ഇന്ത്യയിൽ ശക്തമായ തിരിച്ചുവരവ് നടത്തി മിത്സുബിഷി മോണ്ടേരോ

Written By:

മിത്സുബിഷി മോണ്ടേരോയ്ക്ക് വീണ്ടുമൊരു തിരിച്ചുവരവ്. 2014ൽ ഇന്ത്യൻ വിപണിയിൽ നിന്നും പിന്മാറിയതായിരുന്ന ഈ എസ്‌യുവിയെയാണ് ജാപ്പനീസ് കാർ നിർമാതാവായ മിത്സുബിഷി 67.88ലക്ഷത്തിന് (ദില്ലി എക്സ്ഷോറൂം) ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡിസംബർ തൊട്ടായിരിക്കും മോണ്ടേരോയുടെ വിപണനമാരംഭിക്കുക.

മിത്സുബിഷി മോണ്ടേരോ വില

ദില്ലി-97.88ലക്ഷം
മുംബൈ- 71.06ലക്ഷം

189ബിഎച്ച്പിയും 441എൻഎം ടോർക്കും നൽകുന്ന 3.2ലിറ്റർ ടർബോചാർജ്ഡ് 4 സിലിണ്ടർ ഡീസൽ എൻജിനാണ് മോണ്ടേരോയ്ക്ക് കരുത്തേകുന്നത്.

5 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് മോണ്ടേരോയുടെ ഈ 3.2ലിറ്റർ എൻജിനിലുള്ളത്.

ഓഫ് റോഡിംഗ് ശേഷിയോടൊപ്പം 2 വീൽ ഡ്രൈവ് ഹൈ(2എച്ച്), 4 വീൽ ഡ്രൈവ് ഹൈ(4എച്ച്), 4 വീൽ ഡ്രൈവ് ഹൈ വിത്ത് ലോക്ക്ഡ് സെന്റർ ഡിഫ്രെൻഷ്യൽ (4എച്ച്എൽസി), 4 വീൽ ഡ്രൈവ് ലോ എന്നിങ്ങനെ നാല് വ്യത്യസ്ത ഡ്രൈവ് മോഡുകളും ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മുൻപ് ഇന്ത്യയിൽ വിറ്റഴിച്ചിരുന്ന മോണ്ടേരോയിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ഡിസൈൻ ശൈലിയാണ് ഈ പുതിയ മോഡലിലുള്ളത്.

ക്യാമറയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഹൈ ബീം ഫംങ്ഷനോടുകൂടിയ പുതുക്കിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ബംബർ എന്നീ പുതുമകളാണ് ഡിസൈനിൽ വരുത്തിയിട്ടുള്ളത്.

ടേൺ ഇന്റിക്കേറ്റർ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഒആർവിഎംമുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയ്ക്കൊപ്പം മസിലൻ ആകാരഭംഗിയാണ് പുത്തൻ മോണ്ടേരോയുടെ സവിശേഷതകൾ.

ഡ്യുവൽ ടോൺ ഇന്റീരിയർ, പനരോമിക് സൺറൂഫ്, ഇൻഫോടെയിൻമെന്റ് സിസ്റ്റം, 860 വാട്ട്, 12 സ്പീക്കർ എൻടെർടൈൻമെന്റ് സിസ്റ്റം എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

രാത്രിക്കാല ഡ്രൈവിംഗ് സുഖകരമാക്കാൻ പിൻവശത്തും ഫോഗ് ലാമ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് മോണ്ടേരോയുടെ പ്രധാന സവിശേഷത.

ഡ്യുവൽ എയർബാഗ്, കർട്ടൺ എയർബാഗ്, എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയ്ക്ക് മുൻഗണന നൽകികൊണ്ടുള്ള ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

സിബിയു വഴിയാണ് മിത്സുബിഷി മോണ്ടേരോയുടെ ഇന്ത്യയിലുള്ള ഇറക്കുമതി നടത്തിയത്.

ഇന്ത്യയിൽ ഓഡി ക്യൂ7, വോൾവോ എക്സ്സി90 എന്നിവയോടായിരിക്കും പുത്തൻ മോണ്ടേരോയ്ക്ക് കൊമ്പ്കോർക്കേണ്ടതായി വരിക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Montero Launched In India, Prices Start At Rs. 67.88 Lakh
Please Wait while comments are loading...

Latest Photos