മഹീന്ദ്രയുടെ ചരിത്രത്തിലാദ്യമായൊരു ലൈഫ് സ്റ്റൈൽ വാഹനം..

Written By:

ഒരു ദശകത്തിലേറെയായി ഇന്ത്യയിൽ മികവുറ്റ വില്പന കാഴ്ചവെച്ച് മുന്നേറുന്ന മഹീന്ദ്ര ആന്റ് മഹീന്ദ്ര സ്കോർപിയോ പ്ലാറ്റ്ഫോമിലുള്ള ഗേറ്റ്‌വെ പിക്-അപ് ട്രക്കിന് രൂപം നൽകിയിരിക്കുന്നു. ഇന്ത്യയിലെ എക്കാലത്തേയും മികച്ച എസ്‌യുവികളിൽ ഒരെണ്ണവും ഏത് റോഡ് കണ്ടീഷനും ഇണങ്ങുന്നതുമായ സ്കോർപിയോയിലാണ് മഹീന്ദ്ര ഈ പരീക്ഷണം നടത്തിയിരിക്കുന്നത്.

ചരക്ക് വണ്ടി എന്നതിലുപരി ലൈഫ് സ്റ്റൈൽ വാഹനം എന്ന രീതിയിൽ കൂടിയാണ് ഈ ട്രക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ ലൈഫ് സ്റ്റൈൽ വാഹനങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ടെങ്കിലും ഇന്ത്യയിൽ അത്ര പ്രചാരം ലഭിച്ചിട്ടില്ല.

ഈ രംഗത്തൊരു വിപണി കണ്ടെത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ ലൈഫ്‌സ്റ്റൈൽ വാഹനവുമായി മഹീന്ദ്ര എത്തുന്നത്.

വിപണി പിടിക്കുന്നതിന് മുൻപായുള്ള ഈ വാഹനത്തിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം നടത്തിവരികയാണ് മഹീന്ദ്ര.

മുൻഭാഗം സ്കോർപിയോ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണുള്ളത്. സ്കോർപിയോയിലെ വലുപ്പമേറിയ ബംബർ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഹണികോംബ് ഗ്രിൽ എന്നീ സവിശേഷതകൾ അതേപടി നിലനിലർത്തിയിട്ടുണ്ട്.

ബോഡി കളർ ഒആർവിഎംമുകളും ഡോർ ഹാന്റിലുകളും കറുപ്പുനിറത്തിൽ നൽകിയിട്ടുണ്ടെന്നുള്ള ഒരു വ്യത്യാസം മാത്രമാണ് ഈ പിക്-അപ് വാഹനത്തിലുള്ളത്. അലോയ് വീലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യത്തെ രണ്ട് നിര പാസഞ്ചർ ക്യാബിനായും പിന്നിൽ കാർഗോ സ്പേസായിട്ടുമാണ് രൂപകല്പന നടത്തിയിരിക്കുന്നത്.

സ്കോർപിയോ എസ്‌യുവിയുടെ പിന്നിലുള്ള അതെ വെർട്ടിക്കൽ ടെയിൽലാമ്പും പിക്-അപിന്റെ പിന്നിലായി നൽകിയിട്ടുണ്ട്. റിയർ വിന്റ്ഷീൽഡും ഗ്രാബ് റെയിലുമാണ് മറ്റൊരു പ്രത്യേകത.

അകത്തളത്തിലെ സവിശേഷതകളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ ഡാഷ്ബോർഡ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പടെ മികച്ച സ്ഥല സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുന്നിലെ പാസഞ്ചർ ക്യാബിനിൽ അഞ്ച് പേർക്ക് സുഖകരമായി ഇരിക്കാനുള്ള സ്ഥലസൗകര്യവും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.

സ്കോർപിയോയ്ക്ക് കരുത്തേകുന്ന അതെ 120 ബിഎച്ച്പിയും 280എൻഎം ടോർക്കും നൽകുന്ന 2.2 ലിറ്റർ എംഹോക്ക് എൻജിനാണ് ഈ ട്രക്കിനും കരുത്തേകുന്നത്.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New-Gen Mahindra Scorpio Getaway Pickup Spied Testing In India
Please Wait while comments are loading...

Latest Photos