ്ര ഇ2ഒ പ്ലസ് പി4-5.46 ലക്ഷം
  • മഹീന്ദ്ര ഇ2ഒ പ്ലസ് പി6- 5.95ലക്ഷം
  • മഹീന്ദ്ര ഇ2ഒ പ്ലസ് പി8- 8.46ലക്ഷം

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മഹീന്ദ്ര #mahindra
Story first published: Friday, October 21, 2016, 15:53 [IST]
English summary
Mahindra e2o Plus Launched In India; Prices Start At Rs. 5.46 Lakh
Please Wait while comments are loading...

Latest Photos