മോബിലിയോക്ക് സമാനമായ ഫീച്ചറുകൾ അമേസിലും

By Praseetha

2013 പകുതിയോടെയാണ് ഹോണ്ട അമെയിസ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്തത്. ഹോണ്ടയുടെ ആദ്യത്തെ ഡീസൽ കോംപാക്ട് സെഡാനായിരുന്നു ഇത്. ഇതിന്റെ പെട്രോൾ വേരിയന്റും മികച്ച നിലവാരം പുലർത്തിയിരുന്നു. മികച്ച പെർഫോമന്‍സ് നൽകുന്ന എൻജിൻ എന്നുള്ള ഒറ്റ കാരണം കൊണ്ടുതന്നെ ടോപ്പ് സെല്ലിംഗ് കാറുകളുടെ ലിസ്റ്റിൽ പെട്ടതായിരുന്നു അമേസ്.

മോബിലിയോയിൽ ഉണ്ടായിരുന്നത് പോലെ ഇതിന്റെ ഇന്റിരിയറിലും ചില പിഴവുകൾ ഉണ്ടായിരുന്നു. ഓട്ടോ ക്ളൈമേറ്റ് കൺട്രോൾ അടക്കം അത്യാവശ്യം വേണ്ട ചില ഫീച്ചറുകൾ അമേസിലും ഉൾപ്പെടുത്തിയിരുന്നില്ല.

മോബിലിയോ

ഹോണ്ട മേൽപറഞ്ഞ പിഴവുകളൊക്കെ നികത്തിയിട്ടുള്ള പുതിയ മോബിലിയോ ഇന്തോനേഷ്യയിൽ അടുത്തിടെ ലോഞ്ച് ചെയ്തതേയുള്ളൂ, ഉടനെയിതിനെ ഇന്ത്യൻ വിപണിയിലും പ്രതിക്ഷിക്കാം. പുതിയ ഡാഷ്ബോഡ് അടക്കം മോബിലിയോയിൽ വരുത്തിയിട്ടുള്ള എല്ലാ മാറ്റങ്ങളും അമേസിലും വരുത്തിയിട്ടുണ്ട്.

കൂടാതെ ഈ വർഷം പുറത്തിറങ്ങാലിരിക്കുന്ന ബ്രയോ ഫേസ്‌ലിഫ്റ്റിലും പുതിയ ഡാഷ്ബോഡ് ഉൾപ്പെടുത്തുന്നതായിരിക്കും. ഡാഷ്ബോഡ് കൂടാതെ പുതുക്കിയ അമേസിൽ ഓട്ടോ ക്ളൈമേറ്റ് കൺട്രോളും ഉൾപ്പെടുത്തിയിരിക്കുന്നു.

ഹോണ്ട സിറ്റിയുടെ 6.1ടച്ച് സ്ക്രീൻ മൾട്ടിമീഡിയ യുണിറ്റിന് മുകളിലുള്ള ഏസി വെന്റുകളും മോബിലിയോയിൽ കാണാം. ഹോണ്ട കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയ എവിഎൻ(Audio-Video-Navigation) ഒരു മാറ്റവുമില്ലാതെ എല്ലാ ഹോണ്ട മോഡലുകളിലും ഉൾക്കൊള്ളിക്കുന്നതായിരിക്കും. സ്റ്റിയറിംഗ് വീലിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

1.2 ലിറ്റർ i-VTEC പെട്രോൾ എൻജിനാണ് ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വേരിയന്റുകൾ ലഭ്യമായിരിക്കും. 1.5ലിറ്റർ i-DTEC ഡീസൽ എൻജിനായിരിക്കും ഉപയോഗിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
The New Honda Amaze Could Have Similar Interiors As The New Mobilio
Story first published: Thursday, January 21, 2016, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X