ടാറ്റ ഹെക്സയ്ക്കുള്ള മൈക്രോസൈറ്റ് തുടങ്ങി; ബുക്കിംഗ് നവംബർ1 മുതൽ

Written By:

എംപിവി സെഗ്മെന്റിൽ ഇന്നോവ ക്രിസ്റ്റയെ വെല്ലാൻ ടാറ്റ മോട്ടേഴ്സ് അവതരിപ്പിക്കുന്ന പുതിയ ഹെക്സയുടെ വിപണിപ്രവേശനത്തിനു മുന്നോടിയായുള്ള പ്രമോഷനും മറ്റും തകൃതിയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അടുത്തവർഷം ജനവരി പകുതിയോടെ നിരത്തിലെത്തുന്ന ഹെക്സയുടെ ബുക്കിംഗ് നവംബർ ഒന്നുമുതൽ ആരംഭിക്കുന്നതാണ്.

ഇതിനിടെ ഉപഭോക്താക്കൾക്ക് ബുക്കിംഗും ഹെക്സ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി ഒരു ഒഫീഷ്യൽ മൈക്രോ പേജ് ആരംഭിച്ചു.

ഹെക്സ എംപിവിയെ കുറിച്ച് കൂടുതലറിയാൻ നിങ്ങളെ ബന്ധപ്പെടേണ്ട വിവരങ്ങൾ http://hexa.tatamotors.com/ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് രെജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ 8306688282 എന്ന നമ്പറിലേക്ക് മിസ് കോൾ കൊടുക്കാവുന്നതാണ്.

2.2 ലിറ്റർ 4 സിലിണ്ടർ വാരികോർ 400 ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

ക്രമേണ ഫോൽവീൽ ഡ്രൈവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിപ്പ്.

ടാറ്റ ആര്യ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടെ നിർമാണം നടത്തിയതെങ്കിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ ക്രോസോവറിൽ. ആര്യയെക്കാൾ കൂടുതൽ സ്റ്റൈലിഷായി മസിലൻ ആകാരഭംഗിയോടെയാണ് ഹെക്സ് അവതരിക്കുക.

ഹണികോംബ് ഗ്രിൽ, ഹെഡ്‌ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, സ്പോയിലർ, റൂഫ് റെയിൽ, ഓഫ് റോഡർ ലുക്ക് പകരാൻ ബോഡിയിലുടനീളം ബ്ലാക്ക് ക്ലാഡിംഗ്, എന്നീ സവിശേഷതകളാണ് ഹെക്സയിൽ അടങ്ങിരിക്കുന്നത്.

ഹെക്സയുടെ ടോപ്പ് വേരിയന്റിൽ വലുപ്പമേറിയ 19 ഇഞ്ച് 5 ട്വിൻ സ്പോക്ക് അലോയ് വീലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ലെതർ സീറ്റ്, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൽഇഡി ഇല്യുമിനേഷൻ, മൂഡ് ലൈറ്റിംഗ്, റിവേഴ്സ് ക്യാമറ ഡിസ്പ്ലെയായി പ്രവർത്തിപ്പിക്കാവുന്ന 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

വിവിധ ഭൂപ്രകൃതിക്കനുസൃതമായുള്ള ഓട്ടോ, കംഫേർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നീ ഡ്രൈവിംഗ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഹെക്സയുടെ മറ്റൊരു പ്രത്യേകത.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ടാറ്റ #tata
Story first published: Thursday, October 20, 2016, 10:15 [IST]
English summary
Tata Motors Launch Hexa Microsite, Booking Details Announced
Please Wait while comments are loading...

Latest Photos