പുതിയ ഇന്നോവയുടെ പേരെന്ത്?

By Praseetha

പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ഇന്നോവയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ് ടോയോട്ട മോട്ടോഴ്സ്. 2016 ഓട്ടോഎക്സ്പോയിലൂടെയാണ് വിപണിയിലേക്കുള്ള ഈ വാഹനത്തിന്റെ കാൽവെപ്പ്. ക്രിസ്റ്റ എന്ന പേരിലായിരിക്കും പുതിയ ഇന്നോവ അറിയപ്പെടുക.

ഈ പുതിയ പ്രീമിയം വേർഷനോടൊപ്പം ഇപ്പോഴുള്ള പതിപ്പുകളും വിപണിയിൽ തുടരുന്നതായിരിക്കും. നിലവിലെ മോഡലുകളേക്കാൾ വലുപ്പമേറിയതായിരിക്കും പുതിയ ക്രിസ്റ്റ. കൂടുതൽ വായിക്കാൻ താളുകളിലേക്ക് നീങ്ങൂ.

ഡിസൈൻ

ഡിസൈൻ

ഇതിന്റെ എക്സ്റ്റീരിയർ ഡിസൈനിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ക്യാബിനിൽ കുറയേറെ പുതുമകൾ വരുത്തിയിട്ടുണ്ട്.

എൻജിൻ

എൻജിൻ

പുതിയ 2.4ലിറ്റർ ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 342.25എൻഎം ടോർക്കും 147 ബിഎച്ച്പി കരുത്തുമാണ് ഈ എൻജിനുള്ളത്.

ഗിയർബോക്സ്

ഗിയർബോക്സ്

5സ്പീഡ് മാനുവൽ അല്ലെങ്കിൽ 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളായിരിക്കും ലഭ്യമാവുക.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ബ്ലൂടൂത്ത്, യുഎസ്ബി,ഓക്സ് ഇൻ എന്നിവയടക്കമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

 സേഫ്റ്റി

സേഫ്റ്റി

എബിഎസ്, ഇബിഡി, 7എയർബാഗുകൾ അടക്കമുള്ള സുരക്ഷാസൗകര്യങ്ങൾ നൽകിയിട്ടുണ്ട്.

വില

വില

നിലവിലെ ഇന്നോവ മോഡലുകൾക്ക് 10.48 നും 16.01 ലക്ഷത്തിനുമിടയിലാണ് മുംബൈ എക്സ് ഷോറൂം വില. എന്നാൽ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് ഇതിനേക്കാൾ അല്പം വില കൂടുതലായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota
English summary
New Toyota Innova To Be Called Crysta In Indian Market
Story first published: Friday, January 29, 2016, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X