പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

By Praseetha

ജർമ്മൻ സ്പോർട്സ് കാർ നിർമാതാവായ പോഷെ 911 ശ്രേണിയിലുള്ള പോഷെയുടെ ഫേസ്‌ലിഫ്റ്റിനെ ഇന്ത്യയിലവതരിപ്പിച്ചു. 2015ലെ ഫ്രങ്ക് ഫർട്ട് മോട്ടോർ ഷോയിലാണ് ഈ പുതുക്കിയ മോഡലിനെ ആദ്യമായി അവതരിപ്പിച്ചത്.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

ദില്ലി എക്സ്ഷോറൂം 1.42 കോടിയിൽ വിലയാരംഭിക്കുന്ന പോഷെ 911 റേഞ്ചിൽ ആറ് വേരിയന്റുകളാണ് കമ്പനിയിപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.

 പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

രണ്ട് വാതിലുകളുള്ള പിന്നില്‍ എന്‍ജിന്‍ ഘടിപ്പിച്ച ആഡംബര സ്‌പോര്‍ട്‌സ് കാറാണ് പോര്‍ഷെ 911 എന്ന് ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാം.

 പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

കരേര, കരേര കാബ്രിയലെറ്റ്, കരേര എസ്, കരേര എസ് കാബ്രിയലെറ്റ്, ടർബോ, ടർബോ കാബ്രിയലെറ്റ്, ടർബോ എസ്, ടർബോ എസ് കാബ്രിയലെറ്റ് എന്നീ വേരിയന്റുകളാണ് പുതുക്കിയ പോഷെ 911 റേഞ്ചിലുള്ളത്.

 പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

മുന്നില്‍ നിലത്തേക്ക് ഊര്‍ന്നിറങ്ങിയ പോലുള്ള ബമ്പറും രണ്ടു സൈഡിലും ദീർഘ വൃത്താകൃതിയിലുള്ള ഹെ‍ഡ്‌ലൈറ്റുമാണ് മുൻവശത്തെ പ്രധാനാകർഷണം.

 പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

താഴേക്ക് ഒഴുകിയിറങ്ങിയ രീതിയിലാണ് പിൻഭാഗമുള്ളത്. പുതുക്കിയ ടെയിൽ ലാമ്പാണ് മറ്റൊരാകർഷണം.

 പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

നോർമൽ, സ്പോർട്, സ്പോർട് പ്ലസ്, ഇൻഡിവിജ്യുൽ എന്നീ നാല് ഡ്രൈവിംഗ് മോഡുകളുള്ള മോഡലിനെയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

 പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

ഇരുവശങ്ങളിലുമായി പുതുക്കിയ ബംബർ നൽകിയിട്ടുണ്ട്. കൂടാതെ എൻജിനെ തണുപ്പിക്കാൻ വലിയ എയർഇൻടേക്കുകളാണ് നൽകിയിട്ടുള്ളത്.

പോഷെ 911 സ്പെസിഫിക്കേഷനുകൾ

പോഷെ 911 സ്പെസിഫിക്കേഷനുകൾ

  • വേരിയന്റ്-കരേര
  • എൻജിൻ-2,981 സിസി ട്വിൻ ടർബോ ഫ്ലാറ്റ് സിക്സ്
  • പവർ-365 ബിഎച്ച്പി
  • ടോർക്ക്-450എൻഎം
  • ഗിയർബോക്സ്-7സ്പീഡ് പികെഡി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്
  • സ്പീഡ്-290km/h
  • മൈലേജ്-13.3km/l
  • വില-14,523,000(കൊച്ചി എക്സ്ഷോറൂം)
  • പോഷെ 911 സ്പെസിഫിക്കേഷനുകൾ

    പോഷെ 911 സ്പെസിഫിക്കേഷനുകൾ

    • വേരിയന്റ്-കരേര എസ്
    • എൻജിൻ-2,981 സിസി ട്വിൻ ടർബോ ഫ്ലാറ്റ് സിക്സ്
    • പവർ-414 ബിഎച്ച്പി
    • ടോർക്ക്-500എൻഎം
    • ഗിയർബോക്സ്-7സ്പീഡ് പികെഡി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്
    • സ്പീഡ്-306km/h
    • മൈലേജ്-13km/l
    • പോഷെ 911 സ്പെസിഫിക്കേഷനുകൾ

      പോഷെ 911 സ്പെസിഫിക്കേഷനുകൾ

      • വേരിയന്റ്-ടർബോ
      • എൻജിൻ-3,800സിസി ട്വിൻ ടർബോ ഫ്ലാറ്റ് സിക്സ്
      • പവർ-533 ബിഎച്ച്പി
      • ടോർക്ക്-660എൻഎം
      • ഗിയർബോക്സ്-7സ്പീഡ് പികെഡി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്
      • സ്പീഡ്-320km/h
      • മൈലേജ്-11km/l
      • പോഷെ 911 സ്പെസിഫിക്കേഷനുകൾ

        പോഷെ 911 സ്പെസിഫിക്കേഷനുകൾ

        • വേരിയന്റ്-ടർബോ എസ്
        • എൻജിൻ-3,800സിസി ട്വിൻ ടർബോ ഫ്ലാറ്റ് സിക്സ്
        • പവർ-572 ബിഎച്ച്പി
        • ടോർക്ക്-700എൻഎം
        • ഗിയർബോക്സ്-7സ്പീഡ് പികെഡി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്
        • സ്പീഡ്-330km/h
        • മൈലേജ്-10.75km/l
        • പോഷെ 911റേഞ്ചുകളുടെ കൊച്ചി എക്സ്ഷോറും വില

          പോഷെ 911റേഞ്ചുകളുടെ കൊച്ചി എക്സ്ഷോറും വില

          • 911കരേര-14,523,000രൂപ
          • 911കരേര കാബ്രിയലെറ്റ്-15,892,000രൂപ
          • 911 കരേര എസ്-16,681,000രൂപ
          • 911 കരേര എസ് കാബ്രിയലെറ്റ്-17,998,000രൂപ
          • പോഷെ 911റേഞ്ചുകളുടെ കൊച്ചി എക്സ്ഷോറും വില

            പോഷെ 911റേഞ്ചുകളുടെ കൊച്ചി എക്സ്ഷോറും വില

            • 911 ടർബോ-23,052,000രൂപ
            • 911 ടർബോ കാബ്രിയലെറ്റ്- 24,421,000രൂപ
            • 911 ടർബോ എസ്-27,159,000രൂപ
            • 911 ടർബോ എസ് കാബ്രിയലെറ്റ്- 28,935,000
            •  പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

              ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടക്കമുള്ള പോഷെയുടെ കമ്മ്യൂണിക്കേഷൻ മാനേജ്മെന്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

               പുത്തൻ 911റേഞ്ച് പോഷെ കാറുകൾ ഇന്ത്യയിൽ

              മെഴ്സിഡസ് എഎൺജി ജിടി, ജാഗ്വർ എഫ് ടൈപ്പ്, ഫെരാരി 488 ജിടിബി, ലംബോർഗിനി ഹുറാകാൻ എന്നിവയാണ് പോഷെ ഫേസ്‌ലിഫ്റ്റിനുള്ള മുഖ്യ എതിരാളികൾ.

              കൂടുതൽ വായിക്കൂ

              ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

              കൂടുതൽ വായിക്കൂ

              നിരത്തിലിറങ്ങാനൊരുങ്ങി ഷവർലെ ട്രെയിൽബ്ലെയിസർ

Most Read Articles

Malayalam
കൂടുതല്‍... #പോഷെ #porsche
English summary
Porsche 911 Roars Into India, Prices Start At Rs. 1.42 Crore
Story first published: Wednesday, June 29, 2016, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X