ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

By Praseetha

ടാറ്റ മോട്ടേഴ്സ് സെസ്റ്റ് കോംപാക്ട് സെഡാന്റെ ലിമിറ്റഡ് എഡിഷനുമായി വിപണിയിലെത്തി. സെസ്റ്റ് വിപണിയിലെത്തി രണ്ട് വർഷം തികച്ചതിനാലും 50,000യൂണിറ്റുകൾ വിറ്റഴിച്ചതിന്റെ ഭാഗവുമായാണ് സെസ്റ്റിന്റെ സ്പോർട്സ് എഡിഷൻ ഇറക്കിയിരിക്കുന്നത്.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

മാസം തോറും 3,999രൂപയുടെ ഇഎംഐ സ്കീമും 33,000രൂപയുടെ സൗജന്യ ഇൻഷൂറൻസും 30,000രൂപയുടെ എക്സേഞ്ച് ബോണസിനൊപ്പം 68,000രൂപയുടെ മറ്റാനുകൂല്യങ്ങളും സെസ്റ്റിന്റെ പുത്തൻ പതിപ്പിന് ഏർപ്പെടുത്തിയിട്ടുണ്ട്.

 ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

ട്രൈ കളർ ബോഡി ഗ്രാഫിക്സ്, റെഡ് പെയിന്റഡ് ബംബർ, സൈഡ് സിൽ എക്സ്റ്റെൻഷൻ, ഒവിആർഎം ക്യാപുകൾ, അലോയ് റിമുകൾ, റെയിൻ വൈസറുകൾ എന്നീ ഫീച്ചറുകളോടു കൂടിയാണ് സ്പോർട്സ് എഡിഷനെ അവതരിപ്പിച്ചത്.

 ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

90പിഎസ് കരുത്തും 140എൻഎം ടോർക്കും നൽകുന്ന 1.2ലിറ്റർ റെവോട്രോൺ ടർബോ എൻജിനും 75പിഎസ് കരുത്തും 90പിഎസ് കരുത്തുമുള്ള 1.3ലിറ്റർ ക്വാഡ്രാജെറ്റ് എൻജിനുമാണ് കരുത്തേകുന്നത്.

 ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

ഇലക്ട്രിക് പവർ അസിസ്റ്റഡ് സിസ്റ്റം, എബിഎസ്, ഇബിഡി, ‍ഡ്യുവൽ പാത്ത് സസ്പെഷൻ, ഹർമാൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, അഡ്‌വാൻസ് വോയിസ് കമാന്റ് റിക്കഗനേഷൻ, ഓടോമാറ്റിക് ടെപറേച്ചർ കൺട്രോൾ എന്നവിയാണ് മറ്റ് ഫീച്ചറുകൾ.

 ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

പെട്രോൾ എക്സ്ഇ, എക്സ്എം, എക്സ്എംഎസ്, എക്സ്ടി എന്നീ വേരിയന്റിലും ഡീസൽ എക്സ്ഇ, എക്സ്എം, എക്സ്എസ്, എക്സ്എ(എഎംടി), എക്സ്ടി എന്നീ വേരിയന്റുകളിലുമാണ് സെസ്റ്റ് സ്പോർട്സ് എഡിഷൻ എത്തിയിട്ടുള്ളത്.

 ടാറ്റ സെസ്റ്റ് സ്പോർട്സ് എഡിഷൻ വിപണിയിൽ

മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോഡ് ഫിഗോ ആസ്പെയർ, ഹ്യുണ്ടായ് എക്സെന്റ്, ഹോണ്ട അമേസ്, ഫോക്സ്‌വാഗൺ അമിയോ എന്നിവയായിരിക്കും സെസ്റ്റ് പുത്തൻ എഡിഷന് നേരിടേണ്ടതായിട്ടുള്ള എതിരാളികൾ.

കൂടുതൽ വായിക്കൂ

ടാറ്റയിലുള്ള വിശ്വാസം വർധിപ്പിച്ച് ടിയാഗോ മുന്നേറുന്നു

കൂടുതൽ വായിക്കൂ

ടാറ്റ ബോൾട്ട് വിപണിയിൽ നിന്നും പിൻവാങ്ങുന്നു!

Most Read Articles

Malayalam
English summary
Tata Zest Sports Edition launched with body graphics and styling kit
Story first published: Saturday, August 20, 2016, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X