മൺസൂൺക്കാലത്തെ കാർ ലോഞ്ചുകൾ

By Praseetha

ഒട്ടുമിക്ക കാർ നിർമാതകൾക്കും വൻവിജയം സമ്മാനിച്ചതാണ് ഇന്ത്യൻ വിപണി. അതുപോലെ ഓരോ മാസം കൂടുന്തോറും പുതുപുത്തൻ കാറുകളാണ് ഇന്ത്യൻ വിപണിയെ തേടിയെത്തുന്നതും. ഇന്ത്യയിൽ ഓരോ സെഗമെന്റിലും ഇറക്കിയിട്ടുള്ള എല്ലാ കാറുകളും തന്നെ വൻ വിജയം നേടിയെടുത്തവയുമാണ്.

ഓഫ് റോഡ് പ്രേമികൾക്കായുള്ള കരുത്തുറ്റ വാഹനങ്ങൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹോണ്ട ബിആർവി, ലംബോർഗിനി ഹുറാകാൻ സ്പൈഡർ, മെഴ്സിഡസ് ബെൻസ് എന്നീ പ്രമുഖ കാറുകൾ എല്ലാം തന്നെ ഈ മാസം വിപണിയിൽ എത്തിയവയാണ്. ഇവ ബുക്കിംഗുകളിൽ മികച്ച നിലവാരവും പുലർത്തിയിരുന്നു. അതുപോലെ ജൂണിൽ വിപണി കൈയടക്കാൻ വരുന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് ഏതൊക്കെയാണ് അവയെന്ന് പരിശോധിക്കാം.

1. ഡാറ്റ്സൻ റെഡി-ഗോ

1. ഡാറ്റ്സൻ റെഡി-ഗോ

2014 ഓട്ടോ എക്സ്പോയിൽ കാഴ്ചവെച്ച റെഡി-ഗോ ജൂൺ ആദ്യവാരത്തോടുകൂടി വിപണിയിൽ എത്തുന്നതായിരിക്കും. റെഡി-ഗോയ്ക്കുള്ള ബുക്കിംഗ് മെയ് ആദ്യവാരത്തോടു കൂടി ആരംഭിച്ചിരുന്നു. റിനോ ക്വിഡിന് സമാനമായ സിഎംഎഫ്-എ പ്ലാറ്റ്ഫോമിലാണ് ഈ വാഹനത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

1. ഡാറ്റ്സൻ റെഡി-ഗോ

1. ഡാറ്റ്സൻ റെഡി-ഗോ

ക്വിഡിലുള്ള അതെ 799സിസി ത്രീസിലിണ്ടർ എൻജിനാണ് റെഡി-ഗോയ്ക്ക് കരുത്തേകുന്നത്. എൻജിനിൽ 5സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ബജറ്റ് വാഹനം കൂടുതൽ വില്പന നേടിക്കൊടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജപ്പാൻ നിർമാതാവായ ഡാറ്റ്സൻ.

  • ലോഞ്ച് ഡേറ്റ്: 2016 ജൂൺ ആദ്യവാരം
  • വില: 2.5-3.5ലക്ഷം
  •  2.ഫോക്സ്‌വാഗൺ ആമിയോ

    2.ഫോക്സ്‌വാഗൺ ആമിയോ

    അടുത്ത മാസം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു വാഹനമാണ് ഫോക്സ്‌വാഗൺ അമിയോ. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ രൂപകല്പന നടത്തി നിർമ്മിച്ചിട്ടുള്ള ആദ്യ വാഹനമാണ് അമിയോ. പോളോ പ്ലാറ്റ്ഫോമിൽ നിർമാണം നടത്തിയിട്ടുള്ള അമിയോയിൽ പുതിയ രണ്ട് എൻജിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

    2. ഫോക്സ്‌വാഗൺ ആമിയോ

    2. ഫോക്സ്‌വാഗൺ ആമിയോ

    1.2ലിറ്റർ എംപിഐ പെട്രോൾ എൻജിനും 1.5ലിറ്റർ ടിഡിഐ ഡീസൽ എൻജിനുമാണ് അമിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ 7സ്പീഡ് ഡിഎസ്ജി യൂണിറ്റിനൊപ്പം അതേ 5സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. റിവേഴ്സ് പാർക്കിംഗ് ക്യാമറ, റെയിൻ സെൻസിംഗ് വൈപ്പർ, ഡ്യുവൽ എയർ ബാഗ്, എബിഎസ് എന്നീ ക്രമീകരണങ്ങൾ അമിയോയിൽ ഒരുക്കിയിട്ടുണ്ട്.

    • ലോഞ്ച് ഡേറ്റ്: 2016 ജൂൺ പകുതി
    • വില: 5.5-8.5ലക്ഷം
    • ടാറ്റ ഹെക്സ

      ടാറ്റ ഹെക്സ

      ടാറ്റ മോട്ടേഴ്സ് അടുത്തതായി ഇറക്കാൻ പോകുന്ന പ്രീമിയം എസ്‌യുവിയാണ് ഹെക്സ. ടാറ്റയുടെ ആദ്യത്തെ എസ്‌യുവിയായ ആര്യയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഡിസൈനും ഫീച്ചറുമാണ് ഹെക്സയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീതി കൂടിയ ഗ്രിൽ, സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, ഫ്ലാറ്റ് ഹുഡ്, വലിയ ബംബർ, എൽഇഡി ടെയിൽലാമ്പ് എന്നിവയാണ് ഹെക്സയ്ക്കുള്ള പുതുമ.

      3. ടാറ്റ ഹെക്സ

      3. ടാറ്റ ഹെക്സ

      അകത്തളത്തിൽ ലെതർ സീറ്റ്, ടച്ച് സ്ക്രീൻ ഇൻഫോയെയിൻമെന്റ് സിസ്റ്റം, 6എയർബാഗ്, എബിഎസ് എന്നിവയാണ് നൽകിയിരിക്കുന്നത്. സഫാരി സ്റ്റോമിൽ ഉപയോഗിച്ചിരിക്കുന്ന വാരികോർ 400 ഡീസൽ എൻജിനാണ് ഹെക്സയ്ക്ക് കരുത്ത് പകരുന്നത്. 6സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഓട്ടാമാറ്റിക് കൂട് ഉൾപ്പെടുത്തിയിട്ടുണ്ട് ഈ 2.2 ലിറ്റർ എൻജിനിൽ.

      • ലോഞ്ച് ഡേറ്റ്: 2016 ജൂൺ
      • വില: 13-18ലക്ഷം
      • 4. മെഴ്സിഡസ്-ബെൻസ് ജിഎൽഎസ്

        4. മെഴ്സിഡസ്-ബെൻസ് ജിഎൽഎസ്

        ഏവരും കാത്തിരിക്കുന്ന ഈ വർഷത്തെ മറ്റൊരു ലോഞ്ചാണ് മെഴ്സിഡസ്-ബെൻസ് ജിഎൽഎസ്. 2016 ഓട്ടോ എക്സ്പോയിലായിരുന്നു ആദ്യ പ്രദർശനം നടത്തിയിരുന്നത്. ജിഎൽഎസ് 220ഡി, 250ഡി 2.0 ലിറ്റർ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

         4. മെഴ്സിഡസ്-ബെൻസ് ജിഎൽഎസ്

        4. മെഴ്സിഡസ്-ബെൻസ് ജിഎൽഎസ്

        168 ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് 220ഡിക്കുള്ളത്. 250ഡി 201ബിഎച്ച്പിയും 500എൻഎം ടോർക്കുമാണ് നൽകുന്നത്. 9ജി-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എൻജിനിലും നൽകിയിട്ടുള്ളത്.

        ലോഞ്ച് ഡേറ്റ്: 2016 ജൂൺ

        വില: 35- 45ലക്ഷം

        കൂടുതൽ വായിക്കൂ

        മദ്യപിച്ച് വണ്ടിയോടിച്ചാൽ പണിയും പോകും വിസയും പോകും

        കൂടുതൽ വായിക്കൂ

        മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
New Vehicles Launching In India During June 2016
Story first published: Tuesday, May 31, 2016, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X