കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

By Praseetha

കേരളത്തിൽ പത്ത് വർഷത്തിലധികം പഴക്കമുള്ള 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കേർപ്പെടുത്തിയിരിക്കുന്നു. പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ പുതിയ ഡീസൽ വാഹനങ്ങൾക്ക് സർക്കാർ റജിസ്റ്ററേഷൻ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത്. കൊച്ചിയിലെ ലോയേഴ്സ് എൻവയൺമെന്റ് അവേർനെസ് ഫോറം നൽകിയിട്ടുള്ള ഹർജി പ്രകാരം ജസ്റ്റിസ് സ്വതന്തർ കുമാർ, മെംബർ ബിക്രം സിങ് സജ്‌വാൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവാണിത്.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിലാണ് പത്ത് വർഷത്തിനു മുകളിലുള്ള ലൈറ്റ്, ഹെവി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

ഈ നഗരങ്ങളിൽ ഉത്തരവ് പാലിക്കാതെ വാഹനമോടിച്ചാൽ 5,000 രൂപ വീതമാണ് പിഴ. ഇത്തരത്തിൽ സമാഹരിക്കുന്ന പിഴത്തുകയെല്ലാം പരിസ്ഥിതി ഫണ്ടായി സൂക്ഷിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

പിഴത്തുകയെല്ലാം സ്വരൂപിച്ച് അതതു നഗരങ്ങളിലെ പാരസ്ഥിതിക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്തുക.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

ഉത്തരവ് പ്രകാരം വാഹനപുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളാണെങ്കിൽ നിരോധനവും ലംഘിക്കുന്ന പക്ഷം പിഴയും കർശനമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

ഡീസൽ വാഹനങ്ങളുടെ അനിയന്ത്രിത ഉപയോഗം മൂലം പരിസ്ഥിതി മലിനീകരണം വർധിച്ചതിനാൽ ദില്ലിയിൽ ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് കേരളവും മുന്നോട്ട് വന്നിരിക്കുന്നത്.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

ഈ നിരോധനം മഹീന്ദ്ര, ടാറ്റ, ടൊയോട്ട, ഓഡി, ബെൻസ്, ബിഎംഡബ്ല്യു പോലുള്ള വാഹന നിർമാതാക്കളെയാണ് കൂടുതൽ ബാധിക്കുക.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

കേരളത്തിൽ കൂടുതൽ വിൽപ്പനയുള്ള പല വാഹനങ്ങളുടെ വിൽപ്പനയും നിർത്തിവെയ്ക്കേണ്ടതായി വരും. വാഹന മേഖലയിൽ ജോലി ചെയ്യുന്ന നിരവധിപേരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കും.

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

സെക്കൻഡ് ഹാൻഡ് വിപണിയും തകിടം മറിയും. പുതിയ വാഹനങ്ങൽ വാങ്ങുന്നതിൽ നിന്നും ആളുകളെ പിൻതിരിപ്പിക്കും എന്നിങ്ങനെയാണ് ട്രൈബ്യൂണലിന്റെ ഉത്തരവിനോട് ജനങ്ങളുടെ പ്രതികരണം.

മഹീന്ദ്ര ആന്റ് മഹീന്ദ്ര

മഹീന്ദ്ര ആന്റ് മഹീന്ദ്ര

  • സ്കോർപിയോ
  • താർ
  • സ്കോർപിയോ ഗെറ്റ്എവേ
  • ബൊലേറോ
  • എക്സ് യു വി 500
  • സാങ്‌യോങ്‌ റെക്സ്റ്റൺ
  • ടാറ്റ മോട്ടോഴ്സ്

    ടാറ്റ മോട്ടോഴ്സ്

    • സഫാരി
    • സഫാരി സ്ട്രോം
    • സുമോ ഗോൾഡ്
    • ആര്യ
    • സെനോൺ
    • ടൊയോട്ട

      ടൊയോട്ട

      ലാൻഡ് ക്രൂയ്സർ 200 എല്‍ സി

      ഫോർച്യൂണർ

      ലാൻഡ് ക്രൂയ്സർ പ്രാഡോ

       ജനറൽ മോട്ടോഴ്സ്

      ജനറൽ മോട്ടോഴ്സ്

      • ട്രയൽബ്ലെയ്സർ
      • ക്യാപ്ടീവ
      • ഓഡി

        ഓഡി

        • ക്യൂ5- 30 ടിഡിഐ, 45 ടിഡിഐ
        • ക്യൂ7- 45 ടിഡിഐ
        • എ8- 50ടിഡിഐ
        • എ7
        • ബിഎംഡബ്ല്യു

          ബിഎംഡബ്ല്യു

          • 5 സീരീസ് 520ഡി
          • 6 സീരീസ് 640ഡി
          • 7 സീരീസ് 730ഡി
          • 530ഡി എം സ്പോർട്സ്
          • എക്സ്3 എക്സ് ഡ്രൈവ് 20ഡി
          • എക്സ്3 എക്സ് ഡ്രൈവ് 30ഡി
          • എക്സ്5 എക്സ് ഡ്രൈവ് 30ഡി
          • എക്സ്6 എക്സ് ഡ്രൈവ് 40ഡി എം സ്പോർട്സ്
          • ഫോഴ്സ്

            ഫോഴ്സ്

            ഫോഴ്സ് വൺ

            ഫോഡ്

            ഫോഡ്

            ഫോഡ് എൻഡവർ

            ഹ്യുണ്ടായ്

            ഹ്യുണ്ടായ്

            സാന്റാഫേ

            ഇസൂസു

            ഇസൂസു

            എം യു-7

            ജാഗ്വർ

            ജാഗ്വർ

            എക്സ് ജെ

            എക്സ് എഫ്

            ലാന്റ് റോവർ

            ലാന്റ് റോവർ

            • ഡിസ്കവറി സ്പോർട്സ്
            • ഡിസ്കവറി 4
            • റേഞ്ച് റോവർ
            • റേഞ്ച് റോവർ സ്പോർട്സ്
            • റേഞ്ച് റോവർ ഇവോഗ്
            • മെഴ്സിഡൻ ബെൻസ്

              മെഴ്സിഡൻ ബെൻസ്

              • എ ക്ലാസ് 200സി‍ഡിഐ
              • ബിക്ലാസ് 200 സിഡിഐ
              • സി ക്ലാസ് 200 സിഡിഐ
              • സിഎൽഎ ക്ലാസ് 200 സിഡിഐ
              • സിഎൽഎസ് ക്ലാസ് 200 സിഡിഐ
              • ഇ ക്ലാസ് 200 സിഡിഐ
              • ജിഎൽ ക്ലാസ് 200 സിഡിഐ
              • ജിഎൽഎ ക്ലാസ് 200 സിഡിഐ
              • ജിഎൽഎ ക്ലാസ് 200 സിഡിഐ
              • ജിഎൽഇ ക്ലാസ് 250 സിഡിഐ
              • എസ് ക്ലാസ്
              • മിസ്തുബുഷി

                മിസ്തുബുഷി

                പജീറോ സ്പോർട്ട്

                പോഷെ

                പോഷെ

                • പനമേര
                • കയിൻ
                • വോൾവോ

                  വോൾവോ

                  • എസ്80 ഡി5
                  • എക്സ്‌സി60
                  • എസ്60
                  • കൂടുതൽ വായിക്കൂ

                    ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ കാറുകൾക്ക് കൂട്ടതോൽവി

                    കൂടുതൽ വായിക്കൂ

                    പുതുമകൾ ഏറെയുണ്ട് ഓൾട്ടോയിൽ അറിയാം

Most Read Articles

Malayalam
കൂടുതല്‍... #വാഹനം #vehicle
English summary
NGT Bans Diesel Vehicles Over 10 Years Old In Kerala
Story first published: Tuesday, May 24, 2016, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X