ടാറ്റ കാറുകളുടെ വിലയിൽ വൻ വർധനവ്..

Written By:

ടാറ്റ മോട്ടേഴ്സ് പാസഞ്ചർ കാറുകളുടെ വിലയിൽ 12,000രൂപ വരെ വർധനവ് ഏർപ്പെടുത്തി. വാഹനങ്ങളുടെ നിർമാണ ചിലവ് ക്രമാധീതമായി വർധച്ചതിനാലാണ് വില വർധനവ് എന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

5,000 മുതൽ 12,000രൂപയുടെ വർധനവാണ് ഓരോ മോഡലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അറിയിച്ചത്.

വാഹനനിർമാണത്തിന് ആവശ്യമായ സ്റ്റീൽ, സിങ്ക് എന്നീ മെറ്റീരിയലുകളുടെ വിലയിലുണ്ടായിട്ടുള്ള വർധനവാണ് വാഹന വില കൂട്ടുന്നതിന് കാരണമായി തീർന്നതെന്നും പരീക്ക് കൂട്ടിച്ചേർത്തു.

നവരാത്രി, ദീപാവലി ഉത്സവക്കാലയളവിൽ തന്നെ വില വർധനവ് പ്രാബല്യത്തിൽ വരുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. പുതുക്കിയ വില പ്രബല്യത്തിൽ വരുത്താൻ ഉത്സവക്കാലം തീരും വരെ കാത്തിരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കമ്പനി എന്നു പരീക്ക് വ്യക്തമാക്കി.

ഇതുവരെ കമ്പനി ഈ അധിക ചിലവ് ഏറ്റെടുക്കുകയായിരുന്നെന്നും ഈ നിലയിൽ തുടരാനാകാതെ വന്നപ്പോഴാണ് വിലയിൽ വർധനവ് നടപ്പാക്കിയതെന്നും പരീക്ക് വെളിപ്പെടുത്തി.

നിർമാണ ചിലവിലുള്ള വർധനവ് കാരണം അടുത്തിടെ ഒട്ടുമിക്ക കാർനിർമാതാക്കളും വില വർധിപ്പിച്ചിരുന്നു. എന്നാൽ കുറേക്കാലമായി പാസഞ്ചർ കാറുകളുടെ വിലയിൽ ടാറ്റ ഒരു വർധനവും വരുത്തിയിട്ടില്ലെന്നും പരീക്ക് അറിയിച്ചു.

കഴിഞ്ഞ മാസം എസ്‌യുവി വാഹന നിർമാതാക്കളായ മഹീന്ദ്ര വിവിധ യാത്രാവാഹനങ്ങളും ചെറു വാണിജ്യവാഹനങ്ങളും ഉൾപ്പടെയുള്ളവയ്ക്ക് ഒരു ശതമാനം വരെ വർധനവ് ഏർപ്പെടുത്തിയിരുന്നു.

ആഗസ്തിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും വാഹന വില 20,000 രൂപവരെയാക്കി ഉയർത്തിയിരുന്നു.

ഇന്ത്യൻ വിപണിയി മേൽക്കോയ്മയുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും 20,000 രൂപവരെ വില വർധനവ് ഏർപ്പെടുത്തിയിരുന്നു.

ദില്ലി ഷോറൂമിൽ 2.15 ലക്ഷം വിലയുള്ള എൻട്രി ലെവൽ ഹാച്ച്ബാക്കായ പുത്തൻ ടിയാഗോ, നാനോ എന്നിവ മുതൽ 16.30 ലക്ഷത്തിനുള്ള ക്രോസോവറായ ആരിയ വരെ നീളുന്നതാണ് ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന ശ്രേണി.

കൂടുതല്‍... #ടാറ്റ #tata
Story first published: Thursday, October 20, 2016, 11:12 [IST]
English summary
Tata Motors hikes passenger vehicle prices by up to Rs 12,000
Please Wait while comments are loading...

Latest Photos