വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

By Praseetha

മാരുതി സുസുക്കിയുടെ പുത്തൻ തലമുറ സ്വിഫ്റ്റ് ഉടൻ വിപണിയിലെത്തുമെന്ന് സൂചന. മൊത്തമായി മൂടപ്പെട്ട നിലയിൽ നിർമാണം പൂർത്തിയാക്കിയ പുത്തൻ സ്വിഫ്റ്റിന്റെ പരീക്ഷണയോട്ടം ജർമൻ വീഥികളിൽ ആരംഭിച്ചുക്കഴിഞ്ഞു. 2016 പാരീസ് മോട്ടോർഷോയിലായിരുന്നു സ്വിഫ്റ്റിന്റെ പുത്തൻ തലമുറയുടെ അരങ്ങേറ്റം.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

വാഹനം മൊത്തമായും മൂടപ്പെട്ടനിലയിലാണെങ്കിലും നിലവിലുള്ള മോഡലുകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചില എക്സ്റ്റീരിയർ ഫീച്ചറുകളിൽ നിന്ന് വ്യക്തമാക്കാം. ഈ വർഷമവസാനത്തോടെയായിരിക്കും വിദേശവിപണികളിൽ എത്തുക.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

കാറിന്റെ മുൻവശത്ത് കൂടുതുൽ മിനുക്കുപണികൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. നിലവിലുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായുള്ള വലുപ്പമേറിയ പുത്തൻ ഹെക്സാഗണൽ ഗ്രിൽ തന്നെയാണ് ഇതിനുള്ള ഉത്തമ ഉദാഹരണം.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

ടേൺ ഇന്റിക്കേറ്ററുകൾ ഉൾപ്പെടുത്തിയ പുതുക്കിയ ഹെഡ്‌ലാമ്പാണ് മുൻഭാഗത്തം മറ്റൊരു പ്രത്യേകത.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

ബംബറിൽ മാറ്റം വരുത്തി വീതികുറഞ്ഞ എയർഡാം, വലുപ്പമേറിയ എയർ ഇൻടേക്കുകൾ, റൗണ്ട് ഫോഗ് ലാമ്പ് എന്നിവ ഉൾപ്പെടുത്തിയതായി കാണാം.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

നിലവിലുള്ള മോഡലുകൾക്ക് സമാനമായ സൈഡ് പ്രൊഫൈൽ തന്നെയാണ് പുത്തൻ തലമുര സ്വിഫ്റ്റിലും നൽകിയിട്ടുള്ളത്.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

മുൻവശത്തേക്ക് കൂടുതൽ ചാഞ്ഞിരിക്കുന്ന റൂഫ്‌ലൈനും വീതിക്കൂടിയ ഷോൾഡർ ലൈനുമാണ് മറ്റൊരു പുതുമയായിട്ടുള്ളത്. നീണ്ട് കൂർമതയുള്ള ഒആർവിഎംമുകളിൽ ടേൺ ഇന്റിക്കേറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ള പുത്തൻ അലോയ് വീലുകളാണ് മറ്റൊരാകർഷണം.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

പുതുക്കിയ ബംബർ, പുത്തൻ ഡിസൈനിലുള്ള ടെയിൽലാമ്പ്, വിന്റ് സ്ക്രീൻ വൈപ്പർ, വലുപ്പമേറിയ നമ്പർ പ്ലേറ്റ് എന്നീ പ്രത്യേകതകളാണ് പിൻഭാഗത്തായി കാണാൻ സാധിക്കുക.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

നിലവിലെ മോഡലുകളേക്കാൾ അല്പം വീതിയും നീളവും കൂടിയതാണ് പുതിയ സ്വിഫ്റ്റ്. ഇതിനർത്ഥം ക്യാബിൻ സ്പേസും കൂടിയിരിക്കാം.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

ബലെനോ, ഇഗ്നിസ് ഉപയോഗപ്പെടുത്തിയിട്ടുള്ള പുത്തൻ പ്ലാറ്റ്ഫോമിൽ നിർമാണം നടത്തിയതിനാൽ ഭാരക്കുറവും മറ്റൊരു പ്രത്യേകതയാണ്.

വിപണിപിടിക്കാനൊരുങ്ങി പുത്തൻ തലമുറ സ്വിഫ്റ്റ്

ബലെനോ ആർഎസിലുള്ള 1ലിറ്റർ 3 സിലിണ്ടർ ബൂസ്റ്റർ ജെറ്റ് എൻജിൻ, 140 ബിഎച്ച്പിയുള്ള പുതുക്കിയ 1.2കെ സീരീസ് എൻജിൻ, 1.4ലിറ്റർ ബൂസ്റ്റർ ജെറ്റ് 4 സിലിണ്ടർ പെട്രോൾ എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിനുകളാണ് പുത്തൻ സ്വിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ വായിക്കൂ

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇലക്ട്രിക് ബസുകളും

കൂടുതൽ വായിക്കൂ

മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

Most Read Articles

Malayalam
കൂടുതല്‍... #മാരുതി #maruti suzuki
English summary
Maruti Suzuki Swift Spotted Testing, Launch Date Revealed
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X