നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'..

By Praseetha

കൂഞ്ഞൻ പരിവേഷത്തിൽ നിന്ന് ഒരിത്തിരി നീളവും വലുപ്പവും ടാറ്റ നാനോയ്ക്ക് ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിലെ വാഹനപ്രേമികൾ ഒരുമടിയും കാണിക്കാതെ സ്വീകരിക്കുമായിരുന്നു. ഇതറിഞ്ഞുക്കൊണ്ടായിരിക്കണം ടാറ്റ അല്പംകൂടി വലുപ്പമുള്ള നാനോയെ പുറത്തിറക്കാൻ തീരുമാനിച്ചത്.

പുത്തൻ പരീക്ഷണങ്ങൾ നടത്തി 'നാനോ പെലിക്കൺ' എന്ന പേരിലാണ് ടാറ്റ ഈ വാഹനമിറക്കുന്നത്. വിപണിപിടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഘട്ടത്തിലാണിപ്പോൾ നാനോ പെലിക്കൺ. മൊത്തമായും മൂടപ്പെട്ടിട്ടാണ് പുതിയ നാനോയുടെ പരീക്ഷണയോട്ടം നടത്തിവരുന്നത്.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

പുതുക്കിയ ഹെഡ്‌ലാമ്പാണ് നാനോ പെലിക്കണിൽ ഉപയോഗിച്ചതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാക്കാം. മുന്നിലേയും പിന്നിലേയും ബംബറിലും ബോണറ്റിലും മാറ്റങ്ങൾ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമാണ്.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

പുറം ഡിസൈനിൽ മൊത്തമായും മാറ്റം വരുത്തിയിട്ടുണ്ടെന്ന് വളരെയധികം ഉറപ്പിക്കാവുന്നതാണ്. കൂടാതെ നിലവിലുള്ള 12 ഇഞ്ച് വീലുകളിൽ നിന്നും 13 ഇഞ്ച് വീലുകളാക്കിയും മാറ്റിയിട്ടുണ്ട്.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

വലുപ്പമേറിയ രണ്ട് എൻജിനുകളാണ് പെലിക്കൺ ഹാച്ച്ബാക്കിൽ ടാറ്റ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് എൻജിനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തുന്നതായിരിക്കും.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

55.76 മുതൽ 60.83 പിഎസ് കരുത്തുള്ള ത്രീസിലിണ്ടർ എൻജിനുകളായിരിക്കും പിലിക്കണിൽ ഉപയോഗപ്പെടുത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

അകത്തളത്തെ കുറിച്ച് പറയുകയാണെങ്കിൽ പുതുക്കിയ ഡാഷ്ബോർഡാണ് നൽകിയിട്ടുള്ളത്. മുൻ മോഡലുകളിൽ സെൻട്രൽ കൺസോളിന് മുകളിലായിട്ടായിരുന്നു സ്പീഡോമീറ്റർ നൽകിയിരുന്നത്.

അതിൽ നിന്നുമാറി ഡ്രൈവറിന് നേരെ മുന്നിലായാണ് പെലിക്കണിൽ സ്പീഡോമീറ്റർ നൽകിയിട്ടുള്ളത് എന്നാണ് എടുത്തുപറയാവുന്ന വലിയൊരു സവിശേഷത.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

സെൻട്രൽ കൺസോളിൽ പുതിയ ഏസി വെന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ടിയാഗോയിലുള്ള ഹർമാൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

മൊത്തമായുള്ള അഴിച്ചുപണികൾക്ക് ചേരുംവിധമുള്ള പുതിയ ഫാബ്രിക് അപ്ഹോൾസ്ട്രെയാണ് പെലിക്കണിന്റെ മറ്റൊരു പ്രത്യേകത.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷമവസാനം അല്ലെങ്കിൽ 2018 ആദ്യമാണ് നാനോ പെലിക്കൺ-ന്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്.

നീളവും വലുപ്പവും കൂട്ടി ഓൾട്ടോയെ വെല്ലാൻ 'നാനോ പെലിക്കൺ'

വിപണിയില്‍ പ്രധാനമായും മാരുതി ഓള്‍ട്ടോയെ ലക്ഷ്യം വച്ചായിരിക്കും ഈ വലിയ നാനോയുടെ വരവ്.

കൂടുതൽ വായിക്കൂ

ക്വിഡ്, റെഡി-ഗോയ്ക്ക് എതിരാളിയായി എത്തുന്നു മാരുതിയുടെ പുത്തൻ കാർ

മാരുതിയുടെ പുത്തൻ ചെറു എസ്‌യുവി ഇഗ്നിസ് വരവായി

Most Read Articles

Malayalam
English summary
Tata Motors Planning To Launch All-New Nano, Spied Testing
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X