ക്രാഷ് ടെസ്റ്റിൽ ക്വിഡിനും മൊബീലിയോയ്ക്കും വീണ്ടും പരാജയം

Written By:

ഗ്ലോബൽ എൻസിപി ഏതാണ്ട് നാല് മാസങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ ഉയർന്ന വില്പനയുള്ള അഞ്ച് കാറുകളെ തിരഞ്ഞെടുത്ത് ക്രാഷ് ടെസ്റ്റ് നടത്തിയത്. സുരക്ഷയുടെ കാര്യത്തിൽ ഈ അഞ്ച് കാറുകൾക്കും സീറോ റേറ്റിംഗ് ആയിരുന്നു ലഭിച്ചിരുന്നത്.

ഇന്ത്യയിലെ കാറുകൾ ഒട്ടും സുരക്ഷിതമല്ലെന്നുള്ള വിലയിരുത്തലായിരുന്നു ഗ്ലോബൽ എൻസിപിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇപ്പോൾ സുരക്ഷാഫീച്ചറുകൾ ഉൾപ്പെടുത്തിയ റിനോ ക്വിഡ്, ഹോണ്ട മൊബീലിയോ എന്നീ കാറുകളാണ് വീണ്ടും ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

കഴിഞ്ഞ തവണത്തെ ക്രാഷ് ടെസ്റ്റിൽ ക്വിഡിന് സീറോ റേറ്റിംഗായിരുന്നു ലഭിച്ചിരുന്നത്. സുരക്ഷമെച്ചപ്പെടുത്തി ഇത്തവണ ക്വിഡ് ടെസ്റ്റിംഗിൽ പങ്കെടുക്കുകയായിരുന്നു.

ഗ്ലോബൽ‍ എൻസിപി നടത്തിയ നാലാം റൗണ്ട് പരിശോധനയിൽ ക്വിഡിനും മൊബീലിയോയ്ക്കും ഇത്തവണയും മികച്ച റേറ്റിംഗൊന്നും ലഭിച്ചില്ല.

ഡ്രൈവർ സൈഡ് എയർബാഗ് ഉൾപ്പെടുത്തിയ ക്വിഡിന് പരിശോധനയിൽ 1 സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്.

മൊബീലിയോയുടെ ബേസ് വേരിയന്റിന് പൂജ്യം സ്റ്റാർ റേറ്റിംഗും എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുള്ള വേരിയന്റിനാകട്ടെ 3 സ്റ്റാർ റേറ്റിംഗുമാണ് ലഭിച്ചത്.

വിദേശവിപണികളിലാകട്ടെ മികച്ച സുരക്ഷ ഉറപ്പുവരുത്തുന്ന വാഹനങ്ങളാണ് ഹോണ്ടയും റിനോയും നിർമിച്ചു നൽകുന്നതെന്നാണ് ഗ്ലോബൽ എൻസിപി സെക്രട്ടറി ജനറൽ ഡേവിഡ് വാർഡ് വ്യക്തമാക്കിയത്.

ഇന്ത്യൻ വിപണികളിൽ വിൽക്കപ്പെടുന്ന വാഹനങ്ങളുടെ സുരക്ഷ മെച്ചപ്പെട്ടെക്കാമെന്നുള്ള പ്രതീക്ഷയും വാർഡ് പ്രകടിപ്പിച്ചു.

 

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #റിനോ #ഹോണ്ട #renault #honda
English summary
Updated Renault Kwid Receives 1 Star, Base Honda Mobilio Gets 0 In Latest Round Of India Crash Tests
Please Wait while comments are loading...

Latest Photos