പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

By Praseetha

ജാപ്പനീസ് നിർമാതാവായ സുസുക്കി നാലാം തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങുന്നു. ഇന്ത്യയിൽ തന്നെ നിർമാണം നടത്തി വിദേശത്തേക്ക് കയറ്റി അയക്കാനുള്ള പദ്ധതിക്കാണ് സുസുക്കി തുടക്കം കുറിച്ചിരിക്കുന്നത്.

കോംപാക്ട് സെഗ്മെന്റിൽ വെന്നികൊടി പാറിക്കാൻ മിനി ബൊലേറോ

1998ൽ അവതരിപ്പിച്ച മൂന്നാം തലമുറ ജിമ്നിയാണ് നിലവിൽ വില്പനയിലുള്ളത്. ഏതാണ്ട് പതിനെട്ട് വർഷത്തോളമായുള്ള ഈ കോംപാക്ട് എസ്‌യുവിയെ പുതുക്കി പണിയണമെന്നുള്ള യൂറോപ്പ്യൻ ഡീലർമാരുടെ സംമ്മർദ്ദത്തിനാലാണ് ജിമ്നിയുടെ പുത്തതൻ മോഡലിനെ ഇറക്കുന്നത്.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

ഗുജറാത്തിലുള്ള സുസുക്കിയുടെ പ്ലാന്റിൽ വച്ചായിരിക്കും പുതിയ ജിമ്നിയുടെ നിർമാണം നടത്തുന്നത്. അടുത്ത വർഷമായിരിക്കും നിർമാണം ആരംഭിക്കുക.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

നിർമാണത്തിന് ശേഷം യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ബ്രസീൽ, ജപ്പാൻ എന്നിവടങ്ങളിലേക്കും കയറ്റി അയക്കുന്നതാണ്.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

ബലെനോ, ഇഗ്നിസ് ഹാച്ച്ബാക്കുകളുടെ അതെ പ്ലാറ്റ്ഫോമിലായിരിക്കും ജിമ്നിയുടെ നിർമാണവും നടത്തുക. ഇതിൽ ഫോർ ഫീൽ ഡ്രൈവ് ഓപ്ഷനും കൂടി ഉൾപ്പെടുത്തും.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

1.0ലിറ്റർ ടർബോ ചാർജ്ഡ് ത്രീ സിലിണ്ടർ പെട്രോൾ എൻജിനും ഓട്ടോമാറ്റിക് ഉൾപ്പെടുത്തിയ കരുത്തുറ്റ1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനുമാണ് ജിമ്നിക്ക് കരുത്തേകുക.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

ബിഎസ് IV ചട്ടങ്ങൾ പ്രകാരമുള്ള പെട്രോൾ എൻജിനുകളാണ് ജിമ്നിയിൽ ഉൾപ്പെടുത്തുന്നത്.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

1970കളിലാണ് ഒന്നാം തലമുറ ജിമ്നിയെ അവതരിപ്പിച്ചത്. 1981ൽ രണ്ടാം തലമുറയും 1998ൽ മൂന്നാം തലമുറ ജിമ്നിയേയും അവതരിപ്പിച്ചു.

പുത്തൻ തലമുറ ജിമ്നിയുടെ നിർമാണത്തിനൊരുങ്ങി സുസുക്കി

മൂന്നാം തലമുറയ്ക്ക് ശേഷം ജിമ്നിയിൽ കാര്യമായ മാറ്റങ്ങളൊന്നും നടത്തിയിട്ടില്ല. മിനുക്കുപണികൾ നടത്തിയിട്ടുള്ള നാലാം തലമുറ ജിമ്നി 2017 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കൂ

7 സീറ്റർ ഡസ്റ്ററുമായി റിനോ

കൂടുതൽ വായിക്കൂ

3 പുതിയ സ്‌കോഡ എസ്‌യുവികൾ ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
Next-Gen Jimny SUV Might Be Made In India
Story first published: Saturday, July 23, 2016, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X