5 വർഷത്തെ ജൈത്രയാത്രിലാദ്യമായി എക്സ്‌യുവി 500ന് വമ്പിച്ച വിലക്കിഴിവ്

Written By:

മഹീന്ദ്ര എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഇന്ത്യയിൽ നല്ലൊരു ശതമാനം വിജയം നേടിയെടുക്കാൻ കഴിഞ്ഞ എക്സ്‌യുവി 500ന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൈനിറയെ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര.

ഉത്സവ സീസണും വാർഷികാഘോഷവും ഒരുമിച്ച വേളയിൽ ഓഫറുകളുടെ ഒരുഘോഷയാത്ര തന്നെയാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. 22,000 മുതൽ 66,000രൂപവരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കാൻ പോകുന്നത്.

മഹീന്ദ്ര എക്സ്‌യുവി 500 വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇതാണ് ഉചിതമായ സമയം വമ്പിച്ച ഓഫറുകളോടുകൂടി നിങ്ങളുടെ ഇഷ്ടവാഹനം നിങ്ങൾക്ക് സ്വന്തമാക്കാം.

ഈ ഓഫറുകൾക്ക് പുറമെ റോഡ് സൈഡ് അസിസ്റ്റൻസ് പാക്കേജ്, ദീർഘിപ്പിച്ച വാരണ്ടി, ഓപ്ഷണൽ അക്സസറികൾ എന്നിവയും ലഭിക്കുന്നതാണ്.

അഞ്ച് വർഷത്തിനിടെ ഈ എസ്‌യുവിയുടെ ഒന്നരലക്ഷത്തോളം യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചിരിക്കുന്നത്.

2011 സെപ്തംബറിൽ നിരത്തിലേക്കിറങ്ങിയ എക്സ്‌യുവി 500 ന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മികച്ച പ്രതികരണത്തെ തുടർന്ന് മഹീന്ദ്രയ്ക്ക് ബുക്കിംഗ് വരെ നിർത്തിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്.

ചീറ്റയിൽ നിന്നും പ്രചോദനമേറ്റ് തയ്യാറാക്കിയ ഡിസൈനിലുള്ള ഈ മിഡ് സൈസ് സെവൻ സീറ്റർ എസ്‌യുവിയെ മികച്ച ഫീച്ചറുകളും സുഖപ്രദമായ ഡ്രൈവിംഗ് അനുഭൂതിയും അകത്തളത്തെ വിശാലതയും ചേർന്ന് ഒരുത്തമ എസ്‍യുവി വാഹനമാക്കിതീർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

18 ലക്ഷമെന്ന ആകർഷക വിലയിൽ എത്തിയ ഈ എസ്‍യുവി അക്ഷരാർത്ഥത്തിൽ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നതിൽ വൻ വിജയം തന്നെയാണ് കൈവരിച്ചത്.

2.2ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എൻജിനും നിരോധനത്തെ തുടർന്ന് ദില്ലിയിൽ ലഭ്യമാക്കിയിട്ടുള്ള 1.99ലിറ്റർ എൻജിനുമാണ് ഈ എസ്‌യുവിയുടെ കരുത്ത്.

140ബിഎച്ച്പിയും 330എൻഎം ടോർക്കുമാണ് ഈ ഡീസൽ എൻജിനുകൾ ഉല്പാദിപ്പിക്കുന്നത്. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനുകളിലുള്ളത്.

ടോപ്പ് എന്റ് വേരിയന്റുകളായ ഡബ്ല്യൂ8, ഡബ്ല്യൂ 10 എന്നിവയിൽ ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഓപ്ഷണലായി നൽകിയിട്ടുണ്ട്.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 Celebrates Its 5th Anniversary — Attractive Benefits And Discount Offered
Please Wait while comments are loading...

Latest Photos