ടൊയോട്ട ചെറുകാറുളെ എന്തേ ഇന്ത്യ അവഗണിക്കുന്നു?

കുറച്ചുക്കാലത്തേക്ക് ചെറുകാറുകളെ ഇന്ത്യയിൽ എത്തിക്കില്ലെന്നുള്ള തീരുമാനവുമായി ടൊയോട്ട.

By Praseetha

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ട കുറച്ചുക്കാലത്തേക്ക് ചെറുകാറുകളെ ഇന്ത്യയിൽ ഇറക്കുന്നതല്ലായിരിക്കും. ഇന്ത്യൻ വിപണിയിൽ പുതിയതായി പുറത്തിറക്കിയ എത്യോസ്, ലിവ മോഡലുകൾക്ക് മികച്ച പ്രതികരണം ലഭിക്കാത്തതിന്റെ പേരിലാണ് ഈ തീരുമാനത്തിലെത്തിച്ചേർന്നത്.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

മാരുതി, ഹ്യുണ്ടായ് കാറുകളെ വെല്ലാനായിരുന്നു ടൊയോട്ട ചെറുകാറുകളെ ഇന്ത്യയിലവതരിപ്പിച്ചത്. എന്നാൽ ആളുകൾ സാങ്കേതികതയിൽ മികവുപുലർത്തുന്ന കാറുകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ അവർക്കിടയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ഈ കാറുകൾക്കായില്ല.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

ടൊയോട്ടയുടെ ചെറുകാറുകൾ എല്ലാംതന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ഈ സെഗ്മെന്റിൽ പുതിയ കാറുകൾ അവതരിപ്പിക്കുക എന്നത് ടൊയോട്ടയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി തന്നെയാണ്.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾക്ക് വിരുദ്ധമായി തന്ത്രപരമായ നീക്കങ്ങൾ അവലംബിക്കേണ്ടതായിട്ടുണ്ടെന്ന് ടൊയോട്ട കിർലോസ്കർ മാനേജിംഗ് ഡിറക്ടർ വ്യക്തമാക്കി.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

2005-ലായിരുന്നു ഒരു കസ്പെറ്റ് രൂപത്തിൽ എത്യോസ് അവതരിച്ചതെങ്കിലും 2010ലായിരുന്നു വിപണിയിലുള്ള അരങ്ങേറ്റം നടത്തിയത്. അപ്പോഴേക്കും ആളുകളുടെ കാറുകളെ കുറിച്ചുള്ള സങ്കല്പവും മാറിക്കഴിഞ്ഞു. എത്യോസിന്റെ പരാജയത്തിനു ഇതും വലിയൊരു കാരണമാണ്.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

ഇന്ത്യയിൽ 5 ശതമാനത്തിൽ താഴെയാണ് ചെറു കാർസെഗ്മെന്റിലുള്ള ടൊയോട്ടയുടെ വിപണിവിഹിതം. എന്നാൽ ജാപ്പനീസ് എതിരാളി സുസുക്കിക്ക് ഏതാണ്ട് പകുതിയോളം വിഹിതം ഇന്ത്യൻ വിപണിയിലുണ്ട്.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

അതുകൊണ്ട് തന്നെ ഇന്ത്യയിൽ വേരുറയ്ക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് ടൊയോട്ട വ്യക്തമാക്കുന്നത്.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള കാറുകൾ നിർമിക്കുക എന്നു വെച്ചാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണെന്നും കമ്പനി തറപ്പിച്ച് പറയുന്നു.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

യാരിസ് എന്നൊരു മോഡലിനെ ഇന്ത്യയിലിറക്കാനുള്ള പദ്ധതിയിലായിരുന്നു ടൊയോട്ട എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തിയിട്ടായിരിക്കും അവതരണം.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

ഇന്ത്യയിൽ പുതിയ സുരക്ഷ-മലിനീകരണ ചട്ടവട്ടങ്ങൾ നിലവിൽ വരുന്നതുവരെ പുതിയ കാറുകളൊന്നും ഇറക്കില്ല. മാത്രമല്ല നിലവിലുള്ള മോഡലുകളിൽ ഹൈബ്രിഡ് ഉൾപ്പെടുത്തണമെന്നുള്ള തീരുമാനവും കൈകൊണ്ടിട്ടുണ്ട്.

ടൊയോട്ട ചെറുകാറുകൾക്ക് ഇന്ത്യയിൽ അവഗണന മാത്രം!!

മാരുതി സുസുക്കിയുടെ കിടിലൻ ഓഫ് റോഡ് വാഹനം ജിമ്‌നി ഇന്ത്യയിലേക്ക്

ബീറ്റിൽ ഒന്നു മിനുങ്ങി ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota India Ignores Small Car Segment For Now
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X