മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

By Praseetha

ടൊയോട്ട മോട്ടേഴ്സ് മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ പുത്തൻ കാറിനെ അവതരിപ്പിക്കുന്നു. എത്യോസ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുത്തൻ സെഡാൻ അവതരിക്കുക. ആദ്യം ഈ മോഡലിനെ ബ്രസീലിയൻ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക.

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്,ഹ്യുണ്ടായ് വെർണ,ഫോക്സ്‌വാഗൺ വെന്റോ എന്നീ വാഹനങ്ങളാണ് ഇന്ത്യയിലെ മിഡ് സൈസ് സെഡാൻ സെഗ്മെന്റിലുള്ളത്. ടൊയോട്ട ഈ സെഗ്മെന്റിലിതുവരെയായി ഒരുവാഹനമവതരിപ്പിച്ചിട്ടില്ല എന്നതിലാണ് പുത്തൻ വാഹനമായെത്തുന്നത്. അടുത്തവർഷത്തോടെ വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.

 മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

ടൊയോട്ട സെഡാൻ സെഗ്മെന്റിൽ അവതരിപ്പിച്ചിട്ടുള്ള എത്യോസ്, കോറോള എന്നീ മോഡലുകൾക്ക് താഴെയായിട്ടാണ് ഈ മിഡ്-സൈസ് സെഡാൻ സ്ഥാനം പിടിക്കുക.

 മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

ടൊയോട്ട വിയോസിൽ ഉപയോഗിച്ചുള്ള അതെ സ്റ്റൈലിംഗ് ഘടകങ്ങളായിരിക്കും എത്യോസ് സി എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ഈ പുത്തൻ സെഡാനിലും ഉപയോഗിക്കുന്നത്.

 മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

ബ്രസീലിയൻ വിപണിയിൽ 'യാരിസ് ' എന്ന പേരിലായിരിക്കും പുതിയ വാഹനത്തെ എത്തിക്കുന്നത്.

 മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനിയിതുവരെ വെളുപ്പെടുത്തിയിട്ടില്ല. എങ്കിലും എത്യോസിന് കരുത്തേകുന്ന എൻജിൻ തന്നെ ഉപയോഗിക്കാനാണ് കൂടുതൽ സാധ്യത.

 മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

പെട്രോൾ ഡീസൽ വകഭേദങ്ങളിൽ എത്തിക്കുന്ന ഈ വാഹനത്തിൽ മാനുവൽ ട്രാൻസ്മിഷനായിരിക്കും ഉൾപ്പെടുത്തുക. പിന്നീടിതിന്റെ ഓട്ടോമാറ്റിക് വേരിയന്റൂകൂടി ഇറക്കുമെന്നാണ് ജാപ്പനീസ് നിർമാതാവായ ടൊയോട്ട അറിയിച്ചിരിക്കുന്നത്.

 മാരുതി, ഹോണ്ടയെ വെല്ലാൻ പുത്തൻ ടൊയോട്ട കാർ

പുറത്തിറങ്ങാനിരിക്കുന്ന ഈ സെഡാനെ 13.41ലക്ഷത്തിനും 15.47ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യയിൽ വിപണിയിൽ എത്തുക.

കൂടുതൽ വായിക്കൂ

ബലെനോയെ വെല്ലുവിളിച്ച് പുത്തൻ ടെക്നോളജിയുമായി ഹ്യുണ്ടായ്

കൂടുതൽ വായിക്കൂ

പുതിയ എസ്‌യുവി തരംഗവുമായി ഇസുസു

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Etios-based Sedan To Compete With Honda City & Maruti Ciaz
Story first published: Tuesday, July 26, 2016, 13:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X