നിരത്തിലെ താരമാകാൻ എത്തി കരുത്തൻ ക്വിഡ്

By Praseetha

മാരുതിയും ഹ്യുണ്ടായും ആധിപത്യം പുലർത്തുന്ന ചെറു കാർ വിപണിയിൽ മത്സരം കൊഴുപ്പിക്കാൻ റിനോയുടെ കരുത്തുറ്റ 1ലിറ്റർ ക്വിഡ് അവതരിച്ചു. ലോഞ്ചിനു മുൻപെ തന്നെ ക്വിഡിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു അഡ്വാൻസ് തുകയായി 10,000രൂപയായിരുന്നു ഈടാക്കിയിരുന്നത്. വിപണനം സെപ്തംബർ മുതലാരംഭിക്കുമെന്നാണ് റിനോ അറിയിച്ചത്.

ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

കരുത്തേറിയ എൻജിൻ മാത്രമല്ല മികച്ച മൈലേജും വാഗ്ദനം ചെയ്തുകൊണ്ടാണ് പുത്തൻ ക്വിഡ് എത്തിച്ചേർന്നിരിക്കുന്നത്. ആർഎക്സ്ടി, ആർഎക്സ്ടി(ഒ) എന്നീ രണ്ട് വേരിയന്റിലെത്തിയിരിക്കുന്ന ക്വിഡിന് 3,82,772, 3,95,776 ലക്ഷം എന്ന നിരക്കിലാണ് ദില്ലി എക്സ്ഷോറും വില.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

67ബിഎച്ച്പിയും 91എൻഎം ടോർക്കും നൽകുന്ന 993സിസി ത്രീ സിലിണ്ടർ എൻജിനാണ് പുത്തൻ ക്വിഡിന് കരുത്തേകുന്നത്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

5 സ്പീഡ് മാനുവൽ ഗിയർബോക്സാണ് എൻജിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീട് ക്വിഡിന്റെ എഎംടി വേരിയന്റിനെ കൂടി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിപ്പ്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

ക്വിഡിന്റെ കരുത്തേറിയ എൻജിൻ ലിറ്ററിന് 23.01 കിലോമീറ്റർ എന്ന മികച്ച മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

ഹാച്ച്ബാക്ക് സെഗ്മെന്റിൽ കരുത്തുറ്റ എൻജിൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ മുൻനിർത്തിയാണ് റിനോ ക്വിഡിന്റെ കരുത്തുറ്റ പതിപ്പിനെ ഇറക്കിയിരിക്കുന്നത്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

എൻജിൻ ബെസ്റ്റ് ക്ലാസ് പെർഫോമൻസ് നൽകുന്നതിനാൽ അതോർത്ത് നിരാശപ്പെടെണ്ടി വരില്ല എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

പുതുമയെന്ന് പറയാൻ സൈഡ് പാനലിൽ ചെക്ക് ഫ്ലാഗ് ഡിസൈനിലുള്ള ഗ്രാഫിക്സും, പുതിയ അലോയ് വീലുകളും, 1.0ലിറ്റർ ബാഡ്ജുമാണ് ഉള്ളത്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

എസ്‌യുവി മാതൃകയിലുള്ള ഡിസൈൻ, 7ഇഞ്ച് ടച്ച് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൺ ടച്ച് ലെയിൻ ഇൻഡിക്കേറ്റർ, റേഡിയോ സ്പീഡ് ഡിപെന്റന്റ് വോളിയം കൺട്രോൾ, മൾട്ടിപിൾ സ്റ്റോറേജ് സ്പേസ്, ഇർഗോ-സ്മാർട് ക്യാബിൻ,സെൻട്രൽ ലോക്കിംഗ്,ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നീ മികച്ച ഫീച്ചറുകളാണ് ക്വിഡ് വാഗ്ദാനം ചെയ്യുന്നത്.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

ഈ സെഗ്മെന്റിലെ മികച്ച 300ലിറ്റർ ബൂട്ട് കപ്പാസിറ്റിയ്ക്കൊപ്പം 180എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് ശേഷിയേറിയ ക്വിഡിന്റെ മറ്റൊരു സവിശേഷത.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

സുരക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ എയർബാഗ്, പ്രോ-സെൻസ് സീറ്റ് ബെൽറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എബിഎസിന്റെ അഭാവമുണ്ട് ഈ വാഹനത്തിൽ.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

വിപണിയിൽ ഓൾട്ടോ കെ10, ഹ്യുണ്ടായ് ഇയോൺ, വാഗൺ ആർ, സെലരിയോ എന്നിവരാണ് 1ലിറ്റർ ക്വിഡിന്റെ മുഖ്യ എതിരാളികൾ.

നിരത്തിൽ താരമാകാൻ എത്തി കരുത്തൻ ക്വിഡ്..

ഇതിനകം തന്നെ ജനപ്രീതി നേടിയെടുക്കുന്നതിൽ ക്വിഡ് വിജയംകൈവരിച്ചതോടെ ശേഷിയേറിയ ഒരു ലിറ്റർ ക്വിഡിനും മികച്ച സ്വീകാര്യത തന്നെയാണ് റിനോ പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കൂ

വിദേശത്തും പ്രചാരം നേടിയ 5 'ഇന്ത്യൻ നിർമിത' കാറുകൾ

കൂടുതൽ വായിക്കൂ

സ്റ്റീയറിങ് വീലും പെഡലൊന്നുമില്ലാത്ത കാറുമായി ഫോഡ്

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
Renault Launches The 1-Litre Kwid Model In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X