ഇന്ത്യൻ നിരത്തിൽ താരമാകാൻ പാരീസിൽ നിന്നും പുത്തൻ എസ്‌ക്രോസ്

Written By:

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുതിയ എസ് ‌ക്രോസ് ഫേസ്‌ലിഫ്റ്റ് 2016 പാരീസ് മോട്ടോർ ഷോയിൽ അവതരിച്ചു. കഴിഞ്ഞ വർഷം മാരുതിയുടെ നെക്സ‌ ഷോറൂം വഴിയായിരുന്നു എസ് ക്രോസിന്റെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം.

ഇത്തവണയും മാരുതിയുടെ നെക്സ വഴി തന്നെയായിരിക്കും പുത്തൻ എസ്ക്രോസ് ഇന്ത്യയിലെത്തുക. അടുത്ത വർഷം ആദ്യത്തോടെയായിരിക്കും അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുത്തൻ എസ്ക്രോസിന്റെ വിപണിപ്രവേശം.

ഇന്ത്യൻ വിപണിയിൽ അത്രകണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ മോഡലായിരുന്നു എസ് ക്രോസ്. എന്നാൽ പഴയ രീതിയിലുള്ള ഡിസൈൻ ഫിലോസഫി പിൻതുടരാതെ തികച്ചും ആകർഷണീയമായ രീതിയിൽ പുതിയ ഡിസൈൻ ഫീച്ചറുകളോടെയാണ് പുത്തൻ എസ്ക്രോസിനെ അവതരിപ്പിച്ചിരിക്കുന്നത്.

മുൻഭാഗത്ത് ലംബമായി നൽകിയിരിക്കുന്ന ഒന്നിലധികം ക്രോം സ്ലാറ്റുകളാണ് ഗ്രില്ലിനെ കൂടുതൽ ആകർഷണീയമാക്കുന്നത്. ഇത് കാറിന്റെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നൊരു ഘടകമാണ്.

മുൻമോഡലിൽ നിന്നുവ്യത്യസ്തമായി വളരെ ദൃഢമായ നല്ലൊരു എടുപ്പുതോന്നിക്കുന്ന വിധമാണ് കാറിന്റെ മൊത്തമായുള്ള ഘടന. എൽഇഡി ഹെഡ്‌ലാമ്പും അതെപോലെ എൽഇഡി ടെയിൽ‌ലാമ്പും, എൽഇഡി ഡിആർഎല്ലുമാണ് പുതിയ എസ്ക്രോസിന്റെ മറ്റൊരു പ്രത്യേകത.

ഇന്റീരിയരിൽ നൽകിയിട്ടുള്ള പുതിയ ഫാബ്രിക്കും പനോരമിക് സൺറൂഫും ഒഴിച്ച് വലിയ മാറ്റമൊന്നുമില്ലാതെയാണ് അകത്തളമൊരുക്കിയിരിക്കുന്നത്.

റിയർ പാർക്കിംഗ് ക്യാമറ, ഫ്രണ്ട്-റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ക്ലൈമെറ്റ് കൺട്രോൾ, നാവിഗേഷൻ സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

പെട്രോൾ എൻജിനെ കുറിച്ച് പറയുകയാണെങ്കിൽ11ബിഎച്ച്പിയും 170എൻഎം ടോർക്കുമുള്ള 1.0ലിറ്റർ ടർബോചാർജ്ഡ് എൻജിനും 138 ബിച്ചപിയും 220എൻഎം ടോർക്കുമുള്ള 1.4ലിറ്റർ ബൂസ്റ്റർജെറ്റ് എൻജിനുമാണ് എസ്ക്രോസ് ഫേസ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

118ബിഎച്ച്പിയും 320എൻഎം ടോർക്കുമുള്ള 1.6ലിറ്റർ ഡീസൽ എൻജിനാണ് 2017 എസ്‌ക്രോസിന് കരുത്തേകുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന മോഡലിൽ 89 ബിഎച്ച്പിയുള്ള 1.3ലിറ്റർ ഡീസൽ എൻജിനായിരിക്കും ഉപയോഗിക്കുക.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #സുസുക്കി #suzuki
English summary
2016 Paris Motor Show: Suzuki Unveils India-Bound S-Cross Facelift
Please Wait while comments are loading...

Latest Photos