ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

നിസാന്റെ ഗോഡ്‌സില്ല എന്നു വിളിപ്പേരുള്ള സൂപ്പർകാർ ഇന്ത്യയിലെത്തിച്ചേർന്നു.

By Praseetha

ഇന്ത്യയിലെ സ്പോർട്സ് കാർ പ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജാപ്പനീസ് കാർനിർമാതാവ് നിസാനിൽ നിന്നുമുള്ള 'ജിടി-ആർ' ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ദില്ലി എക്സ്ഷോറൂം 1.99 കോടി രൂപയ്ക്കാണ് ഈ കരുത്തുറ്റ സൂപ്പർകാർ ഇന്ത്യയിലെത്തിയിരിക്കുന്നത്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ഓക്ടോബർ മാസം തന്നെ ഈ സൂപ്പർകാറിനുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. 25 ലക്ഷം അഡ്വാൻസ് തുക നൽകിയായിരുന്നു പ്രീ ബുക്കിംഗ് നടത്തിയിരുന്നത്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ആഗോള വിപണിയിൽ 2007 ലായിരുന്നു ആദ്യമായി നിസാന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ അരങ്ങേറിയത്. എന്നാലിത് മൂന്നാം തവണയാണ് മുഖം മിനുക്കി വീണ്ടുമെത്തുന്നത്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

നിസ്സാന്റെ പ്രകടനക്ഷമതയ്ക്കുള്ള ഉത്തമ ഉദാഹരണാണ് ജി ടി-ആർ. ഈ പുതിയ കാറാവട്ടെ കൂടുതൽ കരുത്തുറ്റതും ആഡംബര സമൃദ്ധവുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സൂപ്പർകാർ പ്രേമികളുടെ മനം കവരാൻ പുതിയ ജിടി-ആറിന് സാധിക്കുമെന്ന് കമ്പനി ഉറച്ചു വിശ്വസിക്കുന്നു.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

യൂറോപ്പ്യൻ വിപണിയിലേക്കായി നിർമിച്ച പ്രീമിയം എഡിഷൻ ജി ടി-ആർ ആണിപ്പോൾ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ഏറ്റവും മികച്ച പരിഷ്കാരങ്ങളോടെ പുറത്തിറങ്ങിയ ജിടി-ആറിന്റെ പുതിയ രൂപകല്പനയും, ആഡംബരത്വം തുളമ്പുന്ന അകത്തളവും, മികച്ച സൗകര്യങ്ങളും, ഉയർന്ന ഡ്രൈവിംഗ് അനുഭൂതിയുമാണ് ഈ കാറിനെ മികവുറ്റതാക്കുന്നത്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ഗോഡ്സില്ല എന്ന വിളിപ്പേരുള്ള നിസാൻ ജിടി-ആറിന് കരുത്തേകാൻ 3.8ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 562 ബിഎച്ച്പിയും 637എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റു മാത്രം മതി ഈ കരുത്തൻ ജിടി-ആറിന്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ക്രോം ഫിനിഷിങില്‍ വി ആകൃതിയിൽ നൽകിയിട്ടുള്ള ഗ്രില്‍ വാഹനത്തിന്റെ ആഡംബരം വിളിച്ചോതുന്ന മറ്റൊരു ഘടകമാണ്. കാറിന്റെ പുറമെയുള്ള നിറത്തോട് കിടപിടിക്കുന്ന തരത്തിലുള്ള ലെതറാണ് അകത്തളത്തിൽ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

പുതുക്കിയ ഹെഡ്‌ലാമ്പ്, ആൻഗുലാർ എയർവെന്റ്, ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, 20 ഇഞ്ച് വൈ-സ്പോക് അലോയ് വീലുകൾ എന്നിവയാണ് മുൻഭാഗത്തെ മറ്റു സവിശേഷതകളായി പറയാവുന്നത്.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

വൃത്താകൃതിയിലുള്ള ടെയിൽലാമ്പുകളാണ് പിൻഭാഗത്തെ ഏറെ ആകർഷകമാക്കുന്നത്. ബംബറിന്റെ ഇരുഭാഗത്തുമായുള്ള ക്വാഡ് എക്സോസ്റ്റുകൾ, സ്പോയിലർ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

ലെതർ സീറ്റ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പാഡൽ ഷിഫ്റ്റ് ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റിയറിംഗ് വീൽ എന്നിവയാണ് അകത്തളത്തിലെ പുതുമകൾ.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

കാറ്റ്സുര ഓറഞ്ച്, വൈബ്രന്റ് റെഡ്, അള്‍ട്ടിമേറ്റ് സില്‍വര്‍, പേള്‍ ബ്ലാക്ക്, സ്റ്റോം വൈറ്റ്, ഡേടോണ ബ്ലൂ, ഗണ്‍ മെറ്റാലിക് എന്നീ ഏഴു നിറങ്ങളിലായിരിക്കും ഈ സൂപ്പർ കാർ ഇന്ത്യയിൽ ലഭ്യമാവുക.

ഇന്ത്യ കാത്തിരുന്ന സ്പോർട്സ് കാർ 'ഗോഡ്‌സില്ല' വന്നെത്തി; വില 1.99കോടി

നിസാൻ ജിടി-ആറിനെ വെല്ലാൻ ഓഡി ആർ8 വി10, പോഷെ911 ടർബോ കാറുകളാണ് വിപണിയിൽ നിലയുറപ്പിച്ചിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan GT-R Launched In India; Priced At Rs 1.99 Crore — Godzilla Is Here
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X