എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

By Praseetha

വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതി സ്വിഫ്റ്റിന്റെ അവതരണം. 2005ൽ വിപണിപിടിച്ച സ്വിഫ്റ്റിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല കഴിഞ്ഞ പത്തു വർഷത്തോളമായി വില്പനയിലും മികവു പുലർത്തി മുന്നേറിവരികയാണ് സ്വിഫ്റ്റ്.

ഇന്ത്യയിലെ എക്കാലത്തേയും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റിന്റെ 'ഡെക്ക' എന്നപേരിൽ ഒരു പരിമിതക്കാല സ്പെഷ്യൻ എഡിഷനുമായി എത്തിയിരിക്കുകയാണ് മാരുതി. വിപണിയിൽ കൂടുതൽ നേട്ടം കൊയ്യാൻ സ്പോർടി ലുക്കിന് പ്രാധാന്യം നൽകി കൊണ്ടാണ് ഈ സ്പെഷ്യൽ എഡിഷന്റെ അവതരണം.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

പെലെ, മറഡോണ, സിദാന്‍, മെസ്സി എന്നീ പ്രശസ്ത 10-ാം നമ്പര്‍ ഫുട്‌ബോള്‍ കളിക്കാരോടുള്ള ആദര സൂചകമായി 'നമ്പര്‍10' എന്ന് കാറിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടാണ് ഡെക്ക എഡിഷൻ അവതരിച്ചിരിക്കുന്നത്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

'നമ്പര്‍10' എന്ന് കുറിക്കുന്ന ഗ്രീക്ക് പദമായ 'ഡെക്ക' എന്ന പേരാണ് ഫുട്ബോൾ താരങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കാനായി സ്പെഷ്യൽ എഡിഷൻ സ്വികരിച്ചിരിക്കുന്നത്. സ്വിഫ്റ്റിന്റെ ഡെക്കാ എഡിഷൻ പ്രചരണം #PlayLike10 വഴിയാണ് നടത്തപ്പെടുന്നത്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

സ്വിഫ്റ്റിന്റെ മുന്‍ മോഡലുകളില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് മാരുതി ഡെക്കയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ സ്പെഷ്യൽ എഡിഷൻ സ്വിഫ്റ്റിന്റെ ചില വ്യത്യസ്തമായിട്ടുള്ള പത്ത് പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

1. മുൻ ഡോറിന്റെ ഇരുവശങ്ങളിലുമായി ആലേഖനം ചെയ്തിട്ടുള്ള പത്താം നമ്പർ,ബോഡിലുടനീളം വെള്ള നിറത്തിലുള്ള വരകൾ, സ്പോർടി ബംബർ, ഡ്യുവൽ ടോൺ റിയർ വ്യൂ മിറർ എന്നീ സവിശേഷതകളോടുകൂടി ആകർഷകമായ ചുവപ്പ് നിറത്തിൽ സ്പോർടി ലുക്ക് കൈവരിച്ചാണ് ഡെക്ക അവതരിച്ചിരിക്കുന്നത്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

2. കടും ചുവപ്പ് നിറത്തിലുള്ള എക്സ്റ്റീരിയർ ഫിനിംഷ് അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത്തരക്കാർക്കായി പേൾ വൈറ്റ് നിറത്തിലും ഡെക്ക എഡിഷൻ ലഭ്യമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

3. സീറ്റുകൾക്ക് റെഡ്-വൈറ്റ് ഡ്യുവൽ ടോൺ നൽകി അകവശത്തും ഒരു സ്പോർടി ഫീൽ നൽകിയിട്ടുണ്ട്. സീറ്റുകളിലും പത്താം നമ്പർ ആലേഖനം ചെയ്തിരിക്കുന്നതായി കാണാം.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

4. നിലവിലുള്ള സ്വിഫ്റ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി മുൻനിര സീറ്റുകളിൽ ആം റെസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഡെക്കയുടെ വലിയൊരു സവിശേഷത. സ്വിഫ്റ്റിന് പൊതുവെ സുഖപ്രദമായ സീറ്റുകളാണെങ്കിൽ കൂടിയും ആം റെസ്റ്റ് ഒരധിക കംഫേർട്ട് പ്രധാനം ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നു.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

5. നാല് സ്പീക്കറുകൾ അടക്കമുള്ള ഡ്യുവൽ DIN സോണി ടച്ച്സ്ക്രീൻ ഓഡിയോ സിസ്റ്റമാണ് അകത്തളത്തിലെ മറ്റൊരു സവിശേഷത. കൂടാതെ യുഎസ്ബി, ഓക്സ്, ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

6. സ്പോർടി ലുക്കിന് പ്രാധാന്യം നൽകികൊണ്ടാണ് ഡെക്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ അകത്തളത്തിലെ സ്പോർടി ലുക്ക് വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാർബൺ ഫൈബർ ഇൻസേർടുകൾ. ഡോർ ഹാന്റിലുകളും കാർബൺ ഫൈബറിലാണ് ഫിനിഷിംഗ് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

7. സാധാരണ കാറുകളിൽ കാണാത്തതൊന്നാണ് ആംബിയന്റ് ലൈറ്റിംഗ്. രാത്രികാല ഡ്രൈവിംഗിന് സഹായകമാകും വിധമുള്ള റെഡ് ആംബിയന്റ് ലൈറ്റിംഗാണ് ഡെക്കയുടെ മറ്റൊരു സവിശേഷത.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

8. സ്വിഫ്റ്റിന്റെ മെക്കാനിക്കൽ ഫീച്ചേഴ്സിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഡെക്ക അവതരിച്ചിട്ടുള്ളത്. അതെ 83 ബിഎച്ച്പിയും 115എൻഎം ടോർക്കുമുള്ള 1.2ലിറ്റർ കെ സീരീസ് വിവിടി പെട്രോൾ എൻജിനും, 74 ബിഎച്ച്പിയും 190എൻഎം ടോർക്കുമുള്ള 1.3 ഡീസൽ ഡിഡിഐഎസ് എൻജിനുമാണ് ഡെക്കയ്ക്കും കരുത്തേകുന്നത്. പെട്രോൾ എൻജിൻ ലിറ്ററിന് 20.4 കിലോമീറ്റർ, ഡീസൽ ലിറ്ററിന് 25.2 കിലോമീറ്റർ എന്ന നിരക്കിലാണ് മൈലേജ് പ്രദാനം ചെയ്യുന്നത്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

9. സുരക്ഷയെ മുൻനിർത്തി റിവേഴ്സ് പാർക്കിംഗ് ക്യാമറയും സെൻസറുകളും ഡെക്ക എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

10. ആകർഷകമായ വിലയിലാണ് സ്വിഫ്റ്റ് ഡെക്ക നിരത്തിലെത്തിയിരിക്കുന്നതെന്നും വലിയൊരു സവിശേഷതയാണ്. പെട്രോൾ വേരിയന്റിന് 5.94 ലക്ഷവും ഡീസൽ വേരിയന്റിന് 6യ87 ലക്ഷവുമാണ് ദില്ലി എക്സ്ഷോറും വിലകൾ.

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ...

ഇത്രയധികം ആകർഷകമായ ഫീച്ചറുകൾ പ്രധാനം ചെയ്യുന്ന സ്വിഫ്റ്റ് ഡെക്ക സ്വന്തമാക്കാൻ ഇനിയെന്തിനു കാത്തിരിക്കണം. ഡെക്കയുടെ കൂടുതൽ ദൃശ്യങ്ങൾക്കായി ചുവടെയുള്ള വീഡിയോ കാണൂ.

വീഡിയോ കാണാം

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Swift Deca: Top 10 Highlights That Make This Limited Edition Swift The Most Sought After Car
Story first published: Monday, September 19, 2016, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X