ടൊയോട്ട പ്രിയസ് ഹൈബ്രിഡ് ഇന്ത്യയുടെ ഭാവി വാഗ്ദാനം

By Praseetha

ഓട്ടോഏക്സ്പോയിൽ ടൊയോട്ടയുടെ നാലാം തലമുറ പ്രിയസാണ് ഹൈബ്രിഡ് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വാഹനം. 2015 സെപ്തംബറിൽ വിദേശ വിപണിയിലെത്തിച്ച ഈ നാലാം തലമുറക്കാരനെ ഇതാദ്യമായിട്ടാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർകിടെക്ചർ പ്ലാറ്റ്ഫോമിലാണ് നിർമാണം നടത്തിട്ടുള്ളത്. സിബിയു ചാനൽ വഴിയായിരിക്കും ഇതിനെ വിപണിയിൽ എത്തിക്കുക. ഏകദേശം 38നും 40ലക്ഷത്തിനും ഇടയിലായാണ് ദില്ലി എക്സ്ഷോറൂം വില.

ടൊയോട്ട പ്രിയസ്

1.8ലിറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറുമാണ് പ്രിയസിന് കരുത്തേകുന്നത്. ഇരു എന്‍ജിനുകളും കൂടി 121കുതിരശക്തിയും 163എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. 180km/h ആണിതിന്റെ ഉയർന്ന വേഗത.കൂടാതെ ലിറ്ററിന് 22.11കിലോമീറ്റർ മൈലേജും ഉറപ്പ് നൽകുന്നു.സിവിടി ഗിയർ ബോക്സാണ് ഈ ഹൈബ്രിൽ ഉപയോഗിച്ചിട്ടുള്ളത്.

ടൊയോട്ട പ്രിയസ്

എയറോ ഡൈനാമിക് ഡിസൈനാണിതിന്റെ മറ്റോരു പ്രത്യേകത. ഇരുവശങ്ങളിലായി നൽകിയിട്ടുള്ള ഷാർപ്പ് ആഗുലാർ ലൈറ്റുകൾ ഈ വാഹനത്തിന്റെ മോടികൂട്ടുന്നു. പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുള്ള 7.0ഇഞ്ച് ടച്ച് സ്ക്രീൻ, പത്ത് സ്പീക്കറുള്ള ജെബിഎൽ ഓഡിയോ സിസ്റ്റം എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 9 എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നു.

ഈ വർഷം രണ്ടാം പകുതിയോടെയായിരിക്കും ടൊയോട്ട പ്രിയസ് വിപണിയിൽ എത്തുക. ഈ ഹൈബ്രിഡ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ പറയത്തക്ക എതിരാളികളൊന്നുമില്ല.

Most Read Articles

Malayalam
English summary
New Toyota Prius Hybrid Makes India Debut At Auto Expo 2016
Story first published: Tuesday, February 9, 2016, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X