ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

ടൊയോട്ട വർഷാവസാന വില്പന വർധിപ്പിക്കാൻ 'റിമംമബർ ഡിസംബർ' പദ്ധതിക്ക് തുടക്കമിട്ടു. അതോടൊപ്പം 2017 ജനവരി ഒന്നു മുതൽ എല്ലാ മോഡലുകളുടേയും വിലയിൽ 3%വർധനവും ഏർപ്പെടുത്തുന്നതായിരിക്കും.

By Praseetha

പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ട തീരുമാനിച്ചു. 2017 ജനവരി ഒന്നു മുതൽ വാഹനവിലയിൽ മൂന്ന് ശതമാനം വർധനവാണ് ഏർപ്പെടുത്തുന്നത്. നിർമാണചിലവും വിദേശ വിനിമയ നിരക്കിൽ വർധനവ് നേരിട്ടതിനാലുമാണ് വില വർധനവെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

അസംസ്കൃത വസ്തുക്കളായ ഉരുക്ക്, അലൂമിനിയം, ചെമ്പ്, റബർ എന്നിവയ്ക്ക് കഴിഞ്ഞ ആറു മാസമായി വില വർധനവ് നേരിടുകയാണെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ സീനിയർ വൈസ് പ്രസിണ്ടന്റും ഡിറക്ടറുമായ എൻ രാജ വ്യക്തമാക്കി.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

ഇതുകാരണം നിർമാണത്തിലുള്ള ചിലവും വർധിച്ചതിനാലാണ് അടുത്തവർഷം മുതൽ വാഹനങ്ങളുടെ വിലയിൽ വർധനവ് ഏർപ്പെടുത്തുന്നതെന്നും രാജ കൂട്ടിച്ചേർത്തു.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

വിനിമയ നിരക്കിൽ യെൻ കരുത്താർജിച്ചതോടെ ജപ്പാനിൽ നിന്നുള്ള യന്ത്രഘടക ഇറക്കുമതിക്ക് ചെലവേറിയതായും രാജ വ്യക്തമാക്കി.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

വാഹനങ്ങളുടെ ഉൽപ്പാദന ചെലവ് അവലോകനം ചെയ്താണ് പൊതുവെ കമ്പനി വില സംബന്ധിച്ചു തീരുമാനത്തിലെത്തുന്നത്. വില വർധനവ് ഏർപ്പെടുത്തുന്നത് ഒഴിവാക്കാനായി ഉയർന്ന നിർമാണചിലവ് വരുത്തിവെച്ച ബാധ്യത കമ്പനി ഏറ്റെടുത്തിരുന്നു. എന്നാൽ നിർമാണ ചിലവ് ക്രമാതീതമായി വർധിച്ചപ്പോൾ അധിക ബാധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു കമ്പനി എന്നു രാജ വെളിപ്പെടുത്തി.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

കറൻസി വിലക്ക് വരുത്തിവെച്ച നഷ്ടവും കൂടാതെ വർഷാവസാനവും പ്രമാണിച്ച് ‘റിമംബർ ഡിസംബർ' എന്ന പ്രചാരണ പരിപാടിക്കും കമ്പനി തുടക്കമിട്ടുണ്ട്. വാഹന വിലയുടെ 100% വായ്പ, പ്രതിമാസത്തവണകൾക്ക് 2017 മാർച്ച് വരെ അവധി തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഓഫർചെയ്യുന്നത്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

മാത്രമല്ല 22,999 രൂപ ഇഎംഐ അടച്ച് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ചില തിരഞ്ഞെടുത്ത മോഡലുകൾ സ്വന്തമാക്കാനുള്ള അവസരവും പദ്ധതിയിലൂടെ നടപ്പിലാക്കിയിട്ടുണ്ട്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

വർഷാവസാനത്തെ വില്പന മെച്ചപ്പെടുത്തുന്നതിലുപരി നോട്ടുകളുടെ മൂല്യമില്ലാതാക്കിയതുമൂലമുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിനുവേണ്ടിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് രാജ വ്യക്തമാക്കി.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

ഈ പദ്ധതിയുടെ ഭാഗമായി ഇന്നോവ ക്രിസ്റ്റ കൂടാതെ പുതുതായി ഇറങ്ങിയ ഫോർച്യൂണറിനും ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. അധികമൊന്നും ഓഫർ ചെയ്തിട്ടില്ലെങ്കിലും 100 ശതമാനം ഫിനാൻസ് ഓഫ്ഷനാണ് ഫോർച്യൂണറിന് ഉള്ളത്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

പുതുതായി ഇറങ്ങിയ എത്യോസ് ലിവ ഹാച്ച്ബാക്കുകൾക്ക് 35,000രൂപയുടെ ആനുകൂല്യമാണ് ലഭ്യമായിട്ടുള്ളത്. പ്ലാറ്റിന് എത്യോസ് കോംപാക്ട് സെഡാന് അതേസമയം ലഭിക്കുന്നത് 45,000രൂപയുടെ ഓഫറാണ്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

റിമംബെർ ഡിസംബർ ഓഫറിന്റെ ഭാഗമായി കോറോള ഓൾട്ടിസിനും പരമാവധി ഓഫറുകൾ നൽകിയിട്ടുണ്ട്. 70,000രൂപയുടെ ആനുകൂല്യമാണ് പുതിയ കോറോള ഓൾട്ടിസിന് ലഭിക്കുക.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

ഓഫറുകളും ആനുകൂല്യങ്ങളും ഇന്ത്യയിലെ ടൊയോട്ട ഡീലർഷിപ്പുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. 2016 ഡിസംബർ 31 വരെക്കുമാത്രമായിരിക്കും എല്ലാ ഓഫറുകളും ലഭ്യമായിരിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

പണമിടപാട് പൂർണമായും ഒഴിവാക്കി ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മാർഗങ്ങളിലൂടെ വിവിധ മോഡലുകൾ സ്വന്തമാക്കാനുള്ള അവസരവും കമ്പനി നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.

ഡിസംബറിൽ ടൊയോട്ട കാറുകൾക്ക് വമ്പിച്ച ഓഫർ; പുതുവർഷത്തോടെ 3% വിലവർധനവ്...

ടൊയോട്ട ചെറുകാറുളെ എന്തേ ഇന്ത്യ അവഗണിക്കുന്നു

ടൊയോട്ട ആഡംബരക്കാർ ലക്‌സസിന്റെ ബുക്കിംഗ് ആരംഭിച്ചു

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Increase Car Prices By Up To 3 Percent In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X