വില്പനയിലെ നാഴികക്കല്ലായി റിനോ ക്വിഡ്; വില്പന 1 ലക്ഷം തികച്ചു!!

Written By:

ഒരു വർഷം മുൻപായിരുന്നു റിനോ ക്വിഡ് ഇന്ത്യൻ വിപണിയിൽ അവതരിച്ചത്. ഈ ഫ്രഞ്ച് നിർമാതാവ് ഇന്ത്യയിലിപ്പോൾ ക്വിഡിന്റെ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് വില്പനയിലൊരു നാഴികകല്ലായി മാറിയിരിക്കുന്നു. 2016 ജനവരിയ്ക്കും ഓഗസ്റ്റിനുമിടയിൽ റിനോ ക്വിഡിന്റെ 65,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

നിലവിൽ 0.8 ലിറ്റർ, 1.0ലിറ്റർ പെട്രോൾ എന്നീ രണ്ട് വേരിയന്റുകളാണ് ക്വിഡിനുള്ളത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒരു ലിറ്റർ ക്വിഡിൽ മാത്രമാണ് എഎംടി ഓപ്ഷനുള്ളത്.

ഉടൻ തന്നെ ക്വിഡിന്റെ സ്പെഷ്യൽ എഡിഷൻ മോഡലുകളെ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് റിനോ.

ഉടൻ തന്നെ ക്വിഡിന്റെ സ്പെഷ്യൽ എഡിഷൻ മോഡലുകളെ വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ് റിനോ.

ആ രണ്ട് പ്രത്യേക മോഡലുകളായ ക്വിഡ് ക്ലൈബർ, ക്വിഡ് റേസർ എന്നിവയുടെ അരങ്ങേറ്റം ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ വച്ചായിരുന്നു നടത്തിയിരുന്നത്.

ഇരു മോഡലുകളുടേയും നിർമാണമാരംഭിച്ചുവെന്നും അടുത്ത വർഷത്തോടെ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചേരുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

പുറത്തിറങ്ങാനിരിക്കുന്ന ക്വിഡിന്റെ പ്രത്യേക പതിപ്പുകൾക്കും വമ്പിച്ച വില്പന നേടിയെടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നാണ് റിനോ ഇന്ത്യ സിഇഒയും എംഡിയുമായ സുമിത്ത് ഷേണായി അഭിപ്രായപ്പെട്ടത്.

റിനോ ഈ സാമ്പത്തിക വർഷത്തിൽ നടത്തിയ മൊത്തം വില്പനയിൽ കൂടുതൽ സംഭാവനയും ക്വിഡിന്റെ ഭാഗത്തുനിന്നാണെന്നാണ് കമ്പനിയും ശരിവയ്ക്കുന്നു. വില്പനയിൽ വർധനവ് നേരിട്ടതിൽ കടപ്പാട് ക്വിഡിനോടാണെന്നും കമ്പനി വെളിപ്പെടുത്തി.

ക്വിഡിന് പുറമെ മറ്റനേകം കാറുകളും റിനോ ഇന്ത്യൻ നിരത്തിലിറക്കിയിട്ടുണ്ട്. പൾസ്, സ്‌കാല, ലോഡ്ജി, ഡസ്റ്റർ എന്നിവയാണ് നിലവിലുള്ള ഇന്ത്യയിലെ റിനോ കാറുകൾ.

അടുത്തവർഷത്തോടെ കുറച്ച്കൂടി പുത്തൻ മോഡലുകളുമായി വിപണിപിടിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് നിർമാതാവായ റിനോ.

 

കൂടുതല്‍... #റിനോ #renault
Story first published: Saturday, November 26, 2016, 10:56 [IST]
English summary
Renault Kwid Surpasses One Lakh Sales Milestone In India
Please Wait while comments are loading...

Latest Photos