കാത്തിരിപ്പിനൊടുവിൽ ഫോക്സ്‌വാഗൺ അമിയോ ഡീസൽ ഇന്ത്യയിൽ

Written By:

ഫോക്സ്‌വാഗണിന്റെ കോംപാക്ട് സെഡാനായ അമിയോയുടെ ഡീസൽ പതിപ്പ് ഇന്ത്യയിലെത്തിച്ചേർന്നു. മുംബൈ എക്സ്ഷോറൂം 6.27 ലക്ഷം പ്രാരംഭവിലയ്ക്കാണ് അമിയോ ഡീസൽ പതിപ്പ് വിപണിപിടിച്ചിരിക്കുന്നത്.

ഓപ്ഷണലായി ഡിഎസ്ജി ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്തിയാണ് ഡീസൽ പതിപ്പിന്റെ അവതരണം. നേരത്തെ 2016 ദില്ലി എക്സ്പോയിൽ പ്രദർശിപ്പിച്ചതായിരുന്നു ഈ ഡീസൽ പതിപ്പ്.

ഫോക്സ്‌വാഗൺ പോളോയുടെ പ്ലാറ്റ്ഫോമിൽ നിർമാണം നടത്തിയിട്ടുള്ള അമിയോയ്ക്ക് 1.5 ലിറ്റർ ടിഡിഐ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് കരുത്തേകുന്നത്.


108.62ബിഎച്ച്പിയും 250എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5 സ്പീഡ് മാനുവലും 7 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനുമാണ് നൽകിയിട്ടുള്ളത്.

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകളും എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്. ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍,റെയിൻ സെൻസറിംഗ് വൈപ്പറുകള്‍, ക്രൂസ് കണ്‍ട്രോള്‍, ചില്‍ഡ് ഗ്ലൗ ബോക്‌സ് എന്നീ സവിശേഷതകളും അമിയോ ഡീസലിൽ ലഭ്യമാക്കിയിട്ടുണ്ട്.

ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ മൂന്ന് ലെവലുകളാണ് അമിയോയുടെ ഡീസൽ പതിപ്പിലുള്ളത്.

ലിറ്ററിന് 22 കിലോമീറ്ററാണ് അമിയോ ഡീസലിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

മാരുതി സ്വിഫ്റ്റ് ഡിസയര്‍, ടാറ്റ സെസ്റ്റ്, ഹ്യൂണ്ടായ് എക്‌സെന്റ് എന്നിവയുമായി പോരാടാനാണ് അമിയോ ഡീസൽ എത്തിയിരിക്കുന്നത്.

പുതിയ അമിയോ ഡീസൽ എക്സ്ഷോറൂം വില

  • മാനുവൽ ട്രാൻസ്മിഷനുള്ള അമിയോ ട്രെന്‍ഡ്‌ലൈന്‍: 6.26ലക്ഷം
  • മാനുവൽ ട്രാൻസ്മിഷനുള്ള അമിയോ കംഫര്‍ട്ട്‌ലൈന്‍: 7.27ലക്ഷം
  • ഡിഎസ്ജി ട്രാൻസ്മിഷനുള്ള അമിയോ കംഫര്‍ട്ട്‌ലൈന്‍: 8.40ലക്ഷം
  • മാനുവൽ ട്രാൻസ്മിഷനുള്ള അമിയോ ഹൈലൈന്‍: 8.08ലക്ഷം
  • ഡിഎസ്ജി ട്രാൻസ്മിഷനുള്ള അമിയോ ഹൈലൈന്‍: 9.21ലക്ഷം

 

  

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
VW India Has Launched Its Ameo Diesel & Here Is The Pricing
Please Wait while comments are loading...

Latest Photos