5 വർഷത്തെ ജൈത്രയാത്രയുമായി മഹീന്ദ്ര എക്സ്‌യുവി 500

Written By:

ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിൽ നല്ലൊരു ശതമാനം വിജയം നേടിയെടുക്കാൻ കഴിഞ്ഞൊരു വാഹനമാണ് മഹീന്ദ്ര എക്സ്‌യുവി 500. 2011 സെപ്തംബറിലായിരുന്നു മഹീന്ദ്ര ഈ എസ്‌യുവിയെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തുന്നത്. ജനപ്രീതിയാർജ്ജിച്ച എക്സ്‌യുവിയിപ്പോൾ വിപണിയിലെത്തിയിട്ട് അഞ്ച് വർഷം തികച്ചിരിക്കുന്നു.

മോണോകോക്ക് ചാസി ഉൾപ്പെടുത്തി മഹീന്ദ്ര ഇറക്കുന്ന ആദ്യ എസ്‌യുവി ആണിത്. മുഴുനീള എസ്‌യുവിയ്ക്കും കോപാക്ടിനുമിടയിൽ അവതരിപ്പിച്ചതായിരുന്നു എസ്‌യുവി500.

ചീറ്റയെപ്പോലെ ചീറിപ്പായാനും വേഗതയേറാവുന്ന തരത്തിലുള്ള ഡിസൈനാണ് മഹീന്ദ്ര ഈ എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. മഹീന്ദ്രയുടെ തന്നെ പ്ലാന്റിൽ വച്ചായിരുന്നു എക്സ്‍യുവി 500ന്റെ നിർമാണവും.

എൻജിൻ ഓപ്ഷൻ, ട്രാൻസ്മിഷൻ, ടു വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് എന്നിവയുടെ അടിസ്ഥാനത്തിൽ നിലവിൽ നാല് ട്രിം ലെവലുകളിലും 17 വേരിയന്റുകളിലുമായിട്ടാണ് എക്സ്‌യുവി 500 ലഭ്യമാകുന്നത്.

140ബിഎച്ച്പി കരുത്തും 330എൻഎം ടോർക്കും നൽകുന്ന 2.2ലിറ്റർ എംഹോക്ക് ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് ഈ എസ്‌യുവിയുടെ കരുത്ത്.

ട്രാൻസ്മിഷനെ കുറിച്ചു പറയുകയാണെങ്കിൽ 6 സ്പീഡ് മാനുവൽ, 6സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദില്ലിയിലെ നിരോധനത്തെ തുടർന്ന് എക്സ്‌യുവി 500 ന്റെ 1.99ലിറ്റർ എംഹോക്ക് ഡീസൽ പതിപ്പിനേയും ഇറക്കിയിരുന്നു. 2.2ലിറ്റർ എൻജിന്റെ അതെ ഔട്ട്പുട്ടാണ് ഈ എൻജിനും നൽകുന്നത്.

എബിഎസ്, ഈബിഡി, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം, 6 എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, ഇഎസ്‌പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, എൻജിൻ ഇമ്മോബലൈസർ എന്നീ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് എക്സ്‌യുവി 500 വിപണിയിലിപ്പോഴും തുടരുന്നത്.

ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ജിപിഎസ്, 6 സ്പീക്കർ മ്യൂസിക് സിസ്റ്റം, യുഎസ്ബി, ബ്ലൂടൂത്ത്, ഓക്സ്, ഇലക്ട്രിക് സൺറൂഫ്, റിയർ ഏസി വെന്റ്, ഇലക്ട്രിക് ഓവിആർഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ മികച്ച ഫീച്ചറുകളും ഈ എസ്‌യുവിയിൽ ഉൾപ്പെടുന്നു.

  

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 Completes Five Successful Years In India
Please Wait while comments are loading...

Latest Photos