ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

By Praseetha

ട്രാഫിക്ക് തിരക്കുകൾ വർധിച്ച് വരുന്ന ഇക്കാലത്ത് ക്ലച്ചില്ലാത്ത കാറുകളിലേക്ക് മാറേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. റോഡിൽ കൂടി ഒച്ചിഴയുന്നതുപോലെ കാർ ഓടിക്കുക എന്നത് വളരെ ദുഷ്കരം തന്നെയാണ്. തുടർച്ചയായി ക്ലച്ച് ചവിട്ടിയും ഗിയർ മാറ്റിയും കൈയും കാലും കുഴയുന്നത് മിച്ചം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകളായാൽ അത്തരത്തിലുള്ള പ്രശ്നമുദിക്കുന്നില്ലല്ലോ.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

തിരക്കേറിയ നിരത്തിലൂടെ ഗിയറും ക്ലച്ചും മാറ്റാതെ വണ്ടിയോടിക്കാമെന്നതിനാൽ ഇത്തരം കാറുകളോടുള്ള പ്രിയമേറി വരികയാണ്. ഇതേകാരണത്താൽ താങ്ങാനാകുന്ന വിലയിൽ മികച്ച എഎംടി കാറുകളെ വിപണിയിലവതരിപ്പിക്കുക എന്ന മത്സരമാണ് നിർമാതാക്കൾക്കിടയിലും കാണാൻ കഴിയുന്നത്. വിപണിയിലേക്ക് കുതിക്കാനൊരുങ്ങിയിരിക്കുന്ന പുത്തൻ എഎംടി കാറുകളേതോക്കെ എന്ന് നോക്കാം.

റിനോ ലോഡ്ജി എഎംടി

റിനോ ലോഡ്ജി എഎംടി

ഈസി-ആർ എന്ന പേരിൽ റിനോ വികസിപ്പിച്ചിട്ടുള്ള ഗിയർബോക്സാണ് എംപിവി വാഹനം ലോഡ്ജിയിൽ ഉൾപ്പെടുത്തുന്നത്.

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

ഇന്ത്യയിലുള്ള മിക്ക എംപിവികളിലും എഎംടി ഉള്ളതിനാലാണ് ലോഡ്ജിയിലും ഓട്ടോമറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടുത്താൻ റിനോയെയും പ്രേരിപ്പിച്ചത്.

വില-10-12, ദില്ലി എക്സ്ഷോറൂം

ലോഞ്ച്- ഒക്ടോബർ-ഡിസംബർ 2016

റിനോ ക്വിഡ് എഎംടി

റിനോ ക്വിഡ് എഎംടി

റിനോ ക്വിഡ് മികച്ച രീതിയിൽ വിപണിയിൽ തുടരുമ്പോൾ വില്പനയൊന്ന് കൊഴുപ്പിക്കാം എന്ന മുൻവിധിയോടെയാണ് ഒരു ലിറ്റർ എൻജിനുള്ള കരുത്തൻ ക്വിഡിനെ വിപണിയിലെത്തിച്ചത്.

നിരത്തിലെ തിരക്കുകൾക്ക് പരിഹാരമായി റിനോ ക്വിഡിന്റെ എഎംടി വേരിയന്റിനെ കൂടി അവതരിപ്പിക്കുന്നു.

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

പുതിയ 1.0ലിറ്റർ ക്വിഡിനെയാണ് എഎംടി ഉൾപ്പെടുത്തി അവതരിപ്പിക്കുന്നത്. കരുത്തേറിയ എൻജിനൊപ്പം ക്ലച്ചും പെഡലന്നുമില്ലാതെ നിരത്തിൽ വിലസുകയുമാകാം.

വില:3-5, ദില്ലി എക്സ്ഷോറൂം

ലോഞ്ച്- ഒക്ടോബർ-നവംബർ 2016

ഡാറ്റ്സൺ റെഡി-ഗോ എഎംടി

ഡാറ്റ്സൺ റെഡി-ഗോ എഎംടി

താങ്ങാവുന്ന വിലയ്ക്ക് ഡാറ്റ്സൺ ഇറക്കിയ റെഡി-ഗോ സാമാന്യം മികച്ച വില്പനകാഴ്ചവെച്ച് തന്നെ വിപണിയിലുണ്ട്. എഎംടിക്കുള്ള ഡിമാന്റ് വർധിച്ചതോടെ ഡാറ്റസണും എഎംടി ഉൾപ്പെടുത്തി വിപണിയിലേക്ക് കുതിക്കാനൊരുങ്ങുകയാണ്.

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

റെഡി-ഗോയുടെ 800സിസി വേരിയന്റിലായിരിക്കും എഎംടി ഉൾപ്പെടുത്തുക. 800സിസി സെഗ്മെന്റിൽ എഎംടി അവതരിച്ചെത്തുന്ന ആദ്യ വാഹനമെന്ന നിലയിലായിരിക്കും റെഡി-ഗോയും അറിയപ്പെടുക.

വില:3.5-4.5 ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്- ഡിസംബർ 2016

മാരുതി വിറ്റാര ബ്രെസ എഎംടി

മാരുതി വിറ്റാര ബ്രെസ എഎംടി

അടുത്തിടെ നടന്ന ഇന്തോനേഷ്യ ഓട്ടോ എക്സ്പോയിലായിരുന്നു മാരുതി വിറ്റാരയുടെ എഎംടി വേരിയന്റിനെ അവതരിപ്പിച്ചത്. ഈ വർഷം തന്നെ വിറ്റാര ബ്രെസയുടെ എഎംടി പതിപ്പിനെ ഇന്ത്യയിലെത്തിക്കുന്നതായിരിക്കും.

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

വിറ്റാരയുടെ ഡീസൽ പതിപ്പിനെ മാത്രമാണ് ഇന്ത്യയിലവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വിറ്റാരയുടെ പ്രഭ മങ്ങും മുൻപെ പെട്രോളിന്റേയും എഎംടി വേരിയന്റിന്റേയും ലോഞ്ച് ഉടൻ നടത്തേണ്ടതായിട്ടുണ്ട്. എഎംടി എന്ന സാങ്കേതികയ്ക്ക് തുടക്കം കുറിച്ചതു തന്നെ മാരുതിയാണ്. മാരുതിയുടെ ചെറുവാഹനം സെലരിയോയിലായിരുന്നു ആദ്യമായി എഎംടി ഉൾപ്പെടുത്തി അവതരിപ്പിച്ചത്.

വില:7-9 ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്- ഒക്ടോബർ-ഡിസംബർ 2016

ടാറ്റ ടിയാഗോ എഎംടി

ടാറ്റ ടിയാഗോ എഎംടി

പാസെഞ്ചർ കാർ സെഗ്മെന്റിൽ ടിയാഗോയ്ക്ക് മികച്ച വരവേല്പാണ് ലഭിച്ചത് കൊണ്ട്തന്നെ ടാക്സി കാർ എന്നുള്ള ലേബലിൽ നിന്നും ടാറ്റയ്ക്ക് മുക്തി നേടാൻ കഴിഞ്ഞു. മികച്ച ഡിസൈനും ഫീച്ചറുകളും ആകർഷകമായ വിലയും ടിയാഗോയ്ക്ക് മികച്ച പ്രതികരണം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങളാണ്.

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

1.2ലിറ്റർ പെട്രോൾ, 1.05ലിറ്റർ ഡീസൽ എൻജിനുകളോടെ എത്തിയ ടിയാഗോയ്ക്ക് എഎംടി ഉൾപ്പെടുത്തുന്നതോടെ ജനപ്രീതിയേറാനുള്ള സാധ്യതയും കൂടുതലാണ്.

വില:4-5 ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: ഡിസംബർ 2016-ജനുവരി 2017

കൂടുതൽ വായിക്കൂ

മാരുതിക്ക് ഭീഷണിയായി മറ്റൊരു സൗത്ത് കൊറിയൻ കമ്പനി ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

വിദേശത്തും പ്രചാരം നേടിയ 5 'ഇന്ത്യൻ നിർമിത' കാറുകൾ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Upcoming AMT Cars In India — Time To Go Clutch Free
Story first published: Thursday, August 25, 2016, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X