വീണ്ടുമൊരു വിജയംകുറിക്കാൻ മാരുതി ബലെനോയ്ക്കൊരു സ്പോർട്സ് പതിപ്പ്!!!

Written By:

മാരുതി സുസുക്കിയുടെ വൻവിജയമായി തീർന്ന ഹാച്ച്ബാക്ക് ബലെനോയുടെ സ്പോർട്സ് പതിപ്പായ ആർഎസ് വിപണിപിടിക്കാനൊരുങ്ങുന്നു. ഈ വർഷം ഫെസ്റ്റിവൽ സീസണിൽ നിരത്തിലിറങ്ങുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണം വൈകിയതിനാൽ ലോഞ്ച് അടുത്തവർഷം ആദ്യത്തോടെയായിരിക്കും നടത്തപ്പെടുക.

നിലവിലുള്ള ബലെനോ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സ്പോർടി ലുക്കോടും അതുപോലെ ഇന്റീരിയറിലും പ്രീമിയം ലുക്ക് നൽകത്തക്കവിധത്തിലുള്ള ഫീച്ചറുകളുമായിട്ടായിരിക്കും അവതരിക്കുക.

ലെതർ അപ്ഹോൾസ്ട്രി, ആർഎസ് ബ്രാന്റിംഗുള്ള സീറ്റുകൾ, പ്രത്യേകം ഫ്ലോർ മാറ്റുകൾ, അലൂമിനിയം പെഡലുകൾ എന്നീ സവിശേഷതകളായിരിക്കും അകത്തളത്തിലെ പുതുമകളായി പറയാവുന്നത്.

7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ബലെനോ ആർഎസിന്റെ സവിശേഷതകളിൽ പെടും.

നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കാണ് ആർഎസിൽ നൽകിയിരിക്കുന്നത്. ഫിയറ്റിന്റെ അബ്രാത്ത് പുണ്ടോയാണ് ഈ ഫീച്ചറുള്ള മറ്റൊരു കാർ. ഇന്ത്യയിൽ ബലെനോ ആർഎസ് ആയിരിക്കും ഓൾ വീൽ ഡിസ്ക് ബ്രേക്കുള്ള മിതമായ വിലയ്ക്കുള്ള ഒരേയൊരു കാർ.

സുരക്ഷാ ഫീച്ചറുകളായി പറയാവുന്നത് ഡ്യുവൽ എയർ ബാഗും എബിഎസുമാണ്. ബൂസ്റ്റർ ജെറ്റ് എൻജിൻ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഈ കാറിന്റെ ഏറ്റവും വലിയ സവിശേഷത.

മാരുതിയിൽ നിന്നുള്ള ആദ്യത്തെ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണിത്. 110ബിഎച്ച്പിയും 170എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ട്രാൻസ്മിഷൻ സംബന്ധിച്ച കാര്യങ്ങൾക്കായി 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ഈ എൻജിനിൽ ഘടിപ്പിക്കുക. ഈ കാറിൽ പാഡൽ ഷിഫ്റ്റും ഉൾപ്പെടുത്തുന്നതായിരിക്കും.

നിലവിലുള്ള ബലെനോ മോഡലുകളിൽ നിന്ന് എന്തുകൊണ്ടും ഒരുപടി മുന്നിട്ട്നിൽക്കുമെന്ന് പറയാവുന്ന ഡിസൈൻ ശൈലിയാണ് ആർഎസിനുള്ളത്.

മുന്നിലും പിന്നിലുമായി സ്പോർടി ബംബറും കൂടാതെ പിന്നിലെ ബംബറിൽ ഫോക്സ് ഡിഫ്യൂസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ ബൈ-സെനോൺ ഹെഡ്‌ലാമ്പാണ് മറ്റൊരു സവിശേഷത.

ഫിയറ്റ് അബ്രാത്ത് പുണ്ടോ, ഫോഡ് ഫിഗോ, ഫോക്സ്‌വാഗൺ പോളോ ജിടി എന്നിവരായിരിക്കും ബലെനോ ആർഎസിനെ നേരിടാനായി വിപണിയിൽ കച്ചക്കെട്ടി നിൽക്കുന്നവർ.

മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പുവഴിയായിരിക്കും ബലെനോയുടെ സ്പോർട്സ് പതിപ്പായ ആർഎസിന്റെ വില്പന.

ഹൈബ്രിഡ് സാങ്കേതികതയിൽ പുത്തൻ തലമുറ വെർണ

പുതിയ ഹ്യുണ്ടയ് ഗ്രാന്റ് ഐ10 ഉടൻ അവതരിക്കുന്നു

 

 

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Baleno RS To Sport Premium Interior — Launch In Early 2017
Please Wait while comments are loading...

Latest Photos