ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

By Praseetha

മാരുതിയുടെ പ്രശസ്തമോഡൽ സ്വിഫ്റ്റിന് ന്യൂജനറേഷൻ പതിപ്പിറങ്ങുന്നു എന്ന വാർത്തകൾ ശരിവെച്ച് കൊണ്ട് കാറിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നു. 2016 പാരീസ് മോട്ടോർ ഷോയിലായിരിക്കും ഈ ഫേസ്‌ലിഫ്റ്റിനെ പ്രദർശിപ്പിക്കുക.

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

സ്വിഫ്റ്റിന്റെ ബേസിക് പ്രോഫൈലിന് മാറ്റമൊന്നും വരുത്താതെ ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമാക്കിയാണ് പുറത്തിറക്കുന്നത്. അടുത്ത വർഷമാദ്യത്തോടെയായിരിക്കും സ്വിഫ്റ്റിന്റെ പുതിക്കിയ മോഡലിനെ വിദേശവിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ചൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

നിലവിലുള്ള മോഡലിനേക്കാൾ നീളവും വീതിയും കൂടുതലാണ് പുത്തൻ സ്വിഫ്റ്റിന്. ഡൈമൻഷൻ കൂടിയാലും ബലെനോയിലുള്ള ഭാരം കുറഞ്ഞ ചാസി ഉപയോഗിക്കുന്നത് കാരണം കാറിന്റെ ഭാരം താരതമ്യേന കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

ഇതു കാരണം കൂടുതൽ മൈലേജും പെർഫോമൻസും കൂടാതെ കുറഞ്ഞ എമിഷനുമായിരിക്കും പുതിയ സ്വിഫിറ്റിന് ഉണ്ടാവുക.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

സ്വിഫ്റ്റിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ അകത്തളത്തിലും പുറമെയുമായിട്ട് ചില ഡിസൈൻ പരിവർത്തനങ്ങളാണ് കൂടുതലായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

ഹെക്സാഗണൽ ഗ്രില്ല്, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള എയർ ഇൻടേക്കുകൾ, പുതുക്കിയ ഹെഡ് ലാമ്പുകൾ എന്നീ പുതുമകളാണ് വരുത്തിയിട്ടുള്ളത്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

സ്ലോപ്പിംഗ് റൂഫ് ലൈൻ, കറുത്ത സി-പില്ലറുകൾ, ബൾജ് ചെയ്ത് നിൽക്കുന്ന വീൽ ആർച്ചുകൾ, അലോയ് വീലുകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

ഇതുകൂടാതെ പിൻവശത്തായി പുതിയ ടെയിൽ ലാമ്പുകളും ബംബറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

പുതിയ സ്വിഫ്റ്റിന്റെ അകത്തളത്തിൽ മൊത്തത്തിൽ പുതുക്കി പണിതിട്ടുള്ള ഡാഷ് ബോർഡാണ് നൽകിയിട്ടുള്ളത്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

ഇതിൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചെറിയ ടിഎഫ്ടി ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വേറെ പുതുമയായിട്ടുള്ളത് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

ഒരു ഡീസൽ, രണ്ട് പെട്രോൾ എൻജിൻ എന്ന കണക്കിൽ മൂന്ന് എൻജിൻ ഓപ്ഷനുകളാണ് പുതുക്കിയ സ്വിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബലെനോ സ്റ്റൈലിൽ സ്വിഫ്റ്റിനൊരു വേഷപകർച്ച

1.3ലിറ്റർ എംജെഡി(മൾട്ടി ജെറ്റ് ഡീസൽ) ഡീസൽ എൻജിനും പെട്രോൾ എൻജിനുകളായി 1.0ലിറ്റർ ബൂസ്റ്ററ്‍ജെറ്റ്, 1.2ലിറ്റർ കെ-സീരീസ് എൻജിനുകളും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു

കൂടുതൽ വായിക്കൂ

ലോഞ്ചിന് മുൻപെ വിറ്റഴിക്കപ്പെട്ടുവത്രെ ഈ ആസ്റ്റിൻ മാർട്ടിൻ കാർ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki To Unveil The Swift Facelift Model By October 2016
Story first published: Tuesday, June 28, 2016, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X